കൊല്ലത്ത് എല്‍ഡിഎഫ് തരംഗം, കോര്‍പറേഷന്‍ ഭരണം ഇടത് പക്ഷം ഉറപ്പിച്ചു, യുഡിഎഫിന് വൻ തിരിച്ചടി
കൊല്ലം: തദ്ദേശ തിരഞ്ഞെടുപ്പില്‍ കൊല്ലത്ത് എല്‍ഡിഎഫ് തരംഗം. കൊല്ലം കോര്‍പറേഷന്‍ ഭരണം ഇടത് പക്ഷം ഉറപ്പിച്ചു. ഇതുവരെ പുറത്ത് വന്ന ഫലങ്ങള്‍ പ്രകാരം വന്‍ മുന്നേറ്റമാണ് എല്‍ഡിഎഫ് കൊല്ലത്ത് നടത്തുന്നത്. കൊല്ലം കോര്‍പറേഷനില്‍ ആകെയുളള 55 സീറ്റുകളില്‍ 38 സീറ്റുകളിലും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ ആണ് ലീഡ് ചെയ്യുന്നത്. യുഡിഎഫ് രണ്ടക്കം പോലും തൊടാനായിട്ടില്ല. 9 സീറ്റുകളില്‍ മാത്രമാണ് യുഡിഎഫ് ലീഡ് ചെയ്യുന്നത്. തൊട്ട് പിറകെ എന്‍ഡിഎ 7 സീറ്റുകളില്‍ മുന്നേറുന്നു.

കൊല്ലം എക്കാലത്തും എല്‍ഡിഎഫിന് ശതമായ അടിത്തറയുളള ജില്ലയാണ്. 2015ലെ തദ്ദേശ തിരഞ്ഞെടുപ്പിലും കൊല്ലം ജില്ല ചുവപ്പ് അണിഞ്ഞിരുന്നു. ഇക്കുറിയും കൊല്ലത്ത് അത്ഭുതങ്ങളൊന്നും പ്രതീക്ഷിക്കുന്നില്ല. എല്‍ഡിഎഫ് മുന്‍തൂക്കം നിലനിര്‍ത്തും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.
2015ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ കൊല്ലം ഇടതുപക്ഷം തൂത്തുവാരിയിരുന്നു. ജില്ലയിലെ 68 പഞ്ചായത്തുകളില്‍ 57 എണ്ണവും എല്‍ഡിഎഫ് സ്വന്തമാക്കി. ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, കോര്‍പ്പറേഷന്‍, മുന്‍സിപ്പാലിറ്റി എന്നിങ്ങനെ എല്ലായിടത്തും യുഡിഎഫ് തോല്‍വി രുചിച്ചു. പതിനൊന്ന് പഞ്ചായത്തുകളില്‍ യുഡിഎഫ് വിജയിച്ചിരുന്നു. എന്നാല്‍ തനിച്ച് ഭരിക്കാന്‍ സാധിച്ചത് നാലിടത്ത് മാത്രമായിരുന്നു.












Click it and Unblock the Notifications