• search
 • Live TV
കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

മകള്‍ മന്ദബുദ്ധിയോ, മാനസിക പ്രശ്‌നമുള്ള കുട്ടിയോ ആയിരുന്നില്ല; ഹൃദയം തകര്‍ന്ന് ഉത്രയുടെ മാതാപിതാക്കൾ

 • By Desk

കൊല്ലം: മൂര്‍ഖന്‍ പാമ്പിനെകൊണ്ട് കൊത്തിച്ച് ഉത്രയെന്ന യുവതിയെ ഭര്‍ത്താവ് കൊലപ്പെടുത്തിയ സംഭവം സമൂഹ മനസാക്ഷിയെ ഞെട്ടിച്ച ഒന്നായിരുന്നു. കേസില്‍ മുഖ്യപ്രതി സൂരജ്, പാമ്പ് പിടിത്തക്കാരനായ സുരേഷ്, ഉത്രയുടെ ഭര്‍തൃപിതാവ് സുരേന്ദ്രന്‍ ഇപ്പോള്‍ പൊലീസിന്റെ കസ്റ്റഡിയിലാണ്. കേസില്‍ ഓരോ ദിവസം കഴിയുംതോറും ഞെട്ടിപ്പിക്കുന്ന മൊഴികളും വിവരങ്ങളാണ് പുറത്തുവരുന്നത്. സങ്കല്‍പ്പത്തിലെ ഭാര്യയാവാന്‍ കഴിയാത്തതിനാലാണ് ഉത്രയെ കൊലപ്പെടുത്തിയതെന്ന് സൂരജ് സമ്മതിച്ചിരുന്നു.

വനം വകുപ്പ് രജിസ്റ്റര്‍ ചെയ്ത കേസില്‍ തെളിവെടുപ്പന് എത്തിച്ചപ്പോഴാണ് സൂരജ് കുറ്റം സമ്മതിച്ചത്. അണലിയെ ഉപയോഗിച്ച് കൊണ്ടുളള കൊലപാതക ശ്രമത്തില്‍ മനസ്താപം തോന്നിയെന്നും സൂരജ് പറഞ്ഞിരുന്നു. ഇതാണ് കേസില്‍ അവസാനമായി പുറത്തുവന്നവിവരം. ഉത്രയുടെ മരണത്തോടെ ഹൃദയം തകര്‍ന്നിരിക്കുകയാണ് പിതാവ് വിജസേനനും അമ്മ മണിമേഖലയും ഇവരോടൊപ്പം ഇപ്പോള്‍ കൂട്ടിന് ഉത്രയുടെ മകന്‍ ധ്രുവുമുണ്ട്. മരണപ്പെട്ടതിന് പിന്നാലെ വാര്‍ത്തകളിലൊക്കെ ഉത്ര മന്ദബുദ്ധിയാണെന്നും മാനസികപ്രശ്‌നങ്ങളുള്ള ആളാണെന്നുമുള്ള ചര്‍ച്ചകള്‍ നടന്നിരുന്നു. എന്നാല്‍ അടിസ്ഥാനരഹിതമാണെന്ന് പറയുകയാണ് ഉത്രയുടെ മാതാപിതാക്കള്‍. വനിത മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഉത്രയുടെ മാതാപിതാക്കള്‍ മനസു തുറന്നത്.

സാമര്‍ത്ഥ്യക്കുറവ് മാത്രമാണ്

സാമര്‍ത്ഥ്യക്കുറവ് മാത്രമാണ്

ഉത്ര പഠിക്കാന്‍ മിടുക്കിയല്ലാത്ത കുട്ടിയായിരുന്നു. അതിന്റെ ഒരു സാമര്‍ത്ഥ്യക്കുറവ് അവള്‍ക്കുണ്ട്. മരണപ്പെട്ടതിന് പിന്നാലെ വാര്‍ത്തകളില്‍ വന്നതുപോലെ മന്ദബുദ്ധിയോ മാനസിക പ്രശ്‌നമോ ഉള്ള കുട്ടി ആയിരുന്നില്ല. മക്കള്‍ അല്ലലില്ലാതെ കുടുംബവും കുട്ടികളുമായി സ്‌ന്തോഷത്തോടെ കഴിയണമെന്നല്ലേ എല്ലാ മാതാപിതാക്കളും ആഗ്രഹിക്കുക. അങ്ങനെ ചിന്തിക്കുന്ന ഒരു സാധാരണക്കാരയ അച്ഛനും അമ്മയുമാണ് ഞങ്ങള്‍.

cmsvideo
  Kerala government annouces relaxation in quaratine rules | Oneindia Malayalam
  ഒന്നും മറച്ചുവച്ചിട്ടില്ല

  ഒന്നും മറച്ചുവച്ചിട്ടില്ല

  ഉത്രയെ കണ്ട് സംസാരിച്ച് ഇഷ്ടപ്പെട്ട് തന്നെയാണ് വിവാഹത്തിന് സമ്മതിച്ചത്. ഒരു കാര്യവും ഞങ്ങള്‍ മറച്ചുവച്ചിട്ടില്ല. 2018ലായിരുന്നു ഇവരുടെ വിവാഹം കഴിഞ്ഞത്. വിവാഹത്തിന് സാമ്പത്തികമായി ഇത്രയും പൊന്നും പണവും കൊടുത്തത് എന്തിനാണെന്ന് പലരും കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍ എല്ലാം മകളുടെ സ്‌ന്തോഷത്തിന് വേണ്ടിയായിരുന്നു. അത് മാത്രമേ ഞങ്ങള്‍ ചിന്തിച്ചിട്ടുള്ളൂ.ഒടുവില്‍ അവള്‍ക്കവിടെ സന്തോഷം ലഭിക്കില്ലെന്ന് മനസിലായതോടെ തിരിച്ചുകൊണ്ടുവരാനും പോയതാണെന്നും ഉത്രയുടെ മാതാപിതാക്കള്‍ പറഞ്ഞു.

  ജനുവരി അവസാനം

  ജനുവരി അവസാനം

  കഴിഞ്ഞ ജനുവരി അവസാനം മകള്‍ ഫോണില്‍ വിളിച്ച് അച്ഛാ എന്നെ ഇവിടെ നിന്ന് കൊണ്ടുപോകണമെന്ന് പറഞ്ഞിരുന്നു. ഇത് കേട്ട് ഞാനും ഒരു ബന്ധുവും കൂടി അവിടെ ചെന്നു. പക്ഷേ ഉത്രയെയും മകനെയും കൂട്ടി ഇറങ്ങാന്‍ നേരം വീട്ടിലെല്ലാവരും മോളം കെട്ടിപ്പിടിച്ച് കരയുന്നു. മകള്‍ ആ കണ്ണീരില്‍ അലിയുകയും ചെയ്തു. അന്ന് ഞാന്‍ നിര്‍ബന്ധിച്ചെഹ്കിലും അവള്‍ കൂടെ വന്നില്ല.

  അവര്‍ കണക്കുകൂട്ടിയിരുന്നു

  അവര്‍ കണക്കുകൂട്ടിയിരുന്നു

  അവള്‍ അന്ന് കൂടെ വന്ന് വിവാഹമോചനത്തിന് ശേരമിച്ചാല്‍ കിട്ടിയതെല്ലാം തിരിച്ചുനല്‍കണമെന്ന് അവര്‍ കണക്കു കൂട്ടിക്കാണും, പിന്നീടുള്ള ദിവസങ്ങളില്‍ പ്രശ്‌നങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല. പക്ഷേ അത് കൊല്ലാനുള്ള മൂന്നൊരുക്കമായിരുന്നെന്ന് എന്നിപ്പോള്‍ തോന്നുകയാണ്- ഉത്രയുടെ പിതാവ് പറഞ്ഞു.

  സങ്കല്‍പ്പത്തിലെ ഭാര്യ

  സങ്കല്‍പ്പത്തിലെ ഭാര്യ

  അതേസമയം സങ്കല്‍പ്പത്തിലെ ഭാര്യയാവാന്‍ കഴിയാത്തതിനാലാണ് ഉത്രയെ കൊലപ്പെടുത്തിയതെന്ന് സൂരജ് സമ്മതിച്ചിരുന്നു. വനം വകുപ്പ് രജിസ്റ്റര്‍ ചെയ്ത കേസില്‍ തെളിവെടുപ്പന് എത്തിച്ചപ്പോഴാണ് സൂരജ് കുറ്റം സമ്മതിച്ചത്. അണലിയെ ഉപയോഗിച്ച് കൊണ്ടുളള കൊലപാതക ശ്രമത്തില്‍ മനസ്താപം തോന്നിയെന്നും സൂരജ് പറഞ്ഞു.കുഞ്ഞിന്റെ കാര്യത്തെ ചൊല്ലി മെയ് നാല്, അഞ്ച് തിയ്യതികളില്‍ ഉത്രയുമായി സൂരജി വഴിക്കിട്ടിരുന്നു. ഇത് പെട്ടെന്ന് പ്രകോപമുണ്ടാക്കിയെന്നും ഉതാണ് മൂര്‍ഖന്‍ പാമ്പിനെ ഉപയോഗിച്ച് കൊല ചെയ്യുന്നതിലേക്ക് നയിച്ചതെന്നും സൂരജ് മൊഴി നല്‍കി.

  English summary
  Kollam Anjal Uthra Murder; Uthra's Parents sharing memories Her Daughter
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X