കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

30 പേര്‍ക്ക് പകരം വന്നത് 150 പേര്‍... തുറന്നടിച്ച് മന്ത്രി, കോവിഡ് ബാധിതനടക്കം ചടങ്ങിനെത്തി!!

Google Oneindia Malayalam News

കുളത്തൂപ്പുഴ: മന്ത്രി കെ രാജു പങ്കെടുത്ത ചടങ്ങില്‍ കോവിഡ് നിയന്ത്രണങ്ങളെല്ലാം ചടങ്ങ് നടത്തിയവര്‍ കാറ്റില്‍ പറത്തി. മന്ത്രിക്ക് മറ്റന്നാള്‍ ആന്റിജന്‍ പരിശോധന നടത്തും. കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രത്തിന്റെ ഉദ്ഘാടകനായിരുന്നു മന്ത്രി രാജു. ചടങ്ങില്‍ കോവിഡ് പോസിറ്റീവായ ആല്‍ വരെ പങ്കെടുത്തിരുന്നു. അടുത്ത സമ്പര്‍ക്കത്തിലുള്ള 20 പേര്‍ക്ക് ദ്രുതപരിശോധന നടത്തിയിരുന്നു. ഇതെല്ലാം നെഗറ്റീവാണ്. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് 30 പേര്‍ മാത്രമാണ് പങ്കെടുക്കുകയെന്നായിരുന്നു മന്ത്രിയെ അറിയിച്ചിരുന്നത്.

1

ചടങ്ങില്‍ നിയന്ത്രണങ്ങളുണ്ടാവുമെന്ന് പ്രതീക്ഷിച്ചെത്തിയ മന്ത്രി ശരിക്കും ഞെട്ടിപ്പോയി. 150ലേറെ പേരാണ് എത്തിയത്. ആള്‍ക്കൂട്ടത്തെ ശക്തമായി തന്നെ മന്ത്രി വിമര്‍ശിച്ചിരുന്നു. സാമൂഹിക അകലം പാലിക്കാന്‍ മന്ത്രി ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ അതൊന്നും ഫലിച്ചില്ല. മന്ത്രിക്ക് നാട മുറിക്കാനായി കത്രിക താലത്തിലെത്തിച്ചത് കോവിഡ് പോസിറ്റീവായ യുവാവാണെന്ന് സൂചനയുണ്ട്. പഞ്ചായത്ത് പ്രസിഡന്റുമാര്‍, അംഗങ്ങള്‍, എല്‍ഡിഎഫ് നതോക്കള്‍ എന്നിവരായിരുന്നു ചടങ്ങിലെ പ്രധാനപ്പെട്ടവര്‍.

15 ദിവസം നിരീക്ഷണത്തിലായ യുവാവിനോട് പരിശോധനയുടെ ഫലം വരുന്നത് വരെ പുറത്തിറങ്ങരുതെന്നായിരുന്നു ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചിരുന്നത്. ചടങ്ങ് സംഘടിപ്പിച്ച ചോഴിയക്കോട് കണ്ടെയിന്‍മെന്റ് സോണായിരുന്നു. അതുകൊണ്ട് കര്‍ശനമായ നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന് ചടങ്ങ് നടക്കുമ്പോള്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇതൊന്നും ആരും പരിഗണിച്ചില്ല. ഇവര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാവാനാണ് സാധ്യത.

അതേസമയം അഞ്ചലില്‍ ആരോഗ്യപ്രവര്‍ത്തക കൂടിയായ വനിതാ പഞ്ചായത്തംഗത്തിന് കോവിഡ് സ്ഥിരീകരിച്ചു. ആന്റിജന്‍ പരിശോധനയിലാണ് കോവിഡാണെന്ന് വ്യക്തമായത്. അഞ്ചല്‍ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ചില പഞ്ചായത്ത് അംഗങ്ങള്‍ എന്നിവര്‍ നിരീക്ഷണത്തിലാണ്. ഇവര്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി യോഗത്തിലും ഉദ്ഘാടന ചടങ്ങിലും പങ്കെടുത്തിരുന്നു. മന്ത്രി രാജു കോവിഡ് സെന്ററിന് മുമ്പ് ഉദ്ഘാടന ചെയ്ത യോഗത്തില്‍ പങ്കെടുത്തയാള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. മന്ത്രി ഇപ്പോള്‍ സ്വയം നിരീക്ഷണത്തിലാണ്.

English summary
kollam: covid patient in minsiter's programme, he goes to self quarantine
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X