കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊല്ലത്ത് കോവിഡ് വ്യാപനം കടുക്കുന്നു.... ജില്ലയിലെ പല ഭാഗത്തും അടച്ചിടല്‍, അതിജാഗ്രത!!

Google Oneindia Malayalam News

കൊല്ലം: കോവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തില്‍ കൊല്ലത്ത് കടുത്ത നീക്കങ്ങള്‍. ജില്ലയുടെ 70 ശതമാനത്തോളം പ്രദേശങ്ങള്‍ അടച്ചിട്ടിരിക്കുകയാണ്. ജില്ലയില്‍ തൊഴില്‍ മേഖലയെല്ലാം പൂര്‍ണമായും സ്തംഭിച്ച അവസ്ഥയിലാണ്. ജില്ലയില്‍ 73 തദ്ദേശ സ്ഥാപനങ്ങളില്‍ 50 എണ്ണം കണ്ടെയിന്‍മെന്റ് സോണാണ്. അതോടൊപ്പം 48 തദ്ദേശ സ്ഥാനപങ്ങളും അടച്ചിട്ടിരിക്കുകയാണ്. ജില്ലയില്‍ ഇത്തരമൊരു സാഹചര്യമുള്ളതിനാല്‍ അതിജാഗ്രതയിലാണ്.

1

കൊട്ടാരക്കര, കരുനാഗപ്പള്ളി നഗരസഭകളും 29 പഞ്ചായത്തുകളും നിലവില്‍ ക്രിട്ടിക്കല്‍ കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് ക്രിട്ടിക്കള്‍ കണ്ടെയിന്‍മെന്റ് സോണിലും നടപ്പാക്കുന്നത്. പരവൂര്‍ നഗരസഭയും 16 പഞ്ചായത്തുകളും കടുത്ത നിയന്ത്രണമുള്ള റെഡ് കളര്‍ കോഡഡ് മേഖലയാണ്. അതേമസമയം പൂതക്കുളം പഞ്ചായത്തിനെ കണ്ടെയിന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

നിലവില്‍ കൊല്ലം കോര്‍പ്പറേഷനും പുനലൂര്‍ നഗരസഭയും ഭാഗമായിട്ടാണ് അടച്ചിട്ടിരിക്കുന്നത്. അതേസമയം 68 പഞ്ചായത്തുകളില്‍ 45 പഞ്ചായത്തുകളും പൂര്‍ണമായും അടച്ചിട്ടിരിക്കുകയാണ്. നാല് നഗരസഭകളില്‍ മൂന്നെണ്ണവും പൂര്‍ണമായും അടച്ചു. പൂനലൂരിലെ 35 വാര്‍ഡില്‍ 10 എണ്ണവും അടച്ച് പൂട്ടി. കൊല്ലം നഗരസഭയില്‍ തന്നെ 55 ഡിവിഷനുകളില്‍ ആറ് എണ്ണെമാണ് അടച്ചത്. ഇവിടെയാണ് ഏറ്റവും കുറവ് അടച്ച് പൂട്ടലുള്ളത്. മൊത്തം പത്ത് ശതമാനത്തോളമേ വരൂ.

അതേസമയം കഴിഞ്ഞ ദിവസം സ്വകാര്യ ആശുപത്രിയിലെ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചയാള്‍ മരിച്ച് അഞ്ച് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ സ്രവത്തിന്റെ പരിശോധനാഫലം നെഗറ്റീവായി. പൂതക്കുളം നിവാസി രാധാകൃഷ്ണന്‍ നായര്‍ക്കാണ് കോവിഡ് ഇല്ലെന്ന് സ്ഥിരീകരിച്ചത്. ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് കോവിഡ് നെഗറ്റീവാണെന്ന് ആരോഗ്യവകുപ്പ് കണ്ടെത്തിയത്. ഇയാളുടെ മൃതദേഹം നേരത്തെ കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് സംസ്‌കരിച്ചിരുന്നു.

English summary
kollam: covid cases rising many places shut down in kollam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X