കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കശാപ്പിനെത്തിച്ച പോത്ത് ഇടഞ്ഞോടി, ഇടി കിട്ടിയത് ഫയര്‍ഫോഴ്‌സിനും പോലീസിനും, ഒടുവില്‍ സംഭവിച്ചത്!!

Google Oneindia Malayalam News

കുണ്ടറ: കശാപ്പ് ചെയ്യാന്‍ കൊണ്ടുവന്ന പോത്തിന് കാര്യം മനസ്സിലായെന്ന് തോന്നുന്നു. ഇടഞ്ഞോടിയപ്പോള്‍ ഉണ്ടായത് പൊല്ലാപ്പുകള്‍. ചന്ദനത്തോപ്പ് ചാത്തിനാം കുളത്ത് കശാപ്പ് ചെയ്യാന്‍ കൊണ്ടുവന്ന പോത്താണ് ഇടഞ്ഞോടിയത്. ഒന്നരമണിക്കൂറോളമാണ് ഗ്രാമവാസികളില്‍ പോത്ത് ഭീതി പരത്തിയത്. ഒട്ടേറെ പേര്‍ക്ക് പോത്തിന്റെ ആക്രമണത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തു. പോലീസ് ജീപ്പടക്കം നിരവധി വാഹനങ്ങളാണ് പോത്ത് കേട് വരുത്തിയത്.

1

ഒടുവില്‍ വളരെ കഷ്ടപ്പെട്ട് പോത്തിനെ വലയില്‍ കുരുക്കിയെങ്കിലും, ഇത് ചത്തിരുന്നു. ഇന്നലെ രാവിലെയാണ് സംഭവം. ചാത്തിനാംകുളം ചിറയില്‍ വീട്ടില്‍ ഷാഹുലിന്റേതാണ് പോത്ത്. ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കൊണ്ട് ഓടിയ പോത്തിനെ പിന്തുടര്‍ന്ന നാട്ടുകാരും ഫയര്‍ഫോഴ്‌സ് അംഗങ്ങളും പോലീസും ചേര്‍ന്ന് മുടന്തിയാര്‍വില ജംഗ്ഷന് സമീപത്ത് വെച്ച് വളഞ്ഞുപിടിച്ച് കെട്ടിയെങ്കിലും കയര്‍ പൊട്ടിച്ച് പോത്ത് കുതറിയോടുകയായിരുന്നു.

Recommended Video

cmsvideo
Uthra Case: Sooraj sell Uthra's Jewellery for luxurious Life | Oneindia Malayalam

പിന്നീട് നടന്നതെല്ലാം വലിയ പൊല്ലാപ്പിലേക്കാണ് പോയത്. വഴിയില്‍ കണ്ട വാഹനങ്ങള്‍ മറിച്ചിട്ട് ഓടിയ പോത്തിന് പിന്നാലെ വീണ്ടും എല്ലാവരും കൂടി ഓടി. ഇതിനിടെ രണ്ട് തവണ പോത്ത് ഫയര്‍ഫോഴ്‌സിന്റെ വാഹനത്തിലും പോലീസിന്റെ ജീപ്പിലും ഇടിച്ചു. തുടര്‍ന്ന് വലയെറിഞ്ഞും കയര്‍ കൊമ്പില്‍ കൊരുത്തും മാമൂട് ഭാഗത്ത് വെച്ച് പത്തരയോടെയാണ് പോത്തിനെ കീഴ്‌പ്പെടുത്തിയത്. എന്നാല്‍ അധികം വൈകാതെ തന്നെ പോത്ത് ചത്തു.

പോത്തിനെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ കുണ്ടറ അഗ്നിരക്ഷാസേനയിലെ സീനിയര്‍ ഫയര്‍ഫോഴ്‌സ് ഓഫീസര്‍ ജോണ്‍സണിനും ഒരു പോലീസ് ഓഫീസര്‍ക്കും സാരമായി പരിക്കേറ്റു. കുണ്ടറ അഗ്നിരക്ഷാ സേനയിലെ സ്റ്റേഷന്‍ ഓഫീസര്‍ ഗിരീഷ് കുമാര്‍, കൊല്ലം അഗ്നിരക്ഷാസേന ഓഫീസര്‍ ബൈജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പോത്തിനെ പിടിക്കാനായി സ്ഥലത്തെത്തിയത്.

English summary
kollam: bull creates panic after it breaks the rope
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X