Get Updates
Get notified of breaking news, exclusive insights, and must-see stories!

കാെല്ലത്ത് ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് ബൈക്ക് ഇടച്ചുകയറി; ഒരു മരണം, 9 പേർക്ക് പരിക്ക്

കൊല്ലം: ജോനകപ്പുറം ബാർബറിൽ ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് ബൈക്ക് ഇടിച്ച് കയറി ഭിന്നശേഷിക്കാരൻ മരിച്ചു. തമിഴ്നാട് സ്വദേശി പരശുറാം ( 60) ആണ് മരിച്ചത്. പരിക്കേറ്റ 9 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നാംകരയിൽ ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം.

ഹാർബറിനുള്ളിലെ റോഡരികിൽ കിടന്ന് ഉറങ്ങുകയായിരുന്നവരുടെ ഇടയിലേക്കാണ് ബൈക്ക് ഓടിച്ച് കയറ്റിയത്. സംഭവത്തിൽ ബൈക്ക് ഓടിച്ചിരുന്ന പള്ളിത്തോള്ളം സ്വദേശി സിബിനെ കസ്റ്റഡിയിൽ എടുത്ത് ചോ​ദ്യം ചെയ്ത് വരുന്നു.

accident

സിബിൻ മദ്യപിച്ചിരുന്നതായി പോലീസ് സംശയിക്കുന്നു. അത് കൊണ്ട് പരിശോധനയും അന്വേഷണവും നടത്താനാണ് പോലീസ് തീരുമാനം. പരിക്കേറ്റ ഒൻപത് പേരിൽ 2 പേരെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ​ഗുരുതരമായി പരിക്കേറ്റ രാജി, സരസ്വതി എന്നിവരെയാണ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്.

മറ്റുള്ളവരുടെ പരിക്ക് സാരമുള്ളതല്ല. ഇവരെ കൊല്ലം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടലിൽ പോയി മീൻ പിടിച്ച് വരുന്നവരിൽ നിന്ന് മീൻ വാങ്ങാനായി ഹാർബറിൽ കാത്തുനിന്നവരുടെ ഇടയിലേക്കാണ് ബൈക്ക് ഇടിച്ച് കയറ്റിയത്. ബൈക്ക് ഓടിച്ച സിബനും പരിക്കുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+