കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കരടിയെ പേടിച്ച് രക്ഷിയില്ലാതായി... കെണിയൊരുക്കിയിട്ടും പലയിടത്തും കണ്ടു, പക്ഷേ കൂട്ടില്‍ വീണില്ല!!

Google Oneindia Malayalam News

ചാത്തന്നൂര്‍: കെണിയൊരുക്കിയിട്ടും കരടിയെ പേടിച്ച് ഇരിക്കുകയാണ് കൊല്ലത്ത് നാട്ടുകാര്‍. വനപാലക സംഘം കരടിയെ തിരയുന്നതിനിടെ രണ്ട് നില കെട്ടിടത്തിന്റെ മുകലില്‍ കരടി നാട്ടുകാരുടെ മുന്നിലെത്തി. കല്ലുവാതുല്‍ക്കല്‍ പൂലിക്കുഴിയില്‍ ആള്‍ത്താമസം ഇല്ലാത്ത വീടിന്റെ രണ്ടാം നിലയുടെ മുകളിലാണ് കരടി കയറിയത്. വാഹനങ്ങള്‍ക്ക് മുന്നിലും വീട്ടുപറമ്പിലും കരടിയെത്തി. ആളുകളുടെ അഞ്ചടി ദൂരത്തില്‍ വരെ കരടി എത്തിയെങ്കിലും ആരെയും ഉപദ്രവിച്ചില്ല. അതേസമയം നേരത്തെ കണ്ടതിനേക്കാള്‍ വലിപ്പമേറിയതാണ് ഈ കരടിയെന്ന് നാട്ടുകാര്‍ പറഞ്ഞു.

1

പുലിക്കുഴി കശുവണ്ടി ഫാക്ടറിക്ക് അടുത്ത് ഓട്ടോയുടെ മുന്നിലാണ് കരടി ആദ്യം പ്രത്യക്ഷപ്പെട്ടത്. റോഡിന്റെ നടുവിലായിട്ടായിരുന്നു കരടി നിന്നിരുന്നത്. യാത്രക്കാരാണ് ഇത് ആദ്യം കണ്ടത്. വണ്ടി നിര്‍ത്തിയപ്പോള്‍ സമീപത്തെ പുരയിടത്തിലേക്ക് കയറിപോയി. കുറച്ച് കഴിഞ്ഞ് സമീപത്തുള്ള ഇരുനില വീടിന്റെടെറില്‍ നിന്ന് മണ്‍തിട്ടയിലേക്ക് കരടി ചാടുന്നത് അയല്‍വാസിയായ സ്ത്രീ കണ്ടിരുന്നു. പട്ടികള്‍ കുരച്ചുകൊണ്ട് ഇവരുടെ വീട്ടില്‍ കയറിയപ്പോഴാണ് ഇത് കണ്ടത്. കപ്പക്കൃഷിയുടെ ഇടയിലേക്ക് കരടി കയറിപ്പോകുന്നത് അഞ്ച് അടി അകലെ നിന്നാണ് ഇവര്‍ കണ്ടത്.

വെളിച്ചവുമായി നാട്ടുകാര്‍ എത്തിയതോടെ കരടി കടലാമം കുന്ന് വഴി കാവടിപ്പുറത്തേക്ക് പോകുന്നതും കണ്ടു. വനംവകുപ്പ് ദ്രുതകര്‍മ സേനയും അഗ്നിരാക്ഷേസനയും ചേര്‍ന്ന് കരടിയെ കണ്ട സ്ഥലത്ത് രാത്രിയിലും തിരച്ചില്‍ തുടരുകയാണ്. കരടിയുടെ താവളമെന്ന് കരുതി കെണയില്‍പ്പെടുത്തുന്നതിന് കൂട് സ്ഥാപിച്ച സ്പിന്നിംഗ് വളപ്പില്‍ നിന്ന് മൂന്ന് കിലോ മീറ്റര്‍ മാത്രം അകലെയാണ് ഇത്. ഇന്നലെ രാവിലെ കൂടിന് സമീപം വനംവകുപ്പ് അധികൃതര്‍ പരിശോധന നടത്തിയിരുന്നു.

വനംവകുപ്പ് സ്ഥാപിച്ച കൂടിന്റെ സമീപത്ത് കരടി വന്നതായി സ്ഥിരീകരണമില്ല. കാരംകോട് സ്പിന്നിംഗ് വളപ്പിലെ വനത്തിന് സമാനമായ സ്ഥലത്താണ് തെന്‍കെണി ഒരുക്കി കൂട് സ്ഥാപിച്ചിരിക്കുന്നത്. അതേസമയം കൂട് സ്ഥാപിച്ച് കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ ഇതിന് 200 മീറ്റര്‍ ചുറ്റളവില്‍ വീണ്ടും കരടിയെ കണ്ടതായി കഴിഞ്ഞ ദിവസം നാട്ടുകാര്‍ പറഞ്ഞിരുന്നു.. സ്പിന്നിംഗ് മില്ലില്‍ വളപ്പിലെ തൊഴിലാളികളാണ് കരടിയെ കണ്ട കാര്യം വനംവകുപ്പിനെ അറിയിച്ചത്. ഇതിന് ശേഷമാണ് പൂലിക്കുഴിയിലും കരടിയെ കണ്ടതായി നാട്ടുകാര്‍ പറഞ്ഞത്.

ദില്ലി കലാപം: സീതാറാം യെച്ചൂരി അടക്കം 9 പ്രമുഖര്‍ ഗൂഢാലോചനയില്‍ പങ്കാളികള്‍, പോലീസ് കുറ്റപത്രം!!ദില്ലി കലാപം: സീതാറാം യെച്ചൂരി അടക്കം 9 പ്രമുഖര്‍ ഗൂഢാലോചനയില്‍ പങ്കാളികള്‍, പോലീസ് കുറ്റപത്രം!!

English summary
kollam bear spotted in kalluvathukkal after forest rangers set a trap
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X