കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആദ്യം ഡിസ്ചാര്‍ജ് ചെയ്തു... പിന്നീട് വീണ്ടും അഡ്മിറ്റ്, കോവിഡ് രോഗിയില്‍ ആശയക്കുഴപ്പം ഇങ്ങനെ

Google Oneindia Malayalam News

കൊല്ലം: ജില്ലയില്‍ കോവിഡ് രോഗിയുടെ അഡ്മിറ്റില്‍ ആശയക്കുഴപ്പം. കോവിഡ് സ്ഥിരീകരിച്ച് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററില്‍ ചികിത്സയില്‍ കഴിയുന്നയാളുടെ കാര്യത്തിലാണ് ഗുരുതരമായ പ്രശ്‌നങ്ങള്‍ സംഭവിച്ചിരിക്കുന്നത്. ഇയാളെ രോഗം ഭേദമാകുന്നതിന് മുമ്പ് തന്നെ ഡിസ്ചാര്‍ജ് ചെയ്തിരിക്കുകയാണ്. രോഗം ഭേദമായെന്ന സര്‍ട്ടിഫിക്കറ്റുമായി ഇയാള്‍ ആശുപത്രിയില്‍ നിന്ന് മടങ്ങുകയും ചെയ്തു. എന്നാല്‍ ഇയാളെ വീണ്ടും ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്.

1

എന്താണ് സംഭവിച്ചതെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. കൊട്ടാരക്കരയില്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലാണ് ഇത്തരമൊരു വീഴ്ച്ച ഉണ്ടായിരിക്കുന്നത്. ഇയാള്‍ക്ക് കോവിഡ് ഭേദമായിട്ടില്ലെന്നാണ് വിവരം. ഇയാള്‍ കഴിഞ്ഞ മാസമാണ് ദമാമില്‍ നിന്നും തിരുവനന്തപുരത്തെത്തിയത്. അവിടെ തന്നെയുള്ള ക്വാറന്റീന്‍ കേന്ദ്രത്തിലായിരുന്നു പ്രവാസി യാവാവ്. സാമ്പിള്‍ പരിശോധനയില്‍ പോസിറ്റീവായതോടെയാമ് ഇയാള്‍ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്.

Recommended Video

cmsvideo
ലോക്ക്ഡൌണ് നിര്ദേശങ്ങള് പാലിക്കാത്തവരുടെ ശ്രദ്ധയ്ക്ക്; കർശന പരിശോധനക്ക് ഒരുങ്ങി പോലീസ്

അതേസമയം ഇയാള്‍ക്ക് യാതൊരു രോഗലക്ഷണവുമില്ലായിരുന്നു. തുടര്‍ന്നാണ് കൊട്ടാരക്കര സെന്ററിലേക്ക് മാറ്റുന്നത്. തുടര്‍ന്ന് സാമ്പിള്‍ ശേഖരിച്ചു. പത്ത് ദിവസം പിന്നിട്ടപ്പോള്‍ വീണ്ടും സ്രവം പരിശോധിക്കുകയും ചെയ്തു. ഫലം നെഗറ്റീവാണെന്നും വീട്ടിലേക്ക് മടങ്ങാമെന്നും തുടര്‍ന്ന് ആശുപത്രി അധികൃതര്‍ ഇയാളോട് പറയുകയായിരുന്നു. അധികം വൈകാതെ തന്നെ ഇയാള്‍ക്കുള്ള ഡിസ്ചാര്‍ജ് സര്‍ട്ടിഫിക്കറ്റും നല്‍കിയിരുന്നു. ഇതിന് ശേഷമാണ് നാടകീയ സംഭവങ്ങളുണ്ടായത്.

വീട്ടില്‍ രണ്ടാഴ്ച്ച ക്വാറന്റൈനില്‍ പോകണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. എന്നാല്‍ വീട്ടില്‍ അതിനുള്ള സൗകര്യമില്ലെന്ന് ഇയാള്‍ അറിയിച്ചു. ഇതോടെ സ്വന്തം നിലയില്‍ ഏര്‍പ്പെടുത്തണമെന്നായി. തുടര്‍ന്ന് ഇയാള്‍ കൊട്ടിയത്ത് പെയ്ഡ് ക്വാറന്റൈനില്‍ പ്രവേശിക്കുകയും ചെയ്തു. മിനുട്ടുകള്‍ക്കുള്ളില്‍ ആരോഗ്യ വകുപ്പ് ഇവിടെ കുതിച്ചെത്തി പോസിറ്റീവാണെന്ന് പറയുകയായിരുന്നു. ഇയാളുടെ അടുത്ത ബന്ധം ചെലവിനുള്ള പണം വരെ നല്‍കിയിരുന്നു. അതേസമയം ആംബുലന്‍സുമായി വൈകാതെ തന്നെ അധികൃതര്‍ എത്തി ഇയാളെ ആശുപത്രിയിലെത്തുകയായിരുന്നു.

English summary
kollam: covid patient released after negative result but he admitted again
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X