അമിതവേഗതയില്‍ ബൈക്ക് ഓടിച്ച് സെല്‍ഫി എടുക്കുന്നതിനിടെ അപകടം; വിദ്യാര്‍ത്ഥിയ്ക്ക് ഗുരുതര പരിക്ക്
കൊല്ലം: ബൈക്ക് റേസിംഗിനിടെ കൊല്ലത്ത് അപകടം. കൊട്ടാരക്കര എം സി റോഡില്‍ പൊലിക്കോട് എന്ന സ്ഥലത്ത് വെച്ച് വെള്ളിയാഴ്ച രാവിലെ 11.30 ഓടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ വിദ്യാര്‍ത്ഥിക്ക് ഗുരതരമായി പരിക്കേറ്റു. അമിത വേഗത്തിലോടിയ ബൈക്കില്‍ നിന്ന് സെല്‍ഫിയെടുക്കാനുള്ള ശ്രമത്തിനിടെയാണ് അപകടമുണ്ടായത്.
നാല ന്യൂജെന്‍ ബൈക്കുകളിലായിട്ടാണ് യുവാക്കള്‍ ബൈക്ക് റേസിംഗ് നടത്തിയത്. എതിര്‍ദിശയില്‍ നിന്ന് വന്ന ബൈക്ക് യാത്രികനായ അശ്വന്ത് കൃഷ്ണന്‍ എന്ന എം ബി എ വിദ്യാര്‍ഥിക്കാണ് ഗുരുതരമായി പരിക്കേറ്റത്. തിരുവനന്തപുരം ഭാഗത്ത് നിന്ന് കൊട്ടാരക്കര ഭാഗത്തേക്കാണ് യുവാക്കള്‍ മത്സരയോട്ടം നടത്തിയിരുന്നത്.

നാല് ബൈക്കുകളും ഒരു ഫ്രൈമില്‍ കിട്ടാനായി അമിത വേഗതയില്‍ ഏറ്റവും മുമ്പില്‍ പോയ ബൈക്കിലെ ആള്‍ സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായത്. സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് ബൈക്ക് എതിര്‍ദിശയില്‍ ബുള്ളറ്റില്‍ യാത്ര ചെയ്യുകയായിരുന്ന വിദ്യാര്‍ഥിയെ ചെന്നിടിക്കുകയായിരുന്നു.
സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ആളുടെ പരിക്ക് ഗുരതരമല്ലെന്നാണ് വിവരം. എന്നാല്‍ വാഹനം പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്. അപകടത്തില്‍പെട്ട് നിയന്ത്രണം വിട്ട ബുള്ളറ്റ് മറ്റൊരു കാറില്‍ ഇടിക്കുകയും ചെയ്തു. മത്സരയോട്ടം നടത്തിയ നാല് ബൈക്കുകള്‍ക്കും നമ്പര്‍ പ്ലേറ്റുണ്ടായിരുന്നില്ല എന്നാണ് റിപ്പോര്‍ട്ട്. ഇവരെ ആയുര്‍ ഭാഗത്ത് വെച്ച് പൊലീസ് കൈകാണിച്ചിട്ടും നിര്‍ത്തിയിരുന്നില്ല. ഇതിന് ശേഷമാണ് പോയവരാണ് അപകടംവരുത്തിയത്.
ഒരാള്‍ അപകടത്തില്‍ പെട്ടതിനെ തുടര്‍ന്ന് മറ്റുള്ളവര്‍ രക്ഷപ്പെട്ടതായാണ് വിവരം. ഇതിനിടെ ഇവര്‍ ബൈക്ക് ഒളിപ്പിക്കാനും ശ്രമം നടത്തി. ഒരാളുടെ ബൈക്ക് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പരിക്കേറ്റ അശ്വന്ത് എന്ന വിദ്യാര്‍ഥിയും മത്സരയോട്ടം നടത്തി അപകടത്തിലായ ആളും തിരുവനന്തപുരത്തെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.












Click it and Unblock the Notifications