കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊല്ലത്ത് രോഗപ്രതിരോധം ശക്തമാക്കാന്‍ ആരോഗ്യവകുപ്പ്... 23 ആംബുലന്‍സുകള്‍ സര്‍വീസ് നടത്തും!!

Google Oneindia Malayalam News

കൊല്ലം: ജില്ലയില്‍ രോഗപ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കാന്‍ ആരോഗ്യ വകുപ്പ്. രോഗപ്രതിരോധത്തിന്റെ ഭാഗമായി ആരോഗ്യവകുപ്പിന് കീഴിലുള്ള 23 ആംബുലന്‍സുകള്‍ പ്രവര്‍ത്തിക്കും. ഇക്കാര്യം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആര്‍ ശ്രീലതയാണ് അറിയിച്ചത്. നിലവില്‍ ആരോഗ്യ വകുപ്പിന്റെ ആറ് ആംബുലന്‍സുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. 108 ആംബുലന്‍സ് 14 എണ്ണം വേറെയുണ്ട്. ഇതിന് പുറമേ സ്വകാര്യ ആംബുലന്‍സും മൂന്നെണ്ണവും പ്രവര്‍ത്തിക്കുന്നുണ്ട്.

1

കോവിഡ് രോഗികളെ മാത്രം കൊണ്ടുപോകാനാണ് ഇതില്‍ 20 എണ്ണവും ഉപയോഗിക്കുന്നത്. അഞ്ച് മുതല്‍ ഏഴ് വരെ സര്‍വീസുകള്‍ ഇവ നടത്തുന്നുണ്ട്. സര്‍വൈലന്‍സ് പ്രവര്‍ത്തനങ്ങള്‍ക്കും ഇവയില്‍ മൂന്നെണ്ണത്തെ ഉപയോഗിക്കുന്നുണ്ട്. കോവിഡ് രോഗികളുടെ ചികിത്സയുമായി ബന്ധപ്പെട്ട് ആംബുലന്‍സ് ലഭ്യമാക്കുന്നതിന് 7594040759 എന്നീ നമ്പറില്‍ ബന്ധപ്പെടാം.

്അതേസമയം ജില്ലയില്‍ കഴിഞ്ഞ ദിവസം രണ്ട് പേര്‍ക്ക് കൂടി സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതടക്കം 12 പേര്‍ക്കാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ ഭൂരിഭാഗവും വിദേശത്ത് നിന്ന് എത്തിയവരാണ്. നാല് പേര്‍ കുവൈത്തില്‍ നിന്നും മൂന്ന് പേര്‍ മസ്‌കത്തില്‍ നിന്നുമാണ് എത്തിയത്. ഒരാള്‍ അബുദാബിയില്‍ നിന്നുമെത്തി. രണ്ട് പേര്‍ മഹാരാഷ്ട്രയില്‍ നിന്നുമെത്തിയിട്ടുണ്ട്.

രോഗം സ്ഥിരീകരിച്ച പുനലൂര്‍ മൂസാവരികുന്ന് സ്വദേശി ഈ മാസം 23ന് കോവിഡ് സ്ഥിരീകരിച്ച റിമാന്‍ഡ് പ്രതിയുടെ മകനാണ്. ഇയാളുടെ കുടുംബത്തിലെ ട്ടെ് പേര്‍ വീട്ടില്‍ നിരീക്ഷണത്തിലാണ്. കഴിഞ്ഞ രോഗം സ്ഥിരീകരിച്ച പുത്തൂര്‍ സ്വദേശിനി കുവൈത്തിലാണ് നിന്നാണ് എത്തിയത്. ഇവരുടെ ഭര്‍ത്താവിന് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ ദിവസം ജില്ലയില്‍ 16 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. പത്ത് പേര്‍ രോഗമുക്തിയും നേടിയിരുന്നു.

English summary
kollam: as part of covid service 23 ambulance's will help covid patients in district
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X