കൊല്ലത്ത് ഇന്ന് 260 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു, 15759 പേര്‍ക്ക് കോവിഡ് പ്രതിരോധ വാക്സിന്‍ നല്‍കി
കൊല്ലം: ജില്ലയില്‍ 260 പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. 308 പേര്‍ രോഗമുക്തി നേടി. വിദേശത്തു നിന്നെത്തിയ രണ്ടു പേര്‍ക്കും ഇതര സംസ്ഥാനത്തു നിന്നെത്തിയ എട്ടു പേര്‍ക്കും സമ്പര്‍ക്കം വഴി 249 പേര്‍ക്കും ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്കും രോഗം സ്ഥിരീകരിച്ചു.
കൊല്ലം കോര്‍പ്പറേഷനില്‍ 63 പേര്‍ക്കാണ് രോഗബാധ. തിരുമുല്ലാവാരം-ഏഴ്, കിളികൊല്ലൂര്‍-അഞ്ച്, ആശ്രാമം, തട്ടാമല, വാളത്തുംഗല്‍ എന്നിവിടങ്ങളില്‍ നാലുവീതവും, കരിക്കോട്-മൂന്നുവീതവും രോഗബാധിതരാണ് കോര്‍പ്പറേഷന്‍ പരിധിയിലുള്ളത്. മുനിസിപ്പാലിറ്റികളില്‍ പരവൂര്‍-10, കരുനാഗപ്പള്ളി-ഏഴ്, പുനലൂര്‍-ആറ് കൊട്ടാരക്കര-മൂന്നു എന്നിങ്ങനെയാണ് രോഗബാധിതരുള്ളത്.

ഗ്രാമപഞ്ചായത്തുകളില്‍ കടയ്ക്കല്‍-ഒന്‍പത്, തഴവ-എട്ട്, പത്തനാപുരം-ഏഴ്, തെ•ല-ആറ്, ഇളമാട്, പേരയം, നെടുമ്പന, നീണ്ടകര, കൊറ്റങ്കര, ഈസ്റ്റ് കല്ലട പ്രദേശങ്ങളില്‍ അഞ്ചുവീതവും വെളിയം, വെട്ടിക്കവല, വിളക്കുടി, പെരിനാട്, തലവൂര്‍, ചവറ, കുളത്തൂപ്പുഴ, ഏരൂര്‍, ഇട്ടിവ, ഇടമുളയ്ക്കല്‍ എന്നിവിടങ്ങളില്‍ നാലുവീതവും പ•ന, ശാസ്താംകോട്ട, വെളിനല്ലൂര്‍, മൈലം, പൂയപ്പള്ളി, തൃക്കോവില്‍വട്ടം, ക്ലാപ്പന, കുളക്കട, കുലശേഖരപുരം, കല്ലുവാതുക്കല്‍, ഓച്ചിറ, ആദിച്ചനല്ലൂര്‍ ഭാഗങ്ങളില്‍ മൂന്നുവീതവുമാണ് രോഗബാധിതരുള്ളത്. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുള്ളത്.
ഒന്നും രണ്ടും ഡോസുകള്‍ ഉള്‍പ്പടെ ജില്ലയില്‍ ഇന്ന് 15759 പേര്‍ക്ക് കോവിഡ് പ്രതിരോധ വാക്സിന്‍ നല്‍കി. 46 ആരോഗ്യപ്രവര്‍ത്തകരും 22 മുന്നണിപ്പോരാളികളും ഒരു തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും 45 നും 59 നും ഇടയിലുള്ള 8717 പേരും 60 വയസിന് മുകളിലുള്ള 6029 പേരും ആദ്യ ഡോസ് സ്വീകരിച്ചു. 97 ആരോഗ്യപ്രവര്‍ത്തകര്‍ക്കും 98 മുന്നണിപ്പോരാളികള്‍ക്കും 56 തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും 45 നും 50 നും ഇടയിലുള്ള 155 പേര്‍ക്കും 60 വയസിന് മുകളിലുള്ള 538 പേര്‍ക്കും രണ്ടാമത്തെ ഡോസ് നല്‍കി.












Click it and Unblock the Notifications