കുളക്കടയിൽ ഇരുന്ന് ആഗോളകമ്പനിയിൽ ജോലി ചെയ്യാം! പ്രതിവർഷം 5.5 ലക്ഷം രൂപ ശമ്പളം; വൻതൊഴിൽ സാധ്യത
കൊല്ലം: കൊട്ടാരക്കര കുളക്കട അസാപ്പ് ലീപ്പ് സെന്ററിൽ അക്കൗണ്ടിംഗ് രംഗത്തെ പ്രധാന ആഗോള കമ്പനികളിലൊന്നായ ജി ആർ 8 ഇൻഫിനിറ്റിയുടെ ഓഫീസ് ഉദ്ഘാടനം ചെയ്തു. മന്ത്രി കെ എൻ ബാലഗോപാൽ ആണ് ഉദ്ഘാടനം ചെയ്തത്. കൊമേഴ്സ് ബിരുദ, ബിരുദാനന്തര ധാരികളായ 18 പേർക്കാണ് ആദ്യഘട്ടത്തിൽ സ്ഥാപനം ജോലി നൽകിയിരിക്കുന്നത്.
കുളക്കടയിൽ ഇരുന്ന്, ആഗോള കമ്പനിയിൽ ജോലി ചെയ്തുകൊണ്ട് യുഎസ് ടാക്സേഷൻ ജോലികൾ അവർ നിർവഹിക്കുകയാണ്. ഇനിയും കൂടുതൽ പേർക്ക് തൊഴിൽ ലഭിക്കാനുള്ള സംവിധാനങ്ങളും തയ്യാറാവുകയാണ്.

മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്:
കൊട്ടാരക്കര കുളക്കട അസാപ്പ് ലീപ്പ് സെന്ററിൽ അക്കൗണ്ടിംഗ് രംഗത്തെ പ്രധാന ആഗോള കമ്പനികളിലൊന്നായ GR8 ഇൻഫിനിറ്റിയുടെ ഓഫീസ് ഇന്ന് ഉദ്ഘാടനം ചെയ്തു. കൊമേഴ്സ് ബിരുദ, ബിരുദാനന്തര ധാരികളായ 18 പേർക്കാണ് ആദ്യഘട്ടത്തിൽ സ്ഥാപനം ജോലി നൽകിയിരിക്കുന്നത്. കുളക്കടയിൽ ഇരുന്ന്, ആഗോള കമ്പനിയിൽ ജോലി ചെയ്തുകൊണ്ട് യുഎസ് ടാക്സേഷൻ ജോലികൾ അവർ നിർവഹിക്കുകയാണ്.
ചെറു ഗ്രാമങ്ങളിലും പട്ടണങ്ങളിലും ഐടി അധിഷ്ഠിത ചെയ്യാൻ കഴിയുന്ന മിനി ഐടി പാർക്കുകൾ സ്ഥാപിക്കുക എന്നത് എൽ ഡി എഫ് സർക്കാർ കഴിഞ്ഞ ബഡ്ജറ്റിലൂടെ പ്രഖ്യാപിച്ച കാര്യമാണ്. കൊട്ടാരക്കരയിലെ കുളക്കട എന്ന ചെറിയ ഗ്രാമത്തിൽ ഇരുന്നുകൊണ്ട് പ്രതി വർഷം 5.5 ലക്ഷം രൂപ ശമ്പളത്തിൽ നമ്മുടെ നാട്ടിലെ ചെറുപ്പക്കാർ ജോലി ചെയ്യാൻ തുടങ്ങിയിരിക്കുന്നു എന്നത് ഏറെ അഭിമാനകരമായ കാര്യമാണ്.
ഇനിയും കൂടുതൽ പേർക്ക് തൊഴിൽ ലഭിക്കാനുള്ള സംവിധാനങ്ങളും തയ്യാറാവുകയാണ്. വിജ്ഞാന സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തി കൂടുതൽ ഉൽപാദന മൂല്യം സൃഷ്ടിക്കുക എന്ന എൽഡിഎഫ് സർക്കാരിന്റെ പ്രഖ്യാപിത നയം നടപ്പിൽ വരികയാണ്.
GR8 ഇൻഫിനിറ്റിയുടെ സിഇഒ ശ്രീ. ഫ്രാങ്ക് പാട്രി ഉദ്ഘാടന ചടങ്ങിൽ സന്നിഹിതനായിരുന്നു.












Click it and Unblock the Notifications