കൊല്ലത്ത് നടുറോഡില്‍ മകന്‍ അമ്മയെ കുത്തിക്കൊന്നു; പ്രതി പോലീസ് കസ്റ്റഡിയില്‍
കൊല്ലം: കൊല്ലം ചെങ്ങമനാട് അമ്മയെ മകൻ കുത്തിക്കൊന്നു. തലവൂർ സ്വദേശി മിനി മോളാണ് (50) മരിച്ചത്. മകൻ ജോമോനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്ന് രാവിലെയാണ് സംഭവം. ഇരുവരും മാനസിക വെല്ലുവിളി നേരിടുന്നവരാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
ഇരുവരും ബൈക്കിൽ വരുമ്പോൾ തർക്കമുണ്ടാവുകയും ഇതിന് പിന്നാലെ ജോമോൻ
കത്തി ഉപയോഗിച്ച് അമ്മയെ കൊലപ്പെടുത്തുകയുമായിരുന്നു. മേയ് മാസം മുതൽ മിനി മോൾ മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലായിരുന്നു. രോഗം ഭേദമായിതിനെ തുടർന്ന് മകനെ മിനി വിളിച്ചു വരുത്തുകയായിരുന്നു. തുടർന്ന് മകൻ ബൈക്കിൽ എത്തി അമ്മയെ വീട്ടിലേക്ക് തിരിച്ചുകൊണ്ടു വരും വഴിയായിരുന്നു ആക്രമണം.

അമ്മയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ഇയാൾ പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ലോറിയിൽ കയറി രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ നാട്ടുകാർ പിടിച്ച് പോലീസിൽ ഏൽപ്പിക്കുകയായിരുന്നു












Click it and Unblock the Notifications