കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഉത്രയെ മൂര്‍ഖന്‍ കടിച്ചത് വിഷംമുറ്റിയ സമയത്ത്, സൂരജ് അറിയിച്ചത് 2 സുഹൃത്തുക്കളെ മാത്രം, കൊടുംക്രൂരത!

Google Oneindia Malayalam News

കൊല്ലം: അഞ്ചലില്‍ ഉത്ര വധക്കേസില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. സൂരജ് ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിക്കുന്ന കാര്യം സുഹൃത്തുക്കളില്‍ പലരും അറിഞ്ഞിരുന്നില്ല. എന്നാല്‍ വിഷമേറിയ പാമ്പിനെ തന്നെയാണ് സുരേഷ് നല്‍കിയതെന്ന് പോലീസ് കണ്ടെത്തി. അമ്മയ്ക്കും സഹോദരിക്കും ഇതെല്ലാം ചെയ്യുന്നതില്‍ കൃത്യമായി പങ്കുണ്ടെന്നും പോലീസ് പറയുന്നു. ഇവരെ കൂടുതല്‍ ചോദ്യം ചെയ്ത് പൂട്ടാനുള്ള ഒരുക്കത്തിലാണ് പോലീസ്. സൂരജിന്റെ സുഹൃത്തുക്കളുടെ മൊഴി ഉത്ര കേസില്‍ വലിയ വഴിത്തിരിവായി മാറുമെന്ന് പോലീസ് സൂചിപ്പിക്കുന്നു.

സൗഹൃദവലയങ്ങളുള്ള സൂരജ്

സൗഹൃദവലയങ്ങളുള്ള സൂരജ്

സൂരജിന് ധാരാളം സൗഹൃദവലയങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഉത്രയ്ക്ക് ആദ്യം പാമ്പ് കടിയേറ്റപ്പോള്‍ സംഭവം രഹസ്യമാക്കി വെക്കാന്‍ പരമാവധി ശ്രമിച്ചിരുന്നു സൂരജ്. ഇരുപതിലേറെ അടുത്ത സുഹൃത്തുക്കള്‍ സൂരജിനുണ്ടായിരുന്നു. എന്നാല്‍ വെറും രണ്ട് പേരോട് മാത്രമാണ് സൂരജ് ഇക്കാര്യം പറഞ്ഞത്. ബാക്കിയുള്ള സുഹൃത്തുക്കള്‍ ഇക്കാര്യം അറിയാതിരിക്കാന്‍ ശ്രദ്ധ വെച്ചിരുന്നുവെന്നാണ് കണ്ടെത്തല്‍.

വിഷം കൂടൂന്ന സമയം

വിഷം കൂടൂന്ന സമയം

സൂരജ് ഉത്രയെ കടിപ്പിക്കാന്‍ പ്ലാന്‍ ചെയ്തിരുന്നത് മൂര്‍ഖനെ ഉപയോഗിച്ചായിരുന്നു. ഈ സമയം പാമ്പിന് വിഷംമുറ്റിയ സമയമായിരുന്നു. കൂടുതല്‍ വിഷം ഉണ്ടാവും ഈ സമയത്ത്. മുട്ടയിട്ട് പത്ത് ദിവസം കഴിഞ്ഞതിനാലാണ് വിഷം വളരെ കൂടുതലായി കാണുന്നത്. ഇതറിഞ്ഞ് കൊണ്ടാണ് സൂരജ് പാമ്പിനെ കൊണ്ട് കടിപ്പിക്കാന്‍ ആ ദിവസം തന്നെ തീരുമാനിച്ചതെന്നാണ് സൂചന. എന്നാല്‍ കൂടുതല്‍ ചോദ്യം ചെയ്താലേ സൂരജ് ഇതറിഞ്ഞ് കൊണ്ടാണോ എല്ലാം ചെയ്തതെന്ന് വ്യക്തമാകൂ.

Recommended Video

cmsvideo
Uthra Case: Sooraj sell Uthra's Jewellery for luxurious Life | Oneindia Malayalam
സുഹൃത്തുക്കള്‍ പറയുന്നത്

സുഹൃത്തുക്കള്‍ പറയുന്നത്

സൂരജ് നിഗൂഢ സ്വഭാവം പുലര്‍ത്തിയിരുന്ന ആളായിരുന്നു എന്നാണ് സുഹൃത്തുക്കള്‍ പോലീസിന് നല്‍കിയ മൊഴി. മറ്റൊരു വിളിപ്പേരും ഈ വിചിത്ര സ്വഭാവം കാരണം സൂരജിന് സുഹൃത്തുക്കള്‍ക്കിടയിലുണ്ടായിരുന്നു. നാല് സുഹൃത്തുക്കളെയാണ് അടൂരില്‍ എത്തിച്ച് മൊഴിയെടുത്തത്. സൂരജ് നടത്തിയിട്ടുള്ള മുമ്പത്തെ പല പ്രവര്‍ത്തികളിലും സംശയം ഉണ്ടായിരുന്നതായും ഉത്രയെ അണലി കടിച്ച ആദ്യ സംഭവം പോലും അടുത്ത സുഹൃത്തുക്കള്‍ അറിഞ്ഞത് ഉത്ര മരിച്ച ശേഷമായിരുന്നുവെന്നും ഇവര്‍ പറഞ്ഞു

സുരേഷിന്റെ കള്ളങ്ങള്‍

സുരേഷിന്റെ കള്ളങ്ങള്‍

സുരേഷ് പറഞ്ഞ കള്ളങ്ങളെല്ലാം പോലീസ് പൊളിച്ചടുക്കി. മൂര്‍ഖന്‍ പാമ്പിനെ പിടികൂടിയത് പാരിപ്പള്ളിയില്‍ നിന്നാണെന്ന് സൂരജ് ആദ്യം പോലീസിനോട് പറഞ്ഞിരുന്നു. എന്നാല്‍ വനംവകുപ്പിന്റെ ചോദ്യം ചെയ്യലില്‍ ഇത് ആലംകോട് ഭാഗത്ത് നിന്നാണെന്ന് സമ്മതിച്ചിട്ടുണ്ട്. അതേസമയം സൂരജും സുരേഷും വനംവകുപ്പ് ചോദിച്ച കാര്യങ്ങള്‍ക്കെല്ലാം ഉത്തരം നല്‍കിയിരുന്നു. പാമ്പിനെ കൊണ്ടുവന്ന വഴിയും കൈമാറിയ സ്ഥലവും ഇവര്‍ കാണിച്ച് കൊടുത്തു.

അമ്മയും സഹോദരിയും....

അമ്മയും സഹോദരിയും....

സൂരജിന്റെ അമ്മ രേണുകയെയും സഹോദരി സൂര്യയെയും വനംവകുപ്പ് ചോദ്യം ചെയ്തു. പാമ്പിനെ ഫെബ്രുവരി 25 മുതല്‍ മാര്‍ച്ച് രണ്ട് വരെ വീട്ടില്‍ സൂക്ഷിച്ചിരുന്നത് അമ്മയ്ക്കും സഹോദരിക്കും അറിയുമായിരുന്നോ എന്ന് കണ്ടെത്താനാണ് ചോദ്യം ചെയ്തത്. ഉത്രയെ ആദ്യം കടിച്ച അണലിയെ സുരേഷ് ഫെബ്രുവരി 26ന് സൂരജിന്റെ വീട്ടില്‍ എത്തിച്ച് കൊടുക്കുകയായിരുന്നു. രണ്ട് ദിവസം കഴിഞ്ഞ് വീടിന്റെ കോണിപ്പടിയില്‍ പാമ്പിനെ ഇട്ട് ഉത്രയെ കടിപ്പിക്കാനും ശ്രമം നടത്തിയിരുന്നു.

മനുഷ്യരെ ഉപദ്രവിക്കാന്‍....

മനുഷ്യരെ ഉപദ്രവിക്കാന്‍....

സുരേഷ് മനുഷ്യന് ഉപദ്രവകരമായി പാമ്പുകളെ ഉപയോഗിക്കുന്നയാളാണെന്ന് വനംവകുപ്പ് കണ്ടെത്തി. സുരേഷ് പിടികൂടുന്ന പാമ്പുകളെ ജനവാസ മേഖലകളില്‍ ഇറക്കി വിടുമായിരുന്നു. വീട്ടില്‍ വിരിഞ്ഞ മൂര്‍ഖന്‍ പാമ്പിന്റെ കുഞ്ഞുങ്ങളെ തുറന്ന് വിട്ടത് ചാത്തന്നൂര്‍ അടുതല പാലത്തിന് സമീപമാണ്. ഇത്തരം പ്രവര്‍ത്തിക്കള്‍ മുമ്പും ചെയ്തിരുന്നതായി ചോദ്യം ചെയ്യലില്‍ സുരേഷ് സമ്മതിച്ചു. കഴിഞ്ഞ ദിവസം സുരേഷിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ വനംവകുപ്പ് മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തിയിരുന്നു.

സൂരജ് തെറ്റിക്കുന്നു

സൂരജ് തെറ്റിക്കുന്നു

സൂരജ് അന്വേഷണം വഴി തെറ്റിക്കാന്‍ ശ്രമിക്കുമെന്ന സംശയമാണ് പോലീസിനുള്ളത്. പോലീസിനെ കുഴക്കാന്‍ ഇവര്‍ ചോദ്യം ചെയ്യലില്‍ ശ്രമിച്ചിരുന്നു. നാല് സ്ഥലങ്ങളില്‍ നിന്നും പിടികൂടിയ പാമ്പുകള്‍ പക്കലുണ്ടെന്നും, ഏതിനെയാണ് സൂരജിന് നല്‍കിയത് എന്നത് ഓര്‍മയില്ലെന്നുമാണ് സുരേഷ് ആദ്യം നല്‍കിയ മൊഴി. ഇതനുസരിച്ച് നാലിടത്തും പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. പിന്നീടുള്ള ചോദ്യം ചെയ്യലിലാണ് കൃത്യമായ വിവരം പോലീസിന് ലഭിച്ചത്. വാവ സുരേഷ് അടക്കമുള്ളവരുടെ സഹായവും പോലീസിന് ലഭിച്ചു.

English summary
Kollam anjal uthra murder: sooraj have mysterious behaviour says his freinds
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X