കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സര്‍ക്കാരിന് എതിരായ അഴിമതി ആരോപണങ്ങള്‍ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും: ബിന്ദു കൃഷ്ണ

Google Oneindia Malayalam News

കൊല്ലം: സംസ്ഥാന സര്‍ക്കാരിന് എതിരായ അഴിമതി ആരോപണങ്ങള്‍ തിരഞ്ഞെടുപ്പില്‍ പൂര്‍ണമായും പ്രതിഫലിക്കുമെന്ന് കൊല്ലം ഡിസിസി അധ്യക്ഷ ബിന്ദു കൃഷ്ണ വൺ ഇന്ത്യയോട് പറഞ്ഞു. പാവപ്പെട്ട ആളുകള്‍ വീട് കൊടുക്കാനെന്ന് പറഞ്ഞ് ലൈഫ് മിഷന്റെ പേരില്‍ കോടികള്‍ അടിച്ച് മാറ്റിയെന്ന് ബിന്ദു കൃഷ്ണ ആരോപിച്ചു. പോലീസിനെ രാഷ്ട്രീയവത്ക്കരിച്ചിരിക്കുകയാണ്. ജിഷമാരില്ലാത്ത കേരളം എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് എല്‍ഡിഎഫ് വോട്ട് പിടിച്ചത്. ഈ കാലത്ത് ആയിരക്കണക്കിന് സ്ത്രീകളാണ് ആക്രമിക്കപ്പെട്ടത്. രാഷ്ട്രീയത്തിന് അപ്പുറത്ത് അമ്മയെന്നും സ്ത്രീ എന്നുമുളള നിലയ്ക്ക് ഇത് താങ്ങാനാവാത്തതാണെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.

പാർവ്വതിക്ക് മറുപടിയുമായി അമ്മയിൽ നിന്ന് ബാബുരാജ്, പരാതി ഏഴോ എട്ടോ പേർക്ക്, ഫേസ്ബുക്കിലല്ല പറയേണ്ടത്പാർവ്വതിക്ക് മറുപടിയുമായി അമ്മയിൽ നിന്ന് ബാബുരാജ്, പരാതി ഏഴോ എട്ടോ പേർക്ക്, ഫേസ്ബുക്കിലല്ല പറയേണ്ടത്

സോളാര്‍ കേസ് പോലെ അല്ല സ്വര്‍ണ്ണക്കടത്ത് കേസ് എന്നും ബിന്ദു കൃഷ്ണ ചൂണ്ടിക്കാട്ടി. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അര്‍ത്ഥ സത്യങ്ങളും അതിശയോക്തികളും വെച്ച് കൊണ്ടുളള കുറേ കഥകള്‍ ആയിരുന്നു. അന്ന് അവര്‍ കടുംവെട്ട് അടക്കമുളള ആരോപണങ്ങള്‍ ഉന്നയിച്ചു. ഈ സര്‍ക്കാര്‍ വന്നപ്പോള്‍ മന്ത്രി എകെ ബാലന്റെ നേതൃത്വത്തില്‍ ഒരു മന്ത്രിതല ഉപസമിതി വെച്ചു. വര്‍ഷം 5 കഴിഞ്ഞിട്ടും ഇതുവരെ ഒരു ചെറിയ തെറ്റെങ്കിലും കണ്ടെത്താനായിട്ടുണ്ടോ എന്നും ബിന്ദു കൃഷ്ണ ചോദിച്ചു.

dcc

അസത്യങ്ങള്‍ കൊണ്ടുളള ആരോപണത്തിന്റെ ചീട്ട് കൊട്ടാരം ആയിരുന്നു കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കൊണ്ട് വന്നത്. ഒരു സ്ത്രീയെ കൊണ്ടുവന്ന് കോണ്‍ഗ്രസിന്റെ സകല നേതാക്കള്‍ക്കെതിരെയും ആരോപണം ഉന്നയിപ്പിക്കുകയും മൊഴി കൊടുപ്പിക്കുകയും ചെയ്തു. ഈ സര്‍ക്കാര്‍ വന്ന് ഒരാള്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തിയോ എന്നും ചോദിച്ചു. അതില്‍ നിന്ന് തന്നെ ആരോപണങ്ങള്‍ വെറുതേ ആണെന്ന് മനസ്സിലാക്കാമെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.

Recommended Video

cmsvideo
തെരഞ്ഞെടുപ്പിൽ അഴിമതി ആരോപണങ്ങൾ സർക്കാരിന് തിരിച്ചടിയാകും; കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ

കേരള സര്‍ക്കാരിന് നഷ്ടമുണ്ടാകുന്ന തരത്തിലുളളതായിരുന്ന അന്ന് വന്ന ആരോപണങ്ങളൊന്നും. ഒരു സ്ത്രീയെ കുറേ ആളുകള്‍ ചേര്‍ന്ന് പറ്റിച്ച് പണം കൊണ്ട് പോയി എന്നതായിരുന്നു ആ കേസ്. സ്വര്‍ണ്ണക്കടത്ത് വിഷയം സംസ്ഥാന സര്‍ക്കാരിന്റെ എല്ലാ സംവിധാനങ്ങളേയും അഴിമതി നടത്താന്‍ ഉപയോഗിച്ചു എന്നതാണ് എന്നും ബിന്ദു കൃഷ്ണ വ്യക്തമാക്കി.

ജോസ് കെ മാണി വെട്ടിൽ, പാലായിൽ മത്സരിക്കാൻ തയ്യാറെടുത്ത് മാണിയുടെ മരുമകൻ, പോര് കുടുംബത്തിലുംജോസ് കെ മാണി വെട്ടിൽ, പാലായിൽ മത്സരിക്കാൻ തയ്യാറെടുത്ത് മാണിയുടെ മരുമകൻ, പോര് കുടുംബത്തിലും

English summary
Kollam DCC President Bindu Krishna slams state government over corruption allegations
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X