Get Updates
Get notified of breaking news, exclusive insights, and must-see stories!

'കടയിലെത്തിയപ്പോള്‍ കടന്നുപിടിച്ചു'; വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 58കാരന്‍ അറസ്റ്റില്‍

പൂയപ്പള്ളി : വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വെളിയത്ത് ആണ് സംഭവം. നേപ്പാൾ സ്വദേശിനിയായ വീട്ടമ്മയെ ആണ് പ്രിതി പീഡിപ്പിക്കാൻ ശ്രമിച്ചത്.

കട ഉടമയായ മധ്യവയസ്കനാണ് അറസ്റ്റിൽ ആയിരിക്കുന്നത്.. വെളിയം വെസ്റ്റ് മൃഗാശുപത്രി ജംക്‌ഷനിൽ സ്റ്റേഷനറി കട നടത്തുന്ന റോഡുവിള പുത്തൻ വീട്ടിൽ അനിരുദ്ധൻ (58) ആണ് അറസ്റ്റിലായത്.

news

അനിരുദ്ധന്റെ കടയുടെ സമീപത്ത് വെളിയത്തെ സ്വകാര്യവ്യക്തിയുടെ കൃഷി ഫാമിൽ ആണ് നേപ്പാളി സ്ത്രീയും ഭർത്താവും ജോലി ചെയ്യുന്നത്. അനിരുദ്ധന്റെ കടയിൽ നിന്നും സാധനം വാങ്ങാൻ എത്തിയതായിരുന്നു ഇവർ. അന്നേരത്താണ് വീട്ടമ്മയോടു പ്രതി അപമര്യാദയായി പെരുമാറുകയും ലൈംഗികമായി ഉപദ്രവിക്കുക എന്ന ഉദ്ദേശത്തോടെ കടന്നുപിടിക്കുകയും ചെയ്തതെന്ന് എന്നാണ് പരാതിയിൽ പറയുന്നത്.

വീട്ടമ്മയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് കേസെടുത്തു. ഇതിന് പിന്നാലെയാണ് അനിരുദ്ധനെ അറസ്റ്റ് പോലീസ് അറസ്റ്റ് ചെയ്യുന്നത്. അറസ്റ്റിന് പിന്നാലെ പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ചു തെളിവെടുപ്പ് നടത്തി.

കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. പൂയപ്പള്ളി എസ്എച്ച്ഒ എസ്.ടി.ബിജു, എസ്.ഐ. അഭിലാഷ്, എഎസ്‌ഐമാരായ അഭിലാഷ്, ചന്ദ്രകുമാർ, സിപിഒമാരായ മുരുകേശ്, മധു എന്നിവരുടെ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+