Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊല്ലം അപകടം: അജ്മലിന്റെ കൂടെ കാറിലുണ്ടായിരുന്ന വനിതാ ഡോക്ടറെ ജോലിയില്‍ നിന്ന് പുറത്താക്കി

കൊല്ലം: മൈനാ​ഗപ്പള്ളി ആനൂർകാവിൽ സ്കൂട്ടർ യാത്രക്കാരിയെ ഇടിച്ചുവീഴ്ത്തി കാർ കയറ്റിയ സംഭവത്തിൽ അറസ്റ്റിലായ അജ്മലിനൊപ്പം കാറിൽ സഞ്ചരിച്ചിരുന്ന വനിതാ ഡോക്ടറെ ജോലിയിൽ നിന്ന് പുറത്താക്കി. വനിതാ ​ഡോക്ടറെ പുറത്താക്കിയെന്ന് കരുനാ​ഗപ്പള്ളിയിലെ സ്വാകാര്യ ആശുപത്രി മാനേജ്മെന്റ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അജ്മലിനെയും വനിതാ ഡോക്ടറെയും കാെല്ലം റൂറൽ എസ് പി ചോദ്യം ചെയ്ത് വരികയാണ്. അപകടത്തിൽപ്പെട്ട കാറിന്റെ വിവരങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്.

അജ്മലിനെതിരെ പോലീസ് കുറ്റകരമായ നരഹത്യയ്ക്ക് കേസെടുത്തു. അജ്മലും ഡോക്ടറായ യുവതിയും മദ്യുപിച്ചിരുന്നതായി തെളിഞ്ഞതായി പോലീസ് പറയുന്നു. ഒരു സു​ഹൃത്തിന്റെ വീട്ടിൽ‌ പാർട്ടി കഴിഞ്ഞ് ഇരുവരും മടങ്ങിവരുമ്പോഴാണ് അപകടം ഉണ്ടായത്. നാട്ടുകാർ ആക്രമിക്കുമോ എന്ന് ഭയന്നാണ് മുന്നോട്ട് വാഹനമെടുത്ത് പോയതെന്നാണ് പ്രതി പറഞ്ഞത്. അജ്മലിന് ക്രിമിനൽ പശ്ചാത്തലമുള്ളതായി പോലീസ് പറഞ്ഞു. അജ്മൽ 5 കേസുകളിൽ പ്രതിയാണ്. മോഷണം പൊതുമുതൽ നശിപ്പിക്കൽ, ചന്ദനക്കടത്ത്, വഞ്ചന എന്നിയവാണ് മറ്റ് കേസുകൾ.

accident

കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ ക്യാഷ്വാലിറ്റിയിൽ വെച്ചാണ് വനിതാ ഡോക്ടറും അജ്മലും പരിചയപ്പെട്ടത്. തന്റെ സ്വർണാഭരണങ്ങൾ ഉൾപ്പെടെ അജ്മൽ കൈവശപ്പെടുത്തിയതായാണ് വനിതാ ഡോക്ടർ മൊഴി നൽകിയതെന്നാണ് വിവരം. കാറോടിച്ച കരുനാ​ഗപ്പള്ളി സ്വദേശിയായ അജ്മലിനെ ഇന്ന് പുലർച്ചെയാണ് പോലീസ് പിടികൂടിയത്. സംഭവത്തിന് പിന്നാലെ പ്രതി ഒളിവിൽ പോയിരുന്നു. പ്രതിയെ പതാരത്ത് നിന്നാണ് ശാസ്താം കോട്ട പോലീസ് അറസ്റ്റ് ചെയ്തത്.

ഇന്നലെ വൈകീട്ട് 5. 45 ന് ആണ് അപകടം നടന്നത്. അജ്മൽ ഓടിച്ച കാർ ഇടിച്ച് മൈനാ​ഗപ്പള്ളി സ്വദേശിനി കുഞ്ഞുമോൾ ആണ് മരിച്ചത്. റോഡിൽ തെറിച്ച് വീണ യുവതിയുടെ ശരീരത്തിലൂടെ കാർ‌ കയറ്റിയിറക്കിയ ശേഷം അജ്മൽ രക്ഷപ്പെടുകയായിരുന്നു. കുഞ്ഞുമോൾ സഞ്ചരിച്ച സ്കൂട്ടർ‌ ഓടിച്ച ബന്ധുവായ ഫൗസിയയ്ക്കും പരിക്ക് പറ്റിയിരുന്നു.

കടയിൽ നിന്ന് സാധനങ്ങൾ വാങ്ങിയ ശേഷം സ്കൂട്ടറിൽ റോഡ് മുറിച്ച് കടക്കാൻ ശ്രമിക്കുന്നതിനിടെയ തെറ്റായ ദിശയിലൂടെ വന്ന അജ്മലിന്റെ കാർ കുഞ്ഞുമോളെയും ഫൗസിയേയും ഇടിച്ച് തെറിപ്പിക്കുകയായിരുന്നു എന്നാണ് ദൃക്സാക്ഷി പറയുന്നത്. ഇടിച്ചതിന് പിന്നാലെ തന്നെ സ്കൂട്ടറിൽ ഉണ്ടായിരുന്നവർ റോഡിൽ തെറിച്ചുവീണു. സംഭവം കണ്ട് നാട്ടുകാർ ഓടിക്കൂടിയപ്പോൾ അജ്മൽ കാർ പിന്നോട്ട് എടുത്ത ശേഷം അതിവേ​ഗം മുന്നോട്ട് എടുക്കുകയായിരുന്നു. വാഹനം നിർത്താൻ ആവശ്യപ്പെട്ടെങ്കിലും അജ്മൽ നിർത്താതെ പോവുകയായിരുന്നുവെന്നാണ് പറയുന്നത്. സംഭവത്തിന്റെ സി സി ടി വി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+