അടിക്കാത്ത ലോട്ടറിക്ക് പണം ചോദിച്ചെത്തി.. 95 ലോട്ടറിയും പണവും തട്ടിമുങ്ങി
അഞ്ചൽ: ലോട്ടറി നമ്പർ തിരുത്തി എഴുതി തട്ടിപ്പ് നടത്തുന്ന വാത്തകൾ നമ്മൾ കേട്ടുകാണും. ഇപ്പോൾ അത്തരത്തിലൊരു വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. തിരുത്തിയ ലോട്ടറി ടിക്കറ്റ് നൽകി പണവും ടിക്കറ്റുകളും തട്ടിയതായി ആണ് പരാതി. അറയ്ക്കൽ ചെറുവാളൂർ കുന്നുംപുറത്ത് വീട്ടിൽ ബിജുവിനാണ് പണവും ലോട്ടറി ടിക്കറ്റുകളും നഷ്ടപ്പെട്ടത്.
തിങ്കളാഴ്ച വൈകീട്ട് മൂന്നരയോടെ ആണ് അറയ്ക്കൽ സൊസൈറ്റി ജങ്ഷനിൽവെച്ച് ബിജുവിനെ എതിരേ ബൈക്കിൽ വന്നയാൾ തടഞ്ഞുനിർത്തി നമ്പർ തിരുത്തിയ ലോട്ടറി ടിക്കറ്റ് നൽകി 5000 രൂപ സമ്മാനം ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് 95 ടിക്കറ്റുകളും 1200 രൂപയും വാങ്ങി സ്ഥലം വിട്ടത്. പിന്നീട് ലോട്ടറി കടയിലെത്തി പരിശോധന നടത്തിയപ്പോഴാണ് കബളിപ്പിക്കപ്പെട്ടതായി അറിഞ്ഞത്. അഞ്ചൽ പൊലീസിൽ പരാതി നൽകി.

ലോട്ടറി ടിക്കറ്റിന്മേലുള്ള തട്ടിപ്പ് സംസ്ഥാനത്ത് വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. ഭാഗ്യക്കുറി ടിക്കറ്റിലെ നമ്പറിൽ തിരുത്തുവരുത്തിയാണ് ഭൂരിപക്ഷം തട്ടിപ്പും നടക്കുന്നത്. ലോട്ടറി ടിക്കറ്റിലെ അവസാന നമ്പർ തിരുത്തിയുള്ള തട്ടിപ്പുകളാണ് കൂടുതൽ.1000 രൂപ മുതൽ 5000 രൂപ വരെ സമ്മാനം ലഭിച്ച നമ്പറുകൾ തിരുത്തിയുള്ള തട്ടിപ്പ് സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിൽ ഉണ്ടായിട്ടുണ്ട്. ഭാഗ്യക്കുറി ടിക്കറ്റുകളുടെ കളർ ഫോട്ടോസ്റ്റാറ്റ് എടുത്ത് കച്ചവടക്കാരെ കബളിപ്പിച്ച് പണം തട്ടുന്നുണ്ട്
5000 രൂപ വരെയുള്ള സമ്മാനങ്ങൾ വില്പനക്കാരിൽ നിന്നു തന്നെആണ് ലഭിക്കുന്നത് . ഇത് മുൻനിർത്തിയാണ് ഇത്തരം തട്ടിപ്പുകൾ വ്യാപകമാകുന്നത്. ലോട്ടറി ഏജന്റുമാർക്ക് ഭാഗ്യക്കുറി ടിക്കറ്റിലുള്ള ക്യുആർ കോഡ് സ്കാൻ ചെയ്ത് തട്ടിപ്പ് കണ്ടെത്താൻ ആകും. എന്നാൽ നടന്ന് കച്ചവടം ചെയ്യുന്ന സാധാരണക്കാരായ ലോട്ടറിവില്പനക്കാർക്ക് ഇതിനു കഴിയാറില്ല.
തട്ടിപ്പ് തടയാനുള്ള ശ്രമങ്ങൾ ലോട്ടറി വകുപ്പ് നടത്തുന്നുണ്ട്. നമ്പർ തിരുത്തിയും ഫോട്ടോസ്റ്റാറ്റ് എടുത്തുമുള്ള തട്ടിപ്പുകൾ തടയാൻ തിളക്കമുള്ള ലോട്ടറി ടിക്കറ്റ് പുറത്തിറക്കാനുള്ള ശ്രമത്തിലാണ് ഭാഗ്യക്കുറി വകുപ്പ്. ഫ്ലൂറസന്റ് അച്ചടി മഷി ഉപയോഗിച്ച് അച്ചടിക്കുന്ന ടിക്കറ്റുകളുടെ നമ്പർ തിരുത്തിയാൽ പെട്ടെന്ന് കണ്ടു പിടിക്കാൻ ആകും. ഫോട്ടോസ്റ്റാറ്റ് കോപ്പി എടുത്താൽ തിളക്കവും ഉണ്ടാകില്ല. ഇതുൾപ്പെടെ കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ ഉൾപ്പെടുത്തി ലോട്ടറി ടിക്കറ്റ് പുറത്തിറക്കുന്ന കാര്യം ഭാഗ്യക്കുറി വകുപ്പിന്റെ സജീവ പരിഗണനയിലാണ്. തട്ടിപ്പുകാരെ കയ്യോടെ പിടികൂടാൻ മിന്നൽ ലോട്ടറി ഉടൻ എത്തുമെന്ന പ്രതീക്ഷയിലാണ് ലോട്ടറി കച്ചവടക്കാർ ഇപ്പോളുള്ളതു












Click it and Unblock the Notifications