കൊല്ലത്ത് മകള്‍ അമ്മയെ തൂണില്‍കെട്ടി മര്‍ദ്ദിച്ചു; രക്ഷിക്കാനെത്തിയ വാര്‍ഡ് മെമ്പറിനും മര്‍ദ്ദനം
കൊല്ലം: വീടിന്റെ ഉടമസ്ഥാവകാശത്തെ ചൊല്ലി വൃദ്ധയായ അമ്മയ്ക്ക് മകളുടെ മര്‍ദ്ദനം. പത്തനാപുരത്താണ് അമ്മയെ വീടിന്റെ തൂണില്‍ കെട്ടിയിട്ട് മകള്‍ മര്‍ദ്ദിച്ചത്. ഇന്നലെയായിരുന്നു സംഭവം. പത്തനാപുരം സ്വദേശി ലീലാമ്മയ്ക്കാണ് മര്‍ദ്ദനമേറ്റത്. മര്‍ദ്ദനം തടയാനെത്തിയ വനിതാ പഞ്ചായത്ത് അംഗത്തിനും മര്‍ദ്ദനമേറ്റു.
അമ്മയുടെ നിലവിളി കേട്ട് എത്തിയ നാട്ടുകാരാണ് മകള്‍ ലീന അമ്മ ലീലാമ്മയെ ക്രൂരമായി അടിക്കുന്നത് കണ്ടത്. നാട്ടുകാരെത്തിയതോടെ മകള്‍ ഗേറ്റ് തുറന്ന് നാട്ടുകാരെ അസഭ്യം വിളിച്ചു. ഇതിനിടെ അമ്മ പുറത്തേക്ക് രക്ഷപ്പെടാനും ശ്രമിച്ചു. ഇതോടെ മകള്‍ ലീന അമ്മയെ വീടിന്റെ മുറ്റത്തെ തൂണില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു.

നസംഭവം അറിഞ്ഞെത്തിയ പഞ്ചായത്തംഗത്തെ ലീന മര്‍ദ്ദിച്ചു. അമ്മയെ രക്ഷിക്കാന്‍ ഉള്ളില്‍ കയറാന്‍ ശ്രമിക്കുമ്പോഴാണ് പഞ്ചായത്തംഗത്തിന് മര്‍ദ്ദനമേറ്റത്. കമ്പ് കൊണ്ട് മുടിക്ക് കുത്തിപ്പിടിച്ച് മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ഇവര്‍ പറഞ്ഞു. ഇവര്‍ ഇപ്പോള്‍ ആശുപത്രിയിലാണ് ഉള്ളത്.
ആരാപ്പാ ഇത്! കണ്ണുതള്ളി ആരാധകര്‍..'പെര്‍ഫെക്ട് സണ്‍ഡേ ഔട്ട് ഫിറ്റില്‍' അനുമോള്‍
മര്‍ദ്ദനറ്റേ് അവശനിലയിലായ ലീലാമ്മയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായാണ് വിവരം. പരാതി വന്നതോടെ മകള്‍ ലീനയും ആശുപത്രിയില്‍ ചികിത്സ തേടി.
''ഈ ലീന എന്ന് പറയുന്നത് എന്റെ മകളാ.. ഇവളെ എന്നെ സിറ്റൗട്ടില്‍ തൂണിലേക്ക് പിടിച്ചുകെട്ടി, പാടൊക്കെ കൈയിലുണ്ട്. ഷാള്‍ കഴുത്തിലേക്ക് മുറുക്കി. ഷാലുപിടിച്ചു വലിച്ചു. അന്നേരം ഞാന്‍ നിലവിളിച്ചു.അടുത്തുള്ളവര്‍ ഓടിവന്നു. എന്നെ ശരിക്കും ഇവള്‍ ഉപദ്രവിച്ചു. എന്നെ നിലത്ത് തള്ളിയിട്ട് ഉപദ്രവിച്ചു,'' ലീലാമ്മ പറഞ്ഞു.
ഒരുവര്‍ഷത്തിലേറയായി ലീന അമ്മയെ ഉപദ്രവിക്കുന്നതായാണ് അയല്‍വാസികള്‍ പറയുന്നത്. നാല് ദിവമായി വീട്ടില്‍ കറന്റ് ഉണ്ടായിരുന്നില്ല.
ഇന്‍സുലിന്‍ ഫ്രിഡ്ജില്‍ വെക്കാന്‍ പോകുന്നവഴിക്കാണ് ലീന അമ്മയെ അടിച്ചത്. ലീലാമ്മയ്ക്ക് രണ്ട് പെണ്‍മക്കളാണ് ഉള്ളത്. രണ്ടും പേര്‍ക്കും കൂടിയാണ് വീട് വീതം വെച്ച് നല്‍കിയത്. എന്നാല്‍ ഇവര്‍ അമ്മയെ നോക്കാറില്ലെന്നാണ് വിവരം.












Click it and Unblock the Notifications