കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഉത്ര കൊലപാതകം പുനഃരാവിഷ്‌കരിച്ച് ക്രൈബ്രാഞ്ച്; ഡമ്മി പരീക്ഷണം; അന്തിമ കുറ്റപത്രം ഉടന്‍

Google Oneindia Malayalam News

കൊല്ലം: കൊല്ലം അഞ്ചല്‍ ഉത്ര കൊലപാതകകേസില്‍ ഡമ്മി പരീക്ഷണം നടത്തി ക്രൈംബ്രാഞ്ച്. ഉത്രയുടെ കൊലപാതകം പുനരാവിഷ്‌ക്കരിക്കുകയെന്ന ഉദേശത്തിലാണ് ഡമ്മി പരീക്ഷണം നടത്തിയത്. കേസില്‍ ഇതിനകം തന്നെ ക്രൈബ്രാഞ്ച് കരട് കുറ്റപത്രം തയ്യാറാക്കിയിട്ടുണ്ട്. അന്തിമ കുറ്റപത്രം ഓഗസ്റ്റ് പത്തിനുള്ളില്‍ കോടതിയില്‍ സമര്‍പ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; രണ്ടാഴ്ച്ചയായി ചികിത്സയില്‍; ഉറവിടം വ്യക്തമല്ലസംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; രണ്ടാഴ്ച്ചയായി ചികിത്സയില്‍; ഉറവിടം വ്യക്തമല്ല

കൊലപാതകം പുനരാവിഷ്‌കരിച്ചു

കൊലപാതകം പുനരാവിഷ്‌കരിച്ചു

ഉത്ര കൊലപാതകത്തില്‍ ചെറിയ തെളിവുകള്‍ പോലും നഷ്ടപ്പെടാതിരിക്കാനാണ് ക്രൈംബ്രാഞ്ച് കൊലപാതകം പുനരാവിഷ്‌കരിച്ചത്. ഡമ്മിയില്‍ മൂര്‍ഖന്‍ പാമ്പിനെ കൊണ്ട് കടിപ്പിച്ച ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തിയാണ് ശാസ്ത്രീയ തെളിവായി കോടതിയില്‍ ഹാജരാക്കും.

ഡമ്മി പരീക്ഷണം

ഡമ്മി പരീക്ഷണം

ഉത്രയെ മൂര്‍ഖന്‍ പാമ്പിനെ കൊണ്ട് കടിപ്പിച്ചാണ് കൊലപ്പെടുത്തിയതെന്ന് തെളിയിക്കുന്നതിന് വേണ്ടിയാണ് ഡമ്മി പരീക്ഷണം നടത്തിയത്. കൊല്ലം അരിപ്പയിലെ വനം വകുപ്പിന്റെ സംസ്ഥാന ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വെച്ചായിരുന്നു പരീക്ഷണം. ഉത്രയുടെ ഭര്‍ത്താവ് സൂരജിന്റേയും മൊഴിയുടേയും അന്വേഷണ സംഘത്തിന് ലഭിച്ച തെളിവുകളുടേയും അടിസ്ഥാനത്തിലാണ് ഡമ്മി പരീക്ഷണം.

പ്രധാന രേഖ

പ്രധാന രേഖ

ഡമ്മി പരീക്ഷണത്തിന്റെ വീഡിയോ ചൊവ്വാഴ്ച്ചയാണ് കോടതിയില്‍ സമര്‍പ്പിക്കുന്നത്. കേസ് ശാസ്ത്രീയമായി തെളിയിക്കുന്നതിനുള്ള പ്രധാന രേഖയായാണ് ഡമ്മി വീഡിയേവെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. ഇതോടൊപ്പം മാപ്പ് സാക്ഷിയായ പാമ്പുപിടത്തക്കാരന്‍ സുരേഷിന്റെ മൊഴിയും കോടതിയില്‍ രേഖപ്പെടുത്തേണ്ടതുണ്ട്.

 പാമ്പിന്റെ വിഷം

പാമ്പിന്റെ വിഷം

ഉത്രയുടെ ശരീരത്തില്‍ പാമ്പിന്റെ വിഷം കണ്ടതായി രാസപരിശോധന ഫലത്തില്‍ വ്യക്തമായിരുന്നു. സൂരജ് തന്നെയാണ് ഉത്രയെ കൊലപ്പെടുത്തിയത് എന്ന് വ്യക്തമാവുന്ന നിരവധി തെളിവുകളും റിപ്പോര്‍ട്ടിലുണ്ടെന്നാണ് സൂചന. ഉത്രയെ താന്‍ തന്നെയാണ് കൊലപ്പെടുത്തിയതെന്ന്് സൂരജ് തന്നെ പലതവണ സമ്മതിക്കുകയും ചെയ്തിട്ടുണ്ട്.

ഡിഎന്‍എ പരിശോധന

ഡിഎന്‍എ പരിശോധന

അതേസമയം മൂര്‍ഖന്‍ പാമ്പിന്റെ ഡിഎന്‍എ പരിശോധനയുടേയും മൊബൈല്‍ ഫോണിന്റെ ഫോറന്‍സിക് പരിശോധനയുടേയും ഫലം ഇതുവരെ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുമില്ല. എന്നാല്‍ കൊലപാതകത്തിന് മുമ്പ് ഉത്രയെ മയക്കികിടത്തിയതാകാം എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഇത് തെളിയിക്കുന്ന തരത്തില്‍ ഉത്രയുടെ ശരീരത്തില്‍ നിന്നും സിട്രസിന്‍ മരുന്നിന്റെ സാനിധ്യവും കണ്ടെത്തിയിരുന്നു.

പരസ്യകുറ്റസമ്മതം

പരസ്യകുറ്റസമ്മതം

അതേസമയം സൂരജ് പരസ്യകുറ്റസമ്മതം നടത്തിയത് കുടുംബത്തെ രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് എന്നാണ് ഉത്രയുടെ സഹോദരന്‍ ആരോപിക്കുന്നത്. സൂരജ് ആണ് കൊല നടത്തിയത് എന്ന് പൊലീസ് തെളിയിച്ച് കഴിഞ്ഞു. കേസില്‍ സൂരജിന്റെ കുടുംബവും ഉള്‍പ്പെട്ടിട്ടുണ്ട്. അവരെ രക്ഷിക്കാനാണ് സൂരജിന്റെ ശ്രമമെന്നും സഹോദരന്‍ ആരോപിക്കുന്നു.

English summary
kollam anchal uthra murder case: Crime branch re enacted the murder with dummy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X