ഉത്ര കൊലപാതകത്തില്‍ ആദ്യശ്രമത്തില്‍ മനസ്താപമെന്ന് സൂരജ്; പക്ഷെ... വിദഗ്ധ സമിതി റിപ്പോര്‍ട്ട്
കൊല്ലം: കൊല്ലം അഞ്ചല്‍ ഉത്ര കൊലപാതകത്തില്‍ കുടുതല്‍ കണ്ടെത്തലുമായി എട്ടംഗ വിദഗ്ധ സമിതി. പാമ്പ് സ്വയം രണ്ടാം നിലയിലുള്ള മുറിക്കുള്ളില്‍ കയറില്ലയെന്നതുള്‍പ്പെടെ സൂരജിനെതിരെയുള്ള കുരുക്ക് മുറുകുന്നതാണ് ആറംഗ വിദഗ്ധ സമിതിയുടെ കണ്ടെത്തല്‍. കഴിഞ്ഞ ദിവസം സൂരജിനെ ഉത്രയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. വനം വന്യജീവി സംരക്ഷണ നിയമം അനുസരിച്ചാണ് തെളിവെടുപ്പ് നടത്തിയത്. ഉത്ര കിടന്ന മുറി, കടിച്ച പാമ്പിനെ തല്ലി കൊന്ന് കുഴിച്ച് മൂടിയ സ്ഥലം, തുടങ്ങിയ സ്ഥലങ്ങളിലെത്തായിരുന്നു തെളിവെടുപ്പ് നടത്തിയത്.

മുറിക്കുള്ളില്‍ കയറില്ല
പാമ്പ് സ്വയം രണ്ടാം നിലയിലുള്ള മുറിക്കുള്ളില്‍ കയറില്ലെന്ന് സംഘം പറയുന്നു. അഞ്ച് അടിയുള്ള മൂര്‍ഖന്‍ ജനാല വഴി എസി മുറിയില്‍ കയറില്ല. സൂരജിന്റെ വീടിന്റെ രണ്ടാം നിലയിലും അണലി സ്വയം എത്തില്ലെന്നും വിദഗ്ധ സമിതി അഭിപ്രായപ്പെട്ടു. സൂരജിന്റേയും ഉത്രയുടേയും വീട്ടില്‍ പരിശോധന നടത്തിയശേഷമാണ് സംഘം ഇക്കാര്യം വ്യക്തമാക്കിയത്.

സങ്കല്‍പ്പത്തിലെ ഭാര്യ
അതേസമയം സങ്കല്‍പ്പത്തിലെ ഭാര്യയാവാന്‍ കഴിയാത്തതിനാലാണ് ഉത്രയെ കൊലപ്പെടുത്തിയതെന്ന് സൂരജ് സമ്മതിച്ചിരുന്നു. വനം വകുപ്പ് രജിസ്റ്റര്‍ ചെയ്ത കേസില്‍ തെളിവെടുപ്പന് എത്തിച്ചപ്പോഴാണ് സൂരജ് കുറ്റം സമ്മതിച്ചത്. അണലിയെ ഉപയോഗിച്ച് കൊണ്ടുളള കൊലപാതക ശ്രമത്തില്‍ മനസ്താപം തോന്നിയെന്നും സൂരജ് പറഞ്ഞു.
Recommended Video

വഴക്ക്
കുഞ്ഞിന്റെ കാര്യത്തെ ചൊല്ലി മെയ് നാല്, അഞ്ച് തിയ്യതികളില്‍ ഉത്രയുമായി സൂരജി വഴിക്കിട്ടിരുന്നു. ഇത് പെട്ടെന്ന് പ്രകോപമുണ്ടാക്കിയെന്നും ഉതാണ് മൂര്‍ഖന്‍ പാമ്പിനെ ഉപയോഗിച്ച് കൊല ചെയ്യുന്നതിലേക്ക് നയിച്ചതെന്നും സൂരജ് മൊഴി നല്‍കി.

സുരേഷിന് അറിയാം
ഒപ്പം സൂരജ് പാമ്പിനെ വാങ്ങുന്നത് ഉത്രയെ കൊല്ലാന്‍ വേണ്ടിയാണെന്ന് പാമ്പ് പിടിത്തക്കാരന്‍ സുരേഷിന് വ്യക്തമായി അറിയാമായിരുന്നു. 10000 രൂപയ്ക്കാണ് ചാവര്‍കോട് സുരേഷ് ഉത്രയെ കൊല്ലാന്‍ മൂര്‍ഖന്‍ പാമ്പിനെ നല്‍കിയതെന്നും സൂരജ് സമ്മതിച്ചിരുന്നു. പാമ്പിനെ വില്‍ക്കുന്നത് കൂടാതെ സുരേഷ് ലഹരി മരുന്ന് നിര്‍മ്മാണത്തിന് പാമ്പിന്‍ വിഷം കൈമാറ്റം നടത്തിയെന്നും അന്വേഷണത്തില്‍ തെളിഞ്ഞു.

ലഹരി മാഫിയ
ഇത് കൂടാതെ ചെറുപാമ്പുകളെ ഉപയോഗിച്ച് നാക്കിലും മറ്റും കൊത്തിച്ച് ലഹരി പകരുന്ന മാഫിയയുമായും സുരേഷിന് ബന്ധമുണ്ട്.
സൂരജിനെ തെളിവെടുപ്പിന് കൊണ്ട് വന്നതോടെ നാട്ടുകാര്‍ കൂടിയിരുന്നു. സൂരജിനെതിരെ കല്ലേറ് ഉണ്ടാകുമെന്ന സൂചനയെ തുടര്‍ന്ന് ഹെല്‍മെറ്റ് ധരിപ്പിച്ചാണ് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയത്. തോക്കേന്തിയ വനപാലകര്‍ ഉള്‍പ്പെടെ 50 അംഗ സംഘമാണ് സുരക്ഷ ഒരുക്കിയത്.

സ്വത്ത് സ്വന്തമാക്കാന്‍
എന്നാല്‍ മുന്‍പ് ഉത്രയെ കൊന്നത് സ്വത്ത് സ്വന്തമാക്കാനാണന്നെ് ചോദ്യം ചെയ്യലില്‍ സൂരജ് സമ്മതിച്ചിരുന്നു. സ്വര്‍ണത്തിനും പണത്തിനുമായി മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നു. ഉത്രയുടെ വീട്ടുകാര്‍ വിവാഹ മോചനത്തിലേക്ക് പോകുമെന്ന് സംശയമുണ്ടായിരുന്നു. അങ്ങനെ വന്നാല്‍ സ്വത്ത് നഷ്ടമാകുമെന്ന് ഭയന്നിരുന്നതായും സൂരജ് മൊഴി നല്‍കി.












Click it and Unblock the Notifications