Get Updates
Get notified of breaking news, exclusive insights, and must-see stories!

ആൺ സുഹൃത്തിന് മറ്റൊരു കുട്ടിയുമായി അടുപ്പം;വഴിയിൽ തർക്കം;ബ്ലേഡുകൊണ്ട് കൈത്തണ്ട മുറിച്ച് വിദ്യാർത്ഥിനി

കൊല്ലം : സുഹൃത്തുമായി ഉണ്ടായ തർക്കത്തെ തുടർന്ന് കോളേജ് വിദ്യാർത്ഥിനി നടു റോഡിൽ കൈത്തണ്ട മുറിച്ചു. കൊല്ലം ശാസ്താംകോട്ട ജംഗ്ഷനിലാണ് സംഭവം നടന്നത്. ഇക്കഴിഞ്ഞ ദിവസം വൈകിട്ട് നാലുമണിയോടെ സഹപാഠികൾ നോക്കി നിൽക്കവെയാണ് വിദ്യാർത്ഥിനി കൈത്തണ്ട മുറിച്ചത്.

ഇന്നലെ വൈകിട്ട് കോളേജ് വിട്ടതിന് പിന്നാലെ സുഹൃത്തായ യുവാവുമായി നടത്തിയ വാക്കേറ്റം കൈത്തണ്ട മുറിക്കുന്നതിലേക്ക് എത്തുകയായിരുന്നു. കോളേജ് വിട്ട് റോഡിലേക്ക് എത്തിയ വിദ്യാർത്ഥിനി ബൈക്കുമായി കോളേജ് റോഡിന് മുന്നിലെത്തിയ സുഹൃത്തായ യുവാവിനെ പിടിച്ചുനിർത്തുകയായിരുന്നു.

k

തുടർന്ന് ഇരുവരുടെയും സംസാരം വലിയ വാക്കേറ്റത്തിലേക്ക് പോവുകയായിരുന്നു. പിന്നാലെ ബൈക്കിലിരുന്ന യുവാവ് പെൺകുട്ടിയെ തല്ലുകയും ചെയ്തു. കോളേജ് റോഡിൽ നിന്നും ശാസ്താംകോട്ട ജംഗ്ഷനിലേക്ക് എത്തിയപ്പോൾ ഇരുവരും തമ്മിൽ വീണ്ടും തർക്കം ഉണ്ടായി.

പെൺകുട്ടിയുടെ കൂടെ പഠിക്കുന്ന ഒരു സുഹൃത്തിന് ഈ യുവാവുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് റോഡിൽ തർക്കം ഉണ്ടായത്. തർക്കം രൂക്ഷമായപ്പോൾ പെൺകുട്ടി തന്റെ കയ്യിൽ കരുതിയിരുന്ന ബ്ലേഡ് കൊണ്ട് സ്വന്തം കൈത്തണ്ട മുറിച്ചു. ചോര വാർന്നൊഴുകിയത് കണ്ട് സഹപാഠികളും സുഹൃത്തുക്കളും ആശങ്കപ്പെടുകയും ഉടൻ തന്നെ അടുത്തുണ്ടായിരുന്ന കൂട്ടുകാരിയുടെ ഷോൾ എടുത്ത് പെൺകുട്ടിയുടെ കൈത്തണ്ടയിൽ കെട്ടുകയും ചെയ്തു.

ശേഷം മുറിവു പറ്റിയ പെൺകുട്ടിയെയും കൊണ്ട് യുവാവ് ആശുപത്രിയിലേക്ക് എത്തി. അതേസമയം , പെൺകുട്ടി കൈത്തണ്ട മുറിച്ചെന്ന വിവരം ശാസ്താംകോട്ട ജംഗ്ഷന് സമീപത്തെ ഓട്ടോ തൊഴിലാളികളും വ്യാപാരികളും അറിഞ്ഞത് ഇവർ ആശുപത്രിയിലേക്ക് പോയതിനുശേഷം ആണ്. സംഭവം പൊലീസിനെ വിളിച്ച് അറിയിച്ചിരുന്നുവെങ്കിലും മറ്റു നടപടികളൊന്നും ഉണ്ടായിട്ടില്ല എന്നാണ് വിവരം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+