Get Updates
Get notified of breaking news, exclusive insights, and must-see stories!

​ഗുളിക പരിശോധിച്ചില്ലെന്ന് പറഞ്ഞ് പ്രശ്നം; കൊല്ലത്ത് വനിതാ ഡോക്ടറുടെ മുഖത്തടിച്ചതായി പരാതി

കൊല്ലം: കൊല്ലം ചവറയിൽ വനിതാ ഡോക്ടർക്ക് മർദ്ദനമേറ്റതായി പരാതി. കാെല്ലം ചവറ സാമൂഹികാരോ​ഗ്യ കേന്ദ്രത്തിൽ ജോലി ചെയ്യുന്ന ഡോ. ജാൻസി ജെയിംസിനാണ് മർദ്ദനം ഏറ്റത്. രോ​ഗിക്കൊപ്പം എത്തിയ സ്ത്രീ ഡ്യൂട്ടി മെഡിക്കൽ ഓഫീസറായിരുന്ന ജാൻസി ജെയിംസിന്റെ മുഖത്ത് അടച്ചുവെന്നാണ് പരാതി. ശക്തമായി മുഖത്ത് അടിക്കുകയായിരുന്നു എന്നും അടിയേറ്റ് ഡോ. ജാൻസിയുടെ കമ്മൽ ഉൾപ്പെടെ തെറിച്ച് പോയെന്നും പരാതിയിൽ പറയുന്നു.

ഇവർ പലതവണ മോശമായി സംസാരിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നും ഇതിന് പിന്നാലെ ആണ് ഇവർ മർദ്ദിച്ചതെന്നും ആണ് പരാതിയിൽ ഉള്ളത്. ഇന്നലെ രാത്രി ആണ് സംഭവം. രോ​ഗി മുമ്പ് ഉപയോ​ഗിച്ച ​ഗുളിക ഡോക്ടർ പരിശോധിച്ചില്ല എന്നാരോപിച്ചാണ് പ്രശ്നം ഉണ്ടാക്കിയത് എന്നും രാത്രി ആശുപത്രിയിലേക്ക് പോലീസ് എത്തിയെങ്കിലും കേസ് എടുത്തില്ലെന്നും ഡോക്ടർ ആരോപിക്കുന്നു.

doctor

കൂട്ടിരിപ്പുകാരുടെ എണ്ണം കൂടിയത് ചോദ്യം ചെയ്തത് പ്രകോപനത്തിന് ഇടയാക്കിയെന്നും തുടർന്ന് വാക്ക് തർക്കത്തിനിടെ സ്ത്രീ മുഖത്ത് അടിക്കുകയായിരുന്നുവെന്നും ആണ് പരാതി. സംഭവത്തിൽ ഡോക്ടർ ജാൻസി ജെയിംസ് ചവറ പോലീസിൽ പരാതി നൽകി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+