കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊല്ലത്ത് സ്ഥിതി ഗുരുതരം.... താലൂക്ക് ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ വീട്ടമ്മയ്ക്ക് കോവിഡ്!!

Google Oneindia Malayalam News

ഓച്ചിറ: കൊല്ലത്ത് കോവിഡ് വ്യാപനത്തില്‍ ശമനമില്ല. കരുനാഗപ്പള്ളി കഴിഞ്ഞ ദിവസം ഹൃദ്രോഗ ചികിത്സയ്ക്കായി വന്ന ക്ലാപ്പന സ്വദേശിനിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവര്‍ക്ക് സ്രവപരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരെ കൊല്ലം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മകനും മകള്‍ക്കും കൊച്ചുമക്കള്‍ക്കുമൊപ്പമാണ് ഇവര്‍ താമസിക്കുന്നത്. അതേസമയം ക്ലാപ്പന സ്വദേശിനിക്ക് പരിശോധന നടത്തിയ ഡോക്ടര്‍ ഉള്‍പ്പെടെ 9 പേര്‍ നിരീക്ഷണത്തില്‍ കഴിയും.

1

കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച ക്ലാപ്പന സ്വദേശിയായ മറ്റൊരു യുവതിക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവര്‍ സന്ദര്‍ശനം നടത്തിയതിനെ തുടര്‍ന്ന് ക്ലാപ്പന സഹകരണ സംഘം അടച്ചു. ഇവിടെ പന്ത്രണ്ടോളം ജീവനക്കാര്‍ നിരീക്ഷണത്തിലാണ്. യുവതിയുടെ ഭര്‍ത്താവിന്റെയും അമ്മയുടെയും സ്രവ പരിശോധനാ ഫലം ലഭിച്ചിട്ടില്ല. യുവതിയുടെ മകന്‍ അടക്കമുള്ളവരുടെ ഫലം നെഗറ്റീവാണ്. ക്ലാപ്പന ഏഴാം വാര്‍ഡില്‍ കോവിഡ് സ്ഥിരീകരിച്ച മൂന്ന് പേര്‍ ഫലം നെഗറ്റീവായതിനെ തുടര്‍ന്ന് ആശുപത്രി വിട്ടു.

നഗരസഭയിലെ ശുചീകരണ തൊഴിലാലിക്ക് സമ്പര്‍ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചതോടെ കൊട്ടാരക്കര മേഖല ആശങ്കയിലാണ്. ഉറവിടം ഇതുവരെ അറിഞ്ഞിട്ടില്ല. ആന്റിജന്‍ പരിശോധനയില്‍ ഫലം നെഗറ്റീവായിരുന്നു. നഗരസഭ പരിധിയില്‍ മറ്റ് നാല് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഒന്നാം വാര്‍ഡിലും പുലമണിലും രണ്ട് പേര്‍ക്ക് വീതം കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം നഗരസഭയിലെ തന്നെ കൗണ്‍സിലര്‍മാരുടെയും മറ്റ് ജീവനക്കാരുടെയും പരിശോധന ഫലം നെഗറ്റാവാണ്.

കണ്ടെയിന്‍മെന്റ് സോണുകളില്‍ അടക്കം പോലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. ചടയമംഗലത്താണ് ശക്തമായ പരിശോധനയുള്ളത്. ചിലയിടങ്ങളില്‍ പരിശോധനാ നടപടികള്‍ അതിരുവിടുന്നതായി പരാതിയുണ്ട്. ഹൈവേ പട്രോളിംഗ് സംഘവും ഇവിടെ പരിശോധന നടത്തുന്നുണ്ട്. അതേസമയം കോവിഡ് സ്ഥിരീകരിച്ച വലിയകുളങ്ങര, മേമന സ്വദേശികളുടെ സമ്പര്‍ക്ക പട്ടികയിലെ 35 പേരുടെയും സ്രവ പരിശോധനാ ഫലം നെഗറ്റീവാണ്.

English summary
kollam: covid cases gradually increasing, police tightens restrictions
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X