കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നാട്ടിലിറങ്ങിയ കരടിയെ കണ്ട് ഞെട്ടി ജനങ്ങള്‍... എത്തിയത് തേനിച്ചക്കൂടുകള്‍ തേടി,നെട്ടോട്ടം!!

Google Oneindia Malayalam News

കടയ്ക്കല്‍: നാട്ടിലിറങ്ങിയ കരടിയെ കണ്ട് ഭയന്ന് വിറച്ച് ജനങ്ങള്‍. കിഴക്കന്‍ വന മേഖലയില്‍ നിന്നാണ് കരടി ജനവാസ മേഖലയായ കാട്ടുകുളങ്ങരയില്‍ എത്തിയത്. അപൂര്‍വമായി മാത്രം കാണുന്ന കാഴ്ച്ച കണ്ട എല്ലാവരും കുറച്ച് നേരത്തേക്ക് എങ്കിലും ഞെട്ടിവിറച്ചു. മണിക്കൂറുകള്‍ ജനങ്ങളെ ഇത് ആശങ്കയിലാക്കി. കരടി എവിടെയാണ് വനംവകുപ്പ് ഈ സമയം നാട്ടൊടുക്ക് അന്വേഷിക്കുന്നുണ്ട്. ഒടുവില്‍ അവരും നേരിട്ട് കണ്ടതോടെ നാട്ടുകാരെ വിശ്വാസത്തിലെടുക്കുകയായിരുന്നു.

1

കാട്ടുകുളങ്ങര ക്ഷേത്രത്തിന് സമീപത്തുള്ള കാടുമൂടിയ പ്രദേശത്താണ് കരടിയെ കണ്ടത്. രാവിലെ പത്തോടെയാണ് കരടി നാട്ടിലിറങ്ങിയ വിവരം ജനങ്ങളിലേക്ക് എത്തിയത്. ഇത് നാടിലാകെ അറിയാന്‍ അധികം സമയവും വേണ്ടി വന്നില്ല. വിവിധ സ്ഥലങ്ങളില്‍ നിന്നെത്തിയ നാട്ടുകാര്‍ കാടിന് അകത്തും പാറക്കെട്ടിലുമെല്ലാം കരടിക്ക് വേണ്ടി തിരച്ചില്‍ സജീവമാക്കുകയും ചെയ്തു. ഒടുവില്‍ നാട്ടുകാരുടെ ബഹളം കേട്ട് കരടി ഓടുകയും പാറക്കെട്ടുകളില്‍ വീണ്ടും കയറുകയും ചെയ്തു.

അഞ്ചല്‍ വനം റേഞ്ച് ഓഫീസറും റാപ്പഡ് റെസ്‌പോണ്‍സ് ടീമും അതിവേഗം സ്ഥലത്തെത്തിയിരുന്നു. സംഘം പാറക്കെട്ടുകളില്‍ കയറി പരിശോധിക്കുന്നതിനിടയില്‍ വീണ്ടും കരടി പുറത്തേക്ക് വന്നു. ഇതിനിടെയുള്ള പരക്കം പാച്ചിലില്‍ വനംവകുപ്പ് ഗാര്‍ഡിന് വീണ് പരിക്കേല്‍ക്കുകയും ചെയ്തു. കൂടുവെച്ച് കരടിയെ പിടിക്കാനുള്ള ശ്രമം ഇതിന് പിന്നാലെ തന്നെ വനംവകുപ്പ് ആരംഭിച്ചു. ആഴ്ച്ചകള്‍ക്ക് മുമ്പ് ചിതറ പഞ്ചായത്തിലെ അരിപ്പയില്‍ കരടിയെ കണ്ടിരുന്നു.

റോഡിന്റെ വശത്തുള്ള തേന്‍ കര്‍ഷകരുടെ വീടുകള്‍ക്ക് മുന്നില്‍ സ്ഥാപിച്ചിരുന്ന തേനീച്ചക്കൂടുകള്‍ നശിപ്പിച്ച കരടിയെ പിന്നീട് ചിതറ തൂറ്റിക്കലും കണ്ടിരുന്നു. ഇവിടെ കണ്ട കരടി തന്നെയാണ് കാട്ടുകുളങ്ങരയില്‍ ദിവസങ്ങള്‍ക്ക് ശേഷം എത്തിയതെന്നാണ് കരുതുന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പം കടയ്ക്കല്‍ ഫയര്‍ ഫോഴ്‌സും ജനപ്രതിനിധികളും സ്ഥലത്ത് എത്തിയിരുന്നു. ഏത് സമയത്തും കരടി പുറത്തിറങ്ങാന്‍ സാധ്യതയുള്ളതിനാല്‍ പരിസരവാസികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് വനംവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ടാപ്പിംഗ് തൊഴിലാളികള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

English summary
kollam: bear spotted in crowded area, forest officers reached kattukulangara
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X