കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഉത്രവധത്തിൽ വൻ ട്വിസ്റ്റ്; സൂരജിന്റെ അതേ കുരുക്ക് സുരേഷിനും, ചോദ്യം ചെയ്യലിൽ എല്ലാം വെളിപ്പെടുത്തി

Google Oneindia Malayalam News

കൊല്ലം: അഞ്ചല്‍ ഉത്രവധ കേസില്‍ ഓരോ ദിവസവും കഴിയും തോറും ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. കേസിലെ മുഖ്യപ്രതി സൂരജിനെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തതോടെ കൂടുതല്‍ വിവരങ്ങളാണ് പുറത്തുവന്നത്. പാമ്പ് ഉത്രയെ കടിക്കുന്നതിനായി ഇതിനെ ദിവസങ്ങളോളം പട്ടിണിക്കിട്ടിരുന്നെന്നും അതിന് ശേഷമാണ് മൂര്‍ഖന്‍ പാമ്പിനെ തുറന്ന് വിട്ടതെന്നും സൂരജ് പറഞ്ഞിരുന്നു. എന്നാല്‍ ഉത്രയുടെ ദേഹത്തേക്ക് സൂരജ് പാമ്പിനെ കുടഞ്ഞെങ്കിലും പാമ്പ് കടിക്കാതെ മാറുകയായിരുന്നു.

തുടര്‍ന്ന് പാമ്പിനെ പ്രകോപിപ്പിച്ചാണ് സൂരജ് ഉത്രയെ കടിപ്പിച്ചതെന്നും സൂരജ് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ പാമ്പ് പിടിത്തക്കാരനായ സുരേഷിനും കൃത്യത്തില്‍ കാര്യമായ പങ്കുണ്ടെന്ന വിവരാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഉത്രയെ വധിക്കുന്നതിന് വേണ്ടിയാണ് സൂരജ് പാമ്പിനെ വാങ്ങുന്നതെന്ന് സുരേഷിന് അറിയാമായിരുന്നു. ഉത്ര കൊല്ലപ്പെട്ടതിന് ശേഷവും സുരേഷ് ഇക്കാര്യം പൊലീസിനെ അറിയിക്കാതെ ഒളിച്ചുവയ്ക്കുകയായിരുന്നു.

 ഉത്രയെ വകവരുത്താന്‍

ഉത്രയെ വകവരുത്താന്‍

സൂരജ് പാമ്പിനെ വാങ്ങുന്നത് ഉത്രയെ കൊല്ലാന്‍ വേണ്ടിയാണെന്ന് പാമ്പ് പിടിത്തക്കാരന്‍ സുരേഷിന് വ്യക്തമായി അറിയാമായിരുന്നു. 10000 രൂപയ്ക്കാണ് ചാവര്‍കോട് സുരേഷ് ഉത്രയെ കൊല്ലാന്‍ മൂര്‍ഖന്‍ പാമ്പിനെ നല്‍കിയത്. വനംവകുപ്പിന്റെ ചോദ്യം ചെയ്യലിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമായത്. ഉത്ര പാമ്പ് കടിയേറ്റ് മരിച്ചിട്ടും സുരേഷ് ഇക്കാര്യം പൊലീസിനോട് പറയാതെ മറച്ചുവച്ചു. ഇതോടെ കേസില്‍ നിര്‍മായകമായ വഴിത്തിരിവാണ് സംഭവിച്ചിരിക്കുന്നത്.

Recommended Video

cmsvideo
Police Questioned Sooraj's family for 12 Hours | Oneindia Malayalam
പാമ്പിന്‍ വിഷം

പാമ്പിന്‍ വിഷം

പാമ്പിനെ വില്‍ക്കുന്നത് കൂടാതെ സുരേഷ് ലഹരി മരുന്ന് നിര്‍മ്മാണത്തിന് പാമ്പിന്‍ വിഷം കൈമാറ്റം നടത്തിയെന്നും അന്വേഷണത്തില്‍ തെളിഞ്ഞു. കൂടൊ ചെറുപാമ്പുകളെ ഉപയോഗിച്ച് നാക്കിലും മറ്റും കൊത്തിച്ച് ലഹരി പകരുന്ന മാഫിയയുമായും സുരേഷിന് ബന്ധമുണ്ട്. ഇക്കാര്യം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ ശേഖരിക്കുന്ന തിരക്കിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍.

 തെളിവെടുപ്പ് പൂര്‍ത്തിയാക്കി

തെളിവെടുപ്പ് പൂര്‍ത്തിയാക്കി

സൂരജിനെ കൊണ്ടുവന്നത് അറിഞ്ഞ് നാട്ടുകാര്‍ ഉത്രയുടെ വീടിന് മുന്നില്‍ കൂടിയിയിരുന്നു. ഇത് വനംവകുപ്പിനെയും പരിഭ്രാന്തിയിലാക്കിയിരുന്നു. സൂരജിനെതിരെ കല്ലേറ് ഉണ്ടാകുമെന്ന സൂചനയെ തുടര്‍ന്ന് ഹെല്‍മെറ്റ് ധരിപ്പിച്ചാണ് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയത്. തോക്കേന്തിയ വനപാലകര്‍ ഉള്‍പ്പെടെ 50 അംഗ സംഘമാണ് സുരക്ഷ ഒരുക്കിയത്. സൂരജിനെ വാഹനത്തില്‍ നിന്ന് ഇറക്കിയ ഉടനെ പ്രദേശവാസികള്‍ കൂവുകയും അസഭ്യ പറയുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് വനപാലകര്‍ കവചം തീര്‍ത്താണ് സൂരജിനെ വീടിനകത്തേക്ക് കൊണ്ടുപോയത്. തിരികെ കൊണ്ടുപോകുമ്പോഴാണ് ഹെല്‍മെറ്റ് വെച്ച് സൂരജിന്റെ മുഖം മറച്ചത്.

തെളിവെടുപ്പ് പൂര്‍ത്തിയാക്കി

തെളിവെടുപ്പ് പൂര്‍ത്തിയാക്കി

സൂരജിനെ കൊണ്ടുവന്നത് അറിഞ്ഞ് നാട്ടുകാര്‍ ഉത്രയുടെ വീടിന് മുന്നില്‍ കൂടിയിയിരുന്നു. ഇത് വനംവകുപ്പിനെയും പരിഭ്രാന്തിയിലാക്കിയിരുന്നു. സൂരജിനെതിരെ കല്ലേറ് ഉണ്ടാകുമെന്ന സൂചനയെ തുടര്‍ന്ന് ഹെല്‍മെറ്റ് ധരിപ്പിച്ചാണ് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയത്. തോക്കേന്തിയ വനപാലകര്‍ ഉള്‍പ്പെടെ 50 അംഗ സംഘമാണ് സുരക്ഷ ഒരുക്കിയത്. സൂരജിനെ വാഹനത്തില്‍ നിന്ന് ഇറക്കിയ ഉടനെ പ്രദേശവാസികള്‍ കൂവുകയും അസഭ്യ പറയുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് വനപാലകര്‍ കവചം തീര്‍ത്താണ് സൂരജിനെ വീടിനകത്തേക്ക് കൊണ്ടുപോയത്. തിരികെ കൊണ്ടുപോകുമ്പോഴാണ് ഹെല്‍മെറ്റ് വെച്ച് സൂരജിന്റെ മുഖം മറച്ചത്.

എല്ലാം സ്വത്തിന് വേണ്ടി

എല്ലാം സ്വത്തിന് വേണ്ടി

ഉത്രയെ കൊന്നത് സ്വത്ത് സ്വന്തമാക്കാനാണന്നെ് ചോദ്യം ചെയ്യലില്‍ സൂരജ് സമ്മതിച്ചിരുന്നു. സ്വര്‍ണത്തിനും പണത്തിനുമായി മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നു. ഉത്രയുടെ വീട്ടുകാര്‍ വിവാഹ മോചനത്തിലേക്ക് പോകുമെന്ന് സംശയമുണ്ടായിരുന്നു. അങ്ങനെ വന്നാല്‍ സ്വത്ത് നഷ്ടമാകുമെന്ന് ഭയന്നിരുന്നതായും സൂരജ് മൊഴി നല്‍കി. പോലീസും ഫോറന്‍സിക് വിഭാഗവും ഉത്രയുടെ വീട്ടിലെത്തി വീണ്ടും തെളിവെടുപ്പ് നടത്തി. ശാസ്ത്രീയ തെളിവെടുപ്പിന്റെ ഭാഗമായി ഉത്ര കിടന്ന മുറിയും പരിസരവും പരിശോധിച്ചു.

English summary
Kollam Anjal Uthra Murder: Suresh was aware that The Snake Sooraj bought From Him Is to kill Uthra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X