കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോവിഡ് പ്രതിരോധ മാതൃക പകർന്ന് സകുടുംബം കൊല്ലം ജില്ലാ കലക്ടർ ബി അബ്ദുല്‍ നാസർ

Google Oneindia Malayalam News

കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമുള്ള കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച എല്ലാവരും കോവിഡ് പരിശോധനയ്ക്ക് വിധേയരാകാനുള്ള സന്ദേശം നല്‍കി ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസറും കുടുംബവും സ്രവ പരിശോധന നടത്തി. മൊബൈല്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധന ടീമാണ് കലക്ടറുടെയും ഭാര്യ എം.കെ റുക്‌സാനയുടെയും ജില്ലാ കലക്ടറുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളുടെയും സ്രവ പരിശോധന നടത്തിയത്.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒട്ടേറെ ആളുകളുമായി സമ്പര്‍ക്കത്തിലായിട്ടുള്ളതിനാലാണ് കോവിഡ് പരിശോധന നടത്തുന്നതെന്ന് കലക്ടര്‍ പറഞ്ഞു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച എല്ലാ ഉദ്യോഗസ്ഥരും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും പ്രവര്‍ത്തകരും അടിയന്തരമായി പരിശോധനയ്ക്ക് വിധേയരാകണം. സ്രവ പരിശോധനയ്ക്ക് വിപുലമായ സജ്ജീകരണങ്ങള്‍ ജില്ലയിലാകമാനം ഒരുക്കിയിട്ടുണ്ട്. കോവിഡിനെതിരെയുള്ള പ്രവര്‍ത്തനങ്ങളില്‍ ഒറ്റക്കെട്ടായി മുന്നേറാന്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ സാധിക്കും - കലക്ടര്‍ വ്യക്തമാക്കി. ജയലക്ഷ്മി, സനല്‍ എന്നിവരാണ് പരിശോധന നടത്തിയത്.

covid

അതിനിടെ കൊല്ലത്ത് ഒന്നും രണ്ടും ഡോസുകള്‍ ഉള്‍പ്പടെ ഏപ്രില്‍ 10ന് 17191 പേര്‍ക്ക് കോവിഡ് പ്രതിരോധ വാക്സിന്‍ നല്‍കി. 59 ആരോഗ്യപ്രവര്‍ത്തകരും 31 മുന്നണിപ്പോരാളികളും ഒരു തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും 45 നും 59 നും ഇടയിലുള്ള 9927 പേരും 60 വയസിന് മുകളിലുള്ള 5977 പേരും ആദ്യ ഡോസ് സ്വീകരിച്ചു. 75 ആരോഗ്യപ്രവര്‍ത്തകര്‍ക്കും 131 മുന്നണിപ്പോരാളികള്‍ക്കും 228 തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും 45 നും 50 നും ഇടയിലുള്ള 202 പേര്‍ക്കും 60 വയസിന് മുകളിലുള്ള 560 പേര്‍ക്കും രണ്ടാമത്തെ ഡോസ് നല്‍കി.

English summary
Kollam Collector B Abdul Naser takes Covid test with family
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X