കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വിദ്യാർഥികളെ കയറ്റാതിരിക്കാൻ‍ പകുതിവഴിയിൽ സർവീസ് നിർത്തി സ്വകാര്യബസുകൾ

Google Oneindia Malayalam News

കൊല്ലം: സ്വകാര്യ ബസുകളിൽ വിദ്യാർതത്ഥികളെ കയറ്റതുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ഉയർന്നുവരാറുണ്ട്. പലപ്പോഴും സ്വകാര്യ ബസുകൾ കയറ്റാതിരിക്കുന്നതും. ഒരുപാട് നേരം പുറത്തുനിർത്തുന്നതും ഒക്കെ പതിവായിരിക്കുകയാണ്. ഇപ്പോൾ ഇത്തരത്തിൽ ഒരു പരാതി കൂടി ഉയർന്നുവന്നിരിക്കുകയാണ്..

തങ്കശ്ശേരിയിലേക്കുള്ള സ്വകാര്യ ബസുകൾ പകുതി വഴിയിൽ ട്രിപ് മുടക്കുന്നതായി പരാതി. പല ബസുകളും കച്ചേരി ജംക്‌ഷൻ വരെ മാത്രമേ സർവീസ് നടത്തുന്നുള്ളു എന്നാണ് പരാതി.

വിദ്യാർഥികൾ യാത്ര ചെയ്യുന്ന സമയങ്ങളിൽ തങ്കശ്ശേരിയിൽ പോകാതെ പാതി വഴിയിൽ സർവീസ് അവസാനിപ്പിക്കുന്നതായും പറയുന്നു. നഗരത്തിൽ ജനസാന്ദ്രത കൂടിയ മേഖലകളിൽ ഒന്നാണ് തങ്കശ്ശേരി. മേഖലയിലെ സ്കൂളുകളിലായി 25,000ൽ ഏറെ വിദ്യാർഥികൾ പഠിക്കുന്നുണ്ട്.

kollam new

മോഡലിനെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത് കൃത്യമായ പ്ലാനിം​ഗിലൂടെ? ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്മോഡലിനെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത് കൃത്യമായ പ്ലാനിം​ഗിലൂടെ? ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ഇവരെ ഒഴിവാക്കുന്നതിനാണ് തങ്കശ്ശേരിയിൽ പോകാതെ കച്ചേരി മുക്കിൽ സർവീസ് അവസാനിപ്പിക്കുന്നതെന്നു പരാതിയുണ്ട്. വൈകിട്ട് 3 മുതൽ 4 വരെയാണ് പതിവായി ട്രിപ് മുടക്കുന്നത്.

'ചുംബനം ഇത്രക്കും തെറ്റാണോ?,കേരളത്തിന്റെ അട്ടിപ്പേറവകാശം ആരുമെടുക്കേണ്ട..'; ഷൈജു ദാമോദരന്‍'ചുംബനം ഇത്രക്കും തെറ്റാണോ?,കേരളത്തിന്റെ അട്ടിപ്പേറവകാശം ആരുമെടുക്കേണ്ട..'; ഷൈജു ദാമോദരന്‍

ഇതുമൂലം വിദ്യാർഥികൾ രണ്ടോ മൂന്നോ ബസിലായി തിരക്കിൽ യാത്ര ചെയ്യേണ്ട അവസ്ഥയാണ് ഇപ്പോൾ. വിദ്യാർഥികൾ യാത്ര ചെയ്യുന്ന സമയങ്ങളിൽ സർവീസ് മുടക്കുന്നതു പതിവായതോടെ രക്ഷാകർത്താക്കൾ കുട്ടികളെ കൊണ്ടു വിടുകയാണ്.

വിദ്യാർഥികളെ കൊണ്ടു പോകുന്ന വാടക വാഹനങ്ങളുടെ തിരക്കു കൂടി ഉണ്ടാകുന്നതോടെ പതിവായി ഇവിടെ ഗതാഗതക്കുരുക്കും ഉണ്ടാകുന്നു.കൊല്ലത്തു നിന്നു 15ൽ പരം ബസുകൾ നൂറോളം ട്രിപ് ആണ് തങ്കശ്ശേരിയിലേക്കു നടത്തുന്നത്.

ബസുകൾക്ക് പാർക്ക് ചെയ്യാൻ തങ്കശ്ശേരി ബസ് സ്റ്റാ‍ൻഡിൽ മതിയായ സ്ഥല സൗകര്യമുണ്ട്. ഇവിടെ ഇപ്പോൾ മറ്റു വാഹനങ്ങൾ നിർത്തിയിടുകയാണ്.

നേരത്തെ ഇടുക്കിയിൽ ഒരു സ്വകാര്യ ബസ് കണ്ടകണ്ടർ വിദ്യാർത്ഥിനിയോട് മോശമായി പെരുമാറുകയും പറ്റുമെങ്കിൽ കേസ് കൊടുക്കാൻ വെല്ലുവിളിക്കികയും ചെയ്തിരുന്നു, എന്നാൽ കണ്ടക്ടറുടെ ഭീഷണി വക വെയ്ക്കാതെ പെൺകുട്ടി പരാതി നൽകിയിരുന്നു.

എയര്‍ ഇന്ത്യ എക്‌സ്പ്രസ് യാത്രക്കാര്‍ക്ക് കോളടിച്ചു; കമ്പനിയുടെ ഒരുഗ്രന്‍ ഓഫര്‍എയര്‍ ഇന്ത്യ എക്‌സ്പ്രസ് യാത്രക്കാര്‍ക്ക് കോളടിച്ചു; കമ്പനിയുടെ ഒരുഗ്രന്‍ ഓഫര്‍

അൻപതോളം സഹപാഠികളുമായിട്ടാണ് പെൺകുട്ടി പോലീസ് സ്‌റ്റേഷനിലെത്തി പരാതി നൽകിയത്. ദൃക്‌സാക്ഷികളായി മറ്റ് വിദ്യാർത്ഥികളും കൂടെ ഉണ്ടായിരുന്നു, നെടുങ്കണ്ടം-കട്ടപ്പന റൂട്ടിലോടുന്ന സ്വകാര്യ ബസ്സിലെ കണ്ടക്ടറായ ആൽബിനാണ് വിദ്യാർത്ഥിനിയോട് മോശമായി പെരുമാറിയത്. എംഇഎസ് കോളേജിലെ ബിരുദ വിദ്യാർത്ഥിനിക്കാണ് മോശം അനുഭവമുണ്ടായത്.

English summary
Kollam:Complaints that private buses to Thangassery stop the trip midway
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X