കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഉത്ര വധം: സുരേഷ് വിഷം കടത്ത് സംഘവുമായി ബന്ധപ്പെട്ടിരുന്നു, നാക്കില്‍ കൊത്തിക്കുന്ന ലഹരി!!

Google Oneindia Malayalam News

കൊല്ലം: ഉത്ര വധക്കേസില്‍ പാമ്പ് പിടുത്തക്കാരന്‍ സുരേഷിനെതിരെ കൂടുതല്‍ തെളിവുകള്‍. സുരേഷിനെ പാമ്പിന്റെ വിഷം കടത്തുന്ന സംഘങ്ങളുമായി ബന്ധം ഉണ്ടായിരുന്നുവെന്നാണ് കണ്ടെത്തല്‍. ഉത്രയെ കൊല്ലാന്‍ സൂരജ് മൂര്‍ഖനെ ഉപയോഗിക്കുമെന്ന് സുരേഷ് അറിയുകയും ചെയ്തിരുന്നു. ഉത്ര കൊല്ലപ്പെട്ടെന്ന് അറിഞ്ഞിട്ടും സുരേഷ് വിവരം പോലീസ് അറിയിച്ചിരുന്നില്ല. ലഹരി മരുന്നുകള്‍ നിര്‍മിക്കാന്‍ പാമ്പിന്റെ വിഷം ഉപയോഗിച്ചിരുന്ന സംഘങ്ങളുമായി സുരേഷിന് ബന്ധമുണ്ടായിരുന്നതായിട്ടാണ് കണ്ടെത്തല്‍.

1

Recommended Video

cmsvideo
Uthra Case: Sooraj sell Uthra's Jewellery for luxurious Life | Oneindia Malayalam

ചെറിയ പാമ്പുകളെ ഉപയോഗിച്ച് നാവിലും മറ്റും കൊത്തിച്ച് ലഹരം പകരുന്ന മാഫിയയുമായിട്ടാണ് സുരേഷ് ബന്ധം പുലര്‍ത്തിയത്. ആളുകള്‍ ഭീതിപ്പെടുത്താനായി പിടികൂടുന്ന പാമ്പുകളെ ജനവാസ കേന്ദ്രങ്ങളില്‍ ഇറക്കിവിടുന്നത് സുരേഷിന്റെ പതിവാണെന്നും കണ്ടെത്തിയിട്ടുണ്ട്. അതേസമയം പ്രതികളായ സൂരജിന്റെയും സുരേഷിന്റെയും കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. വൈകീട്ട് ഇവരെ പുനലൂര്‍ കോടതിയില്‍ ഹാജരാക്കും. ശാസ്ത്രീയ പരിശോധനയില്‍ ഉത്രയുടെ ശരീരത്തില്‍ മൂര്‍ഖന്റെ വിഷമായ ന്യൂറോടോക്‌സിക് വെനവും അണലിയുടെ വിഷമായ ഹിമോടോക്‌സിക് വെനത്തിന്റെയും സാന്നിധ്യവും കണ്ടെത്തിയിട്ടുണ്ട്.

ഉത്രയുടെയും സൂരജിന്റെയും വീട്ടില്‍ പാമ്പിനെ കൊണ്ട് ചെന്നിട്ടതാകാമെന്നുള്ള സംശയത്തിന് സ്ഥിരീകരണം നല്‍കുന്ന കണ്ടെത്തലും ഉണ്ടായിട്ടുണ്ട്. പാമ്പുകള്‍ക്ക് സ്വമേധയാ കടന്നുചെല്ലാനുള്ള സാഹചര്യും ഉത്രയുടെയും സൂരജിന്റെയും വീടുകളിലെ മുറികളില്‍ ഇല്ലെന്നുമാണ് സാഹചര്യ തെളിവുകള്‍ സൂരജിന്റെ പറക്കോട്ടുള്ള വീട്ടിലെ രണ്ടാം നിലയില്‍ വെച്ചാണ് ഉത്രയെ അണലി കടിച്ചത്. ഇത്രയും ഉയരത്തിലേക്ക് ഇഴഞ്ഞു കയറുന്ന പാമ്പല്ല അണലിയെന്നാണ് ശാസ്ത്രീയമാണ് കണ്ടെത്തല്‍. അതുപോലെ തന്നെ അഞ്ചടിയോളം നീളമുള്ള മൂര്‍ഖനാണ് ഉത്രയെ കടിപ്പിച്ചത്. മിനുസമേറിയ ടൈല്‍ പാകിയ തറയിലേക്ക് പാമ്പ് സ്വമേധയാ എത്തില്ല. ജനല്‍ വഴി കടന്നെന്നാണ് സൂരജിന്റെ മൊഴി. എന്നാല്‍ അഞ്ചടിയോളം നീളമുള്ള മൂര്‍ഖന്, ജനാല, വാതില്‍ എന്നിവ വഴി കടക്കാനും സാധിക്കില്ല.

ഉത്ര വധക്കേസ് അന്വേഷിക്കുന്ന പോലീസ് സംഘവും ഫോറന്‍സിക് വിഭാഗവും അഞ്ചലില്‍ ഉത്രയുടെ വീട്ടിലെത്തി വീണ്ടും തെളിവെടുപ്പ് നടത്തി. ഫോറന്‍സിക സര്‍ജന്‍ ശശികലയുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. സൂരജിന്‍രെ അച്ഛന്‍ സുരേന്ദ്രന് പിക്കപ്പ് ഓട്ടോ വാങ്ങുന്നതിനായി ഉത്രയുടെ മാതാപിതാക്കള്‍ അഞ്ചല്‍ എസ്ബിഐയില്‍ പണം വെച്ചിരുന്ന 21 പവന്‍ സ്വര്‍ണം അന്വേഷണ സംഘം കണ്ടെത്തി. മൂന്ന് ലക്ഷം രൂപയ്ക്കാണ് വാടകയ്‌ക്കെടുത്ത് നല്‍കിയത്. ബാക്കി സ്വര്‍ണത്തില്‍ ഏറിയ പങ്കും സൂരജ് ബൈക്ക് വാങ്ങാനും മറ്റ് ആവശ്യങ്ങള്‍ക്കും ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്.

English summary
Kollam anjal uthra murder: snake catcher surendran have connection with venom mafia
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X