കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊല്ലത്ത് കോവിഡ് സേവനത്തില്‍ പുതിയ മാതൃക, 108 ആംബുലന്‍സുകള്‍ കോവിഡ് ഡ്യൂട്ടിക്ക് മാത്രം

Google Oneindia Malayalam News

ചാത്തന്നൂര്‍: കോവിഡ് പ്രതിസന്ധി കേരളത്തില്‍ ശക്തമാകുന്നതിനിടെ കൊല്ലത്ത് നിന്ന് പുതിയൊരു സേവന മാതൃക. ജില്ലയിലെ 108 ആംബുലന്‍സുകള്‍ പൂര്‍ണായും കോവിഡ് ഡ്യൂട്ടിക്കായി ഉപയോഗിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഈ സേവനത്തിന്റെ ഭാഗമായി 108 ആംബുലന്‍സുകള്‍ മുഴുന്‍ അതാത് ഇടങ്ങളിലേക്ക് മാറ്റിയിരിക്കുകയാണ്. രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ പേര്‍ക്ക് പെട്ടെന്ന് സഹായം ലഭ്യമാക്കാന്‍ ആംബുലന്‍സുകള്‍ക്ക് സാധിക്കും.

1

പൂര്‍ണമായും കോവിഡ് ഡ്യൂട്ടിയിലേക്ക് മാറുന്നതോടെ ഇവര്‍ക്ക് ആവശ്യമായവര്‍ക്കെല്ലാം സേവനം നല്‍കാനും സാധിക്കും. അതേസമയം അതാത് മേഖലകളിലെ കോവിഡ് രോഗികളെ, ആവശ്യമായ സമയത്ത് കാലതാമസമില്ലാതെ അതിവേഗം ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ ഇവരുടെ സേവനത്തിന് സാധിക്കും. ഇതുകൊണ്ടാണ് പ്രാദേശികാടിസ്ഥാനത്തില്‍ ആംബുലന്‍സുകള്‍ വിന്യസിച്ചിരിക്കുന്നത്. ഗ്രാമീണ മേഖലയില്‍ ഈ സേവനം കൂടുതല്‍ ഗുണം ചെയ്യും.

ആരോഗ്യ വകുപ്പിന്റെ കീവില്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളും താലൂക്ക് ആശുപത്രികളും കേന്ദ്രീകരിച്ചാണ് 108 ആംബുലന്‍സുകള്‍ പ്രവര്‍ത്തിക്കുന്നത്. ഇവരായിരുന്നു ഈ ആംബുലന്‍സുകളുടെ സര്‍വീസുകളും ഏകോപിപ്പിച്ചിരുന്നത്. ഇവയില്‍ പത്തെണ്ണം കോവിഡ് രൂക്ഷമായ ഘട്ടത്തില്‍ തന്നെ ജില്ലാ മെഡിക്കല്‍ ഓഫീസിലേക്ക് മാറ്റിയിരുന്നു. ഇതില്‍ തന്നെ എട്ട് എണ്ണം വിവിധ കേന്ദ്രങ്ങളിലും സര്‍വീസ് നടത്തിയിരുന്നു.

്‌കോവിഡ് സമ്പര്‍ക്കപട്ടികയില്‍ ഉള്ളവരെ സാമ്പിള്‍ പരിശോധനയ്ക്ക് കൊണ്ടുപോയി മടക്കി കൊണ്ടുവരിക, രോഗം സ്ഥിരീകരിച്ചവരെ മെഡിക്കല്‍ കോളേജ് ആശുപത്രി, ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ എന്നിവിടങ്ങളില്‍ എത്തിക്കുക എന്നിവ ആംബുലന്‍സുകളിലായിരുന്നു. നാല് ആംബുലന്‍സുകള്‍ അപകടം മറ്റ് ആവശ്യങ്ങള്‍ക്കായും നിലനിര്‍ത്തിയിരുന്നു. അതേസമയം കുടുംബാരോഗ്യ കേന്ദ്രം വഴി സര്‍വീസ് നടത്തുന്ന ആംബുലന്‍സുകള്‍ ഇപ്പോള്‍ അവിടെ തന്നെ തുടരുന്നുണ്ട്. കോവിഡ് ഭീഷണി കൂടുതലുള്ള ചാത്തന്നൂരില്‍ ആംബുലന്‍സ് ഇല്ലാത്തത് പ്രതിസന്ധിയാണ്.

English summary
kollam: all ambulances in district allotted for covid service
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X