കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മൂത്ത മരുമകളും രംഗത്ത്; കൊല്ലത്ത് യുവതിയേയും കുഞ്ഞിനേയും ഇറക്കിവിട്ട സംഭവത്തില്‍ ട്വിസ്റ്റ്‌

Google Oneindia Malayalam News

കൊല്ലം: ഒരു രാത്രി മുഴുവൻ യുവതിയേയും കുഞ്ഞിനേയും ഭർതൃവീട്ടുകാർ വീടിന് പുറത്തുനിർത്തിയ വാർത്ത ഞെട്ടലോടെയാണ് കേരളം കേട്ടത്. ഇപ്പോൾ സംഭവത്തിൽ വലിയൊരു ട്വിസ്റ്റ് ഉണ്ടായിരിക്കുകയാണ്. മരുമകൾ തന്നെ വീടിന് പുറത്താക്കാൻ ശ്രമിച്ചെന്ന് ഭർതൃ മാതാവ് ആരോപണം നേരത്തെ ഉന്നയിച്ചിരുന്നു.

എന്നാൽ ഈ ആരോപണം തെറ്റാണെന്ന് തെളിയുക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഭർത‍ൃ മാതാവിനെതിര മൂത്ത മരുമകളും രം​ഗത്തുവന്നിരിക്കുകയാണ്. ഇതോടെ സംഭവത്തിൽ വലിയൊരു വഴിത്തിരിവാണ് ഉണ്ടായിരിക്കുന്നത്. ​ഗുരുതര ആരോപണങ്ങളാണ് മൂത്ത മരുമകൾ ഉന്നയിച്ചിരിക്കുന്നത്.

1

ഇന്നലെ വൈകിട്ട് വീട്ടിൽനിന്ന് ഇറക്കിവിട്ട അതുല്യയുടെ ഭർത്താവ് പ്രതീഷ് കുമാറിന്റെ ചേട്ടൻ പ്രസീദ് കുമാറിന്റെ ഭാര്യ വിമിയാണ് ഭർതൃ മാതാവിനെതിരെ രം​ഗത്ത് വന്നത്. കൊല്ലാൻ ശ്രമിച്ചുവെന്നുൾപ്പെടെ ​ഗുരുതരമായ ആരോപണം ആണ് ഇവർ ഭർത്താവിന്റെ കുടുംബത്തിനെതിരെ പറഞ്ഞിരിക്കുന്നത്. ഭർതൃവീട്ടുകാർ കൊല്ലാൻ ശ്രമിച്ചതായും വീട്ടിൽ നിന്ന് ഇറക്കിവിട്ടുവെന്നും മൂത്ത മരുമകൾ വിമി ആരോപിച്ചു. തന്റെ സ്വർണവും പണവും ഭർതൃവീട്ടുകാർ തട്ടിയെടുത്തെന്നും ഇവർ പറഞ്ഞു.

ഗേയ്റ്റും കതകും അടച്ച് ഭര്‍തൃവീട്ടുകാര്‍; കൊല്ലത്ത് രാത്രി മുഴുവന്‍ പുറത്തുനിന്ന് യുവതിയും കുഞ്ഞുംഗേയ്റ്റും കതകും അടച്ച് ഭര്‍തൃവീട്ടുകാര്‍; കൊല്ലത്ത് രാത്രി മുഴുവന്‍ പുറത്തുനിന്ന് യുവതിയും കുഞ്ഞും

2

തഴുത്തല സ്വദേശിനി അതുല്യയേയും അഞ്ചു വയസ്സുകാരനായ മകനേയും ആണ് ഭർതൃ വീട്ടുകാർ കഴിഞ്ഞ ​ദിവസം പുറത്താക്കിയത്. വീടിന്റെ വാതിൽ മാത്രമല്ല ​ഗേയ്റ്റും പൂട്ടിയിരുന്നു. പിന്നീട് ഇവർ വാതിൽ തുറക്കാൻ തയ്യാറായില്ല. ഒടുവിൽ നാട്ടുകാർ വന്നതോടെയാണ് ​ഗേയ്റ്റിനകത്ത് കടന്ന് നിൽക്കാനുള്ള അവസരം അതുല്യയ്ക്ക് ഉണ്ടായത്. എന്നാൽ പോലീസ് എത്തിയിട്ടുപോലും വാതിൽ തുറക്കാൻ ഭർത്താവിന്റെ വീട്ടുകാർ തയ്യാറായില്ല.

Face Care: ഇത്തിരി ഉപ്പുണ്ടോ മൂക്കിന് ചുറ്റുമുള്ള ബ്ലാക്ക് ഹെഡ്‌സിനെ ഇല്ലാതാക്കാം...

3

പോലീസ് വിഷയത്തിൽ കാര്യമായി ഇടപെടുന്നില്ലെ ആരോപണം ഉയരുന്നുണ്ട്. എന്നാൽ അതുല്യയെ വീട്ടിൽ കയറ്റാതിരിക്കാനുള്ള അനുമതി ഭർതൃമാതാവ് 2017 ൽ തന്നെ വാങ്ങിയിട്ടുണ്ടെന്നും അതിനാൽ പ്രശ്നത്തിൽ ഇടപെടുന്നതിന് പരിമിതി ഉണ്ടെന്നുമാണ് പോലീസ് പറയുന്നത്. വീട് ഉള്ളിൽനിന്നും പൂട്ടിയ ഭർതൃമാതാവുമായി സംസാരിച്ച് പ്രശ്നം പരിഹരിക്കാമെന്നും പൊലീസ് പറയുന്നു.

4

ഇന്നലെ വൈകിട്ട് സ്കൂളിൽനിന്നു വന്ന മകനെ കൂട്ടാനായി പുറത്തുപോയപ്പോഴാണ് ഭർതൃ വീട്ടുകാർ ഗേറ്റ് പൂട്ടിയത് എന്നും തന്റെ പണവും സ്വർണവും ഉപയോഗിച്ച് നിർമിച്ച വീട്ടിൽ നിന്ന് ഇറക്കിവിട്ടു എന്നും ആണ് അതുല്യ പറഞ്ഞത്. ഇതേ ആരോപണം തന്നെയാണ് വിമിയും ഉന്നയിക്കുന്നത്. ഇതേ വളപ്പിൽത്തന്നെ ഭർതൃവീട്ടുകാർ പണിതിരിക്കുന്ന മറ്റൊരു വീട് തന്റെ പണവും സ്വർണവും ഉപയോഗിച്ച് നിർമിച്ചതാണെന്ന് വിമി പറഞ്ഞു. അതിനുശേഷം ആ വീട്ടിൽനിന്ന് തന്നെ ഇറക്കിവിട്ടുവെന്നാണ് വിമിയുടെ ആരോപണം.

5

വിവാഹം കഴിഞ്ഞ നാള്‍ മുതല്‍ പീഡനം സഹിക്കുക ആണെന്നും സ്ത്രീധനം കുറഞ്ഞുപോയി, വണ്ടി നല്‍കിയില്ല എന്ന് പറഞ്ഞ് എല്ലാ ദിവസവും പരാതിപറയലാണെന്നും അതുല്യ പറയുന്നു. അതേസമയം മുമ്പ് ഭര്‍തൃ മാതാവിനെ അതുല്യ പുറത്താക്കാന്‍ ശ്രമിച്ചെന്നും ആരോപണം ഉണ്ട് എന്നാല്‍ ഇത് അതുല്യ നിഷേധിച്ചു. താമസിക്കാനുള്ള പ്രൊട്ടക്ഷന്‍ ഓര്‍ഡര്‍ എനിക്കുണ്ട്..ഞാന്‍ ഭര്‍ത്ത് മാതാവിനെ പുറത്താക്കാന്‍ ശ്രമിച്ചിട്ടില്ല.എന്നേയും കുഞ്ഞിനേയും ആണ് അടിക്കുകയും പുറത്താക്കുകയും ചെയ്തത് അതുല്യ പറയുന്നു. നിലവിൽ ഗുജറാത്തിലുള്ള ഭർത്താവ് പ്രതീഷ് കുമാർ പ്രശ്നത്തിൽ ഇടപെട്ടിട്ടില്ലെന്നാണ് അതുല്യ നൽകുന്ന വിവരം.

' അവര്‍ കുറച്ച് മോശമായി പെരുമാറി, ഞാന്‍ അവിടെ ഇരുന്ന് കരയുകയായിരുന്നു..' അന്ന രാജന്‍' അവര്‍ കുറച്ച് മോശമായി പെരുമാറി, ഞാന്‍ അവിടെ ഇരുന്ന് കരയുകയായിരുന്നു..' അന്ന രാജന്‍

English summary
Kollam Athulya Case: elder daughter in law also raised serious allegations against mother in law
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X