Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഎം, ബിജെപി, കോണ്‍ഗ്രസ് ഒന്നിച്ച മുന്നണിക്കെതിരെ സിപിഐക്ക് ജയം; മത്സരിച്ചിട്ടില്ലെന്ന് സിപിഎം

കൊല്ലം: സി പി ഐയ്‌ക്കെതിരെ സി പി ഐ എം, കോണ്‍ഗ്രസ്, ബി ജെ പി പാര്‍ട്ടികള്‍ ഒന്നിച്ച് മത്സരിച്ചിട്ടും ജയിക്കാനായില്ല. കൊല്ലം ജില്ലയിലെ ശൂരനാട് ആണ് വിചിത്രമായ മത്സരം അരങ്ങേറിയത്. ശൂരനാട് വടക്ക് പാതിരിക്കല്‍ ക്ഷീരോത്പാദക സഹകരണസംഘം തെരഞ്ഞെടുപ്പില്‍ ആണ് വിചിത്രമായ കൂട്ടുകെട്ടിനെ പരാജയപ്പെടുത്തി സി പി ഐ വിജയം സ്വന്തമാക്കിയത്.

ശൂരനാട് വടക്ക് പാതിരിക്കല്‍ ക്ഷീരോത്പാദക സഹകരണ സംഘം ഭരണ സമിതിയിലേക്കായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. ഒമ്പത് അംഗ ഭരണ സമിതിയിലേക്ക് ആണ് തെരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ അഞ്ച് സീറ്റും സി പി ഐ ആണ് നേടിയത്. ബാക്കി നാല് സീറ്റില്‍ കര്‍ഷകക്കൂട്ടായ്മ എന്ന പേരില്‍ മത്സരിച്ച സി പി ഐ എം, കോണ്‍ഗ്രസ്, ബി ജെ പി പ്രവര്‍ത്തകരും ജയിച്ചു.

1

സി പി ഐ പാനലില്‍ നിന്ന് സി രാജേഷ് കുമാര്‍, ആര്‍ ബിന്ദു, ഒ ഷീജ, കെ ദിവ്യ, വി പൊന്നപ്പന്‍ എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. ശശിധരന്‍ നായര്‍, ജയപ്രഭ, പത്മനാഭ കുറുപ്പ്, കെ അനില്‍ കുമാര്‍ എന്നിവരാണ് സി പി ഐ എം, കോണ്‍ഗ്രസ്, ബി ജെ പി കൂട്ടായ്മയായ കര്‍ഷകക്കൂട്ടായ്മയില്‍ നിന്ന് മത്സരിച്ച് വിജയിച്ചത്.

2

ഒരേ മുന്നണിയില്‍ ഉള്ള സി പി ഐക്ക് എതിരെ സി പി ഐ എം മത്സരിച്ചത് ഏറെ വിവാദമായിരുന്നു. ഇതേ തുടര്‍ന്ന് മത്സരരംഗത്ത് ഉണ്ടായിരുന്ന രണ്ട് സി പി ഐ എം പ്രവര്‍ത്തകരെ പാര്‍ട്ടി പുറത്താക്കുകയും ചെയ്തിരുന്നു. ഇടപ്പനയം ബ്രാഞ്ച് കമ്മിറ്റി അംഗം അനില്‍ കുമാര്‍, രക്തസാക്ഷിമണ്ഡപം ബ്രാഞ്ച് കമ്മിറ്റി അംഗം കെ ഗോപിപ്പിള്ള എന്നിവരെയാണ് സി പി ഐ എം അംഗത്വത്തില്‍ നിന്ന് പുറത്താക്കിയിരുന്നത്.

3

സി പി ഐ എം - സി പി ഐ നിയന്ത്രണത്തിലായിരുന്നു ക്ഷീര സഹകരണ സംഘം. പാര്‍ട്ടി തീരുമാനം ലംഘിച്ച് കോണ്‍ഗ്രസ്, ബി ജെ പി പ്രതിനിധികളുമായി ചേര്‍ന്ന് കര്‍ഷകമുന്നണി പാനലില്‍ മത്സരിച്ചതിനെ തുടര്‍ന്നാണ് ഇവരെ പിരിച്ചുവിട്ടത്. അതേസമയം സി പി ഐ എം തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ല എന്ന് സി പി ഐ എം ശൂരനാട് വടക്ക് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എന്‍ സന്തോഷ് പറഞ്ഞിരുന്നു.

4

ക്ഷീര സഹകരണ സംഘത്തില്‍ നിയമന വിവാദവും അഴിമതി ആരോപണവും ഉയര്‍ന്നതോടെ ആണ് ഭരണം നഷ്ടമായത്. ഇതോടെയാണ് തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. നിലവില്‍ ശൂരനാട് വടക്ക് പാതിരിക്കല്‍ ക്ഷീരോത്പാദക സഹകരണസംഘത്തില്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഭരണമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+