കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഉത്ര വധം: സൂരജിന് കുരുക്കൊരുങ്ങുന്നു, സുരേഷിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്തത്, അവരും തിരിച്ചറിഞ്ഞു!

Google Oneindia Malayalam News

കൊല്ലം: അഞ്ചലില്‍ ഉത്രയെ കൊലപ്പെടുത്തിയ സംഭവത്തില്‍ സൂരജിനുള്ള കുരുക്ക് ഒരുങ്ങുന്നു. കേസിലെ പ്രമുഖ സാക്ഷികള്‍ എല്ലാം സൂരജിന് പാമ്പിനെ നല്‍കിയ സുരേഷിനെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതോടെ പാമ്പിനെ വാങ്ങി എന്ന കാര്യം കൃത്യമായി തെളിയിക്കാന്‍ പോലീസിന് സാധിക്കുമെന്ന് ഉറപ്പായി. പാമ്പിനെ രണ്ട് തവണയായി നല്‍കിയെന്ന കാര്യം നേരത്തെ സ്ഥിരീകരിച്ചതാണ്. എന്നാല്‍ സുരേഷ് പറഞ്ഞ കാര്യങ്ങള്‍ അതേ സ്ഥലത്തെത്തി ഉറപ്പാക്കിയാണ് പോലീസ് സൂരജിനെ ശരിക്കും പൂട്ടാനൊരുങ്ങുന്നത്.

തെളിവെടുപ്പ് ഇങ്ങനെ

തെളിവെടുപ്പ് ഇങ്ങനെ

വനംവകുപ്പിന്റെ കസ്റ്റഡിയിലാണ് സൂരജും സഹായി സുരേഷുമുള്ളത്. രണ്ടാം ദിവസം വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ തെളിവെടുപ്പില്‍ നിര്‍ണായക വിവരങ്ങളാണ് ലഭിച്ചത്. സുരേഷിന്റെ വീട്ടില്‍ കണ്ടെത്തിയ പാമ്പിനെ പിടിച്ച ഇളംകുളം സ്വദേശി രാധാകൃഷ്ണന്റെ വീട്ടില്‍ നിന്നാണ് തെളിവെടുപ്പ് ആരംഭിച്ചത്. കേസില്‍ നിര്‍ണായകമായത് രാധാകൃഷ്ണനും അയല്‍വാസികളും സുരേഷിനെ തിരിച്ചറിഞ്ഞതാണ്.

എല്ലാം കണ്ടെത്തി

എല്ലാം കണ്ടെത്തി

സുരേഷിന്റെ വീട്ടിലെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഇയാള്‍ പാമ്പിനെ പിടിക്കാന്‍ ഉപയോഗിച്ചിരുന്ന പൈപ്പ്, സ്റ്റിക്ക്, മറ്റ് ആയുധങ്ങള്‍ എന്നിവയും കണ്ടെത്തി. ഉത്രയെ കടിപ്പിക്കാന്‍ അടൂര്‍ പറക്കോട്ടെ ഭര്‍തൃഗൃഹത്തില്‍ എത്തിച്ച അണലിയെ പിടികൂടിയ കല്ലുവാതില്‍ക്കല്‍ ശാസ്ത്രിമുക്കിലെ കാര്‍ത്തികേയന്റെ വീട്ടിലും പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്തി. കാര്‍ത്തികേയനും മകന്‍ അഭിലാഷും സുരേഷിനെ തിരിച്ചറിഞ്ഞു.

ഇനിയും കേസ്

ഇനിയും കേസ്

കാര്‍ത്തികേയന്റെ വീട്ടില്‍ നിന്ന് അണലിയെ പറക്കോട്ടെ വീട്ടിലെത്തിച്ചതിന് സുരേഷിനെതിരെ മൂന്നാമത് ഒരു കേസ് കൂടി അഞ്ചല്‍ ഫോറസ്റ്റ് റേഞ്ചില്‍ രജിസ്റ്റര്‍ ചെയ്തു. ഉത്രയെ കൊല്ലാനായി ഉപയോഗിച്ച മൂര്‍ഖന്‍ പാമ്പിനെ പിടിക്കുമ്പോള്‍ അതിനൊപ്പം കിട്ടിയ മുട്ടകള്‍ വിരിയിച്ച കുഞ്ഞുങ്ങളെ തുറന്ന് വിട്ട അതുല പാലത്തിന് സമീപവും സുരേഷുമായെത്തി സംഘം തെളിവെടുത്തു.

Recommended Video

cmsvideo
Vava Suresh Exclusive Interview | Oneindia Malayalam
ഗൂഢാലോചന നടന്നു

ഗൂഢാലോചന നടന്നു

ഉത്രയെ കൊല്ലാനായി സൂരജും സുരേഷും ഗൂഢാലോചന നടത്തിയ ചാത്തന്നൂര്‍ എസ്ബിഐ ശാഖയ്ക്ക് സമീപത്തും പ്രതികളെ എത്തിച്ച വനംവകുപ്പ് ഇവിടം കേന്ദ്രീകരിച്ച് ഗൂഢാലോചന നടന്നുവെന്ന് സ്ഥിരീകരിക്കുന്നതിനാവശ്യമായ തെളിവുകളും ശേഖരിച്ചാണ് മടങ്ങിയത്. അതേസമയം സൂരജും സുരേഷും ഏഴ് ദിവസത്തെ കസ്റ്റഡിയിലാണ് ഉള്ളത്. അതേസമയം സൂരജിന്റെ സഹോദരിയെ വീണ്ടും ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചിട്ടുണ്ട്.

പാമ്പിനെ കിട്ടിയത്....

പാമ്പിനെ കിട്ടിയത്....

സൂരജ് ഉപയോഗിച്ച മൂര്‍ഖന്‍ പാമ്പിനെ സുരേഷ് ആറ്റിങ്ങലിന് സമീപം ആലംകോട് വഞ്ചിയൂരിലെ ഒരു പുരയിടത്തില്‍ നിന്ന് പിടിച്ചതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. മൂര്‍ഖനെ പിടിച്ച പുരയിടത്തില്‍ പ്രതികളെ എത്തിച്ച് തെളിവുമെടുത്തു. അതേസമയം മൊഴിയില്‍ വൈരുധ്യമുള്ളതിനാല്‍ സൂരജിന്റെ അമ്മ രേണുകയെയും സഹോദരിക്കൊപ്പം കസ്റ്റഡിയില്‍ വാങ്ങാനാണ് തീരുമാനം. ഉത്രയെ ആദ്യം പാമ്പ് കടിയേറ്റപ്പോള്‍ ചികിത്സ ഡോക്ടര്‍മാരുടെ മൊഴി ഇക്കാര്യത്തില്‍ ഇവര്‍ക്ക് വലിയ കുരുക്കായി മാറും. സൂരജും മാതാപിതാക്കളുമടക്കം ചികിത്സ വൈകിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് ഡോക്ടര്‍ മൊഴിയില്‍ പറയുന്നത്.

English summary
Kollam anjal uthra murder;sooraj questioned by forest department
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X