Get Updates
Get notified of breaking news, exclusive insights, and must-see stories!

മലബാര്‍ എക്‌സ്പ്രസിന്റെ കോച്ചിനുള്ളില്‍ അജ്ഞാതന്‍ തൂങ്ങി മരിച്ച നിലയില്‍; അന്വേഷണം ആരംഭിച്ചു

കൊല്ലം: കൊല്ലത്ത് അജ്ഞാതനെ തൂങ്ങി മരിച്ച കണ്ടെത്തി. മലബാര്‍ എക്‌സ്പ്രസിന്റെ കോച്ചിൻ ഉള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. കൊല്ലത്തിനും കായംകുളത്തിനും ഇടയിൽ വച്ചാണ് സംഭവം നടന്നത്. ഇതിന് പിന്നാലെ ഏറെ നേരം മലബാർ എക്സ്പ്രസ്സ് കൊല്ലത്ത് നിർത്തിയിട്ടു.

ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് അജ്ഞാതനെ അംഗപരിമിതരുടെ കോച്ചിന് ഉള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മലബാർ എക്സ്പ്രസ്സ് ട്രെയിൻ കൊല്ലം സ്റ്റേഷനിൽ നിർത്തിയിരുന്നു.

train

ഈ സമയത്ത് ട്രെയിനിലെ ഒരു യാത്രക്കാരൻ കോച്ച് തുറന്നപ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ അജ്ഞാതനെ കണ്ടത്. സംഭവത്തിന് പിന്നാലെ റെയിൽവേ റെയില്‍വേ ഗാര്‍ഡിനെയും പൊലീസിനെയും വിവരം അറിയിച്ചു. കുറച്ചു സമയങ്ങൾക്ക് മുൻപാണ് മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.

കോച്ചിനുളളിലെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. റെയിൽവേ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അതേസമയം, മരിച്ചയാളെ കായംകുളത്ത് വച്ച് കണ്ടവരുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

യുവാവിന്റെ മൃതദേഹം കിണറ്റില്‍; കണ്ടത് കാലുകള്‍ കൂട്ടിക്കെട്ടിയ നിലയില്‍

പത്തനംതിട്ട: കോഴഞ്ചേരിയില്‍ യുവാവിന്റെ മൃതദേഹം കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തിൽ യുവാവിന്റെ അമ്മാവനെയും അമ്മവന്റെ മകനെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. മാനസിക വെല്ലുവിളി നേരിടുന്ന യുവാവിന്റെ മൃതദേഹമാണ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകമെന്ന് പോലീസിന്റെ അന്വേഷണത്തിൽ തെളിഞ്ഞു.

കുഴിക്കാല സി.എം.എസ്. സ്‌കൂളിന് സമീപം ചുട്ടുമണ്ണില്‍ റെനില്‍ ഡേവിസി(45) ആണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ ആയിരുന്നു സംഭവം. മൃതദേഹം സഹോദരന്റെ വീട്ടു വളപ്പിലെ ഉപയോഗ ശൂന്യമായ കിണറ്റിൽ കണ്ടെത്തുകയായിരുന്നു.

കാലുകള്‍ കൂട്ടി കെട്ടിയ നിലയിലായിരുന്നു മൃതദേഹം. ഇതോടെ മരണ വിവരം മറ്റുള്ളവരെ അറിയിച്ച അമ്മാവന്‍ മാത്യു തോമസിനെയും മകന്‍ റോബിന്‍ തോമസിനെയും പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇവരെ പൊലീസ് ചോദ്യം ചെയ്തതിരുന്നു. ഇതിന് പിന്നാലെ ആണ് സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+