കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഉത്ര വധം: അവളെ നീ കൊന്നു കളഞ്ഞില്ലേടാ... സൂരജിനെതിരെ നാട്ടുകാര്‍, തെളിവെടുപ്പിന് എത്തിച്ചപ്പോള്‍!!

Google Oneindia Malayalam News

കൊല്ലം: അഞ്ചല്‍ ഉത്ര വധക്കേസില്‍ തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ സൂരജിനെതിരെ ജനരോഷം. ഉത്രയുടെ വീട്ടിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. ഒരാളെ കൊല്ലാന്‍ പാമ്പിനെ ആയുധമാക്കുകയും വില്‍ക്കുകയും ചെയ്‌തെന്ന കേസിലാണ് വനംവകുപ്പ് തെളിവെടുപ്പ് നടത്തിയത്. ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊന്നു എന്നതിന്റെ സ്ഥിരീകരണത്തിനായാണ് ഈ നടപടി. സൂരജിനെ എത്തിക്കുന്നതിന് മുമ്പ് തന്നെ സായുധരായ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഉത്രയുടെ വീട്ടില്‍ മുന്നില്‍ നിലയുറപ്പിച്ചിരുന്നു. ഈ സമയത്താണ് സൂരജിനെതിരെ നാട്ടുകാര്‍ ജനരോഷം ഉയര്‍ന്നത്.

1

Recommended Video

cmsvideo
സൂരജിനെ തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ അരങ്ങേറിയത് വൈകാരിക രംഗങ്ങള്‍

സൂരജിനെ ഉത്രയുടെ വീട്ടിലെത്തിച്ചപ്പോള്‍ അസഭ്യവര്‍ഷത്തോടെയാണ് നാട്ടുകാര്‍ സ്വീകരിച്ചത്. പെണ്‍കുട്ടിയെ കൊണ്ടുപോയി കൊന്നുകളഞ്ഞില്ലേടാ എന്നായിരുന്നു ആക്രോശം. വീട്ടുവളപ്പിലേക്ക് അതിക്രമിച്ച് കയറാനും ശ്രമമുണ്ടായി. എന്നാല്‍ സൂരജുമായി ഉദ്യോഗസ്ഥര്‍ വേഗം വീടിനകത്തേക്ക് കയറി. തുടര്‍ന്ന് ഉത്രയെ കൊലപ്പെടുത്തിയ കിടപ്പുമുറിയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. സൂരജ് എല്ലാ കാര്യങ്ങളും വനംവകുപ്പ് ഉദ്യോഗസ്ഥരോട് വിശദീകരിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ സൂരജിന്റെ പറക്കോട്ടെ വീട്ടിലും പാമ്പിനെ കൈമാറിയ ഏനാത്തും വനംവകുപ്പ് തെളിവെടുപ്പ് നടത്തിയിരുന്നു.

്അതേസമയം സൂരജിന്റെ പിതാവ് സുരേന്ദ്രന് ഓട്ടോറിക്ഷ വാങ്ങി നല്‍കുന്‍ ഉത്രയുടെ മാതാപിതാക്കള്‍ അഞ്ചല്‍ എസ്ബിഐയില്‍ പണയം വെച്ച 21 പവന്‍ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് ഇന്നലെ ബാങ്കിലെത്തി വിവരശേഖരണവും നടത്തി. 96 പവന്റെ ആഭരണങ്ങളാണ് വിവാഹത്തിന് വീട്ടുകാര്‍ ഉത്രയ്ക്ക് നല്‍കിയത്. പിതാവ് സുരേന്ദ്രന് ഓട്ടോടാക്‌സി വാങ്ങി നല്‍കണമെന്ന സൂരജിന്റെ അഭ്യര്‍ത്ഥനപ്രകാരമാണ് വിവാഹ ശേഷം വാഹനം വാങ്ങി നല്‍കാന്‍ ഉത്രയുടെ മാതാപിതാക്കള്‍ തയ്യാറായത്. ഇതിനായി 21 പവന്‍ തിരികെ വാങ്ങി ബാങ്കില്‍ പണയം വെച്ച് മൂന്ന് ലക്ഷം രൂപ വായ്പ എടുത്തു.

വായ്പയെടുത്ത തുകയ്ക്ക് പുറമേ 25000 രൂപയും ചേര്‍ത്താണ് സൂരജിന്റെ അക്കൗണ്ടിലേക്ക് കൈമാറിയത്. തുടര്‍ന്ന് സുരേന്ദ്രന്‍ ഓട്ടോടാക്‌സ് വാങ്ങുകയും ചെയ്തു. ബാക്കി സ്വര്‍ണത്തില്‍ ഏറിയ പങ്കും സൂരജ് സ്വന്തം ആവശ്യങ്ങള്‍ക്കും ബൈക്ക് വാങ്ങാനും ഉപയോഗിച്ചതായും പോലീസ് കണ്ടെത്തി. ഉത്രയെ ആദ്യം കടിച്ച അണലിയെ വീടിന്റെ മുകളില്‍ നിന്ന് വലിച്ചെറിഞ്ഞെന്നാണ് സൂരജ് മൊഴി നല്‍കിയത്. 4.5 മീറ്റര്‍ ഉയരമുള്ള സ്ഥലത്ത് നിന്ന് വീണ പാമ്പിനെ ജീവഹാനി ഉണ്ടാകില്ലെന്നും ഇഴഞ്ഞ് പോകാനാണ് സാധ്യതയെന്നും വിദഗ്ധര്‍ പറയുന്നു. ഇക്കാര്യം വാവാ സുരേഷിന്റെ മൊഴിയെടുക്കും.

English summary
Kollam anjal uthra murder: police gets crucial evidence against sooraj
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X