കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'ചുമയ്ക്കുള്ള മരുന്നിന് പകരം ഒൻപതാം ക്ലാസുകാരന് നല്‍കിയത് തറ തുടയ്ക്കുന്ന ലോഷന്‍'; പരാതി

Google Oneindia Malayalam News

കൊല്ലം: കൊല്ലം കുളക്കട സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഒൻപതാം ക്ലാസുകാരന് ചുമയ്ക്കുള്ള മരുന്നിന് പകരം തറ തുടയ്ക്കുന്ന ലോഷൻ നൽകി എന്ന് പരാതി. ശാരീരിക അസ്വസ്ഥത ഉണ്ടായ കുട്ടിയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ആരോപണം നിഷേധിച്ച് ആശുപത്രി അധികൃതർ രം​ഗത്തുവന്നു.

അടിസ്ഥാന രഹിതമായ ആരോപണം ആണ് ഉന്നയിക്കുന്നതെന്ന് ആശുപത്രി അധികൃതർ പറയുന്നു. ഇന്നലെ രാവിലെയാണ് കുറ്ററ സ്വദേശിയായ ആശിഖ് പിതാവ് അനിൽകുമാറിനൊപ്പം കുളക്കട സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ പനിക്ക് ചികിത്സ തേടിയത്.

kollam

മരിച്ച ഗര്‍ഭസ്ഥശിശുവിനെ രണ്ടുമാസം വയറ്റില്‍ ചുമന്ന അമ്മ മരിച്ച സംഭവം; ഭര്‍ത്താവ് അറസ്റ്റില്‍മരിച്ച ഗര്‍ഭസ്ഥശിശുവിനെ രണ്ടുമാസം വയറ്റില്‍ ചുമന്ന അമ്മ മരിച്ച സംഭവം; ഭര്‍ത്താവ് അറസ്റ്റില്‍

പുറത്തു നിന്നും കൊണ്ടുവന്ന കുപ്പിയിൽ ചുമയുടെ മരുന്നു വാങ്ങി. വീട്ടിൽ എത്തി മരുന്ന് കഴിച്ചപ്പോൾ കുട്ടിക്ക് ശാരീരിക അസ്വസ്ഥ ഉണ്ടായി എന്നാണ് കുടുംബം പറയുന്നത്. ഉടൻ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലും പിന്നീട് കൊട്ടാരക്കര താലൂക്കാശുപത്രിയിലും പ്രവേശിപ്പിച്ചു. ചുമയുടെ മരുന്നിന് പകരം തറ തുടയ്ക്കുന്ന ലോഷൻ നൽകി എന്നാണ് ആഷിഖിന്റെ കുടുംബം ആരോപിക്കുന്നത്. മരുന്ന് മാറി നൽകാൻ യാതൊരു സാധ്യതയും ഇല്ലെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.

എവിടെയാ റിമി ....പുതിയ ഫോട്ടോയുമായി റിമി ടോമി..ആരാധകര്‍ക്ക് അറിയേണ്ടത് ആ സ്ഥലം

സംഭവത്തിൽ ഡിഎംഒയ്ക്ക് ആശുപത്രി മെഡിക്കൽ ഓഫീസർ റിപ്പോർട്ട് സമർപ്പിച്ചു. കുട്ടിയുടെ അച്ഛൻ നൽകിയ പരാതിയിൽ പുത്തൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് വീഴ്ച്ചയുണ്ടായെന്ന് ആരോപിച്ച് കോൺഗ്രസും ബിജെപിയും പ്രതിഷേധ മാർച്ച് നടത്തി.

Recommended Video

cmsvideo
ബി ജെ പിയെ എതിര്‍ക്കാന്‍ ശ്രമിച്ചാല്‍ അവര്‍ക്ക് ഇ ഡിയെ നേരിടേണ്ടി വരും |*Kerala

English summary
kollam: 9-year-old given floor-mopping lotion instead of cough medicine Complaint against Health Centre
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X