കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഭര്‍ത്താവിന് പാമ്പ് പിടിത്തക്കാരുമായി ബന്ധം; യുവതിയുടെ മരണത്തില്‍ ദുരൂഹത

  • By News Desk
Google Oneindia Malayalam News

കൊല്ലം: പാമ്പ് കടിയേറ്റ് യുവതി മരണപ്പെട്ട സംഭവത്തില്‍ ദുരൂഹത ആരോപിച്ച് രക്ഷിതാക്കള്‍. സംഭവത്തില്‍ പൊലിസ് അന്വേഷണം നടത്തണമെന്ന് മരണപ്പെട്ട ഉത്രയുടെ പിതാവ് ആരോപിച്ചു. കൊല്ലം അഞ്ചല്‍ ഏറം സ്വദേശിയായ ഉത്ര ഈ മാസം ഏഴിനായിരുന്നു മരണപ്പെട്ടത്.സംഭവത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പിതാവ് കൊല്ലം റൂറല്‍ എസ്പിക്ക് പരാതി നല്‍കിയിരിക്കുകയാണ്.

യുവതിയുടെ ഭര്‍ത്താവിന് പാമ്പ് പിടിത്തക്കാരുമായി ബന്ധമുണ്ടെന്നാണ് ഉത്രയുടെ പിതാവിന്റെ ആരോപണം. മകള്‍ക്ക് വിവാഹ സമ്മാനമായി നല്‍കിയ പല സ്വര്‍ണ്ണാഭരണങ്ങളും കാണാനില്ലെന്നും രക്ഷിതാക്കള്‍ ആരോപിച്ചു.

uthra

കിടപ്പ് മുറിയില്‍ അബോധാവസ്ഥയിലായിരുന്നു യുവതിയെ കണ്ടെത്തിയത്. സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ന്‍ രക്ഷിക്കാനായിരുന്നില്ല. പിന്നാലെ പ്രദേശവാസികള്‍ മുറിയില്‍ നടത്തിയ തിരച്ചിലില്‍ പാമ്പിനെ കണ്ടെത്തിയിരുന്നു.

ശീതീകരിച്ച മുറിയുടെ ജനാലയും കതകും അടച്ചിരുന്നിട്ടും പാമ്പ് അകത്ത് കയറിയതെങ്ങനെയെന്നാണ് വീട്ടുകാരുടെ സംശയം. മാര്‍ച്ച് 2 ന് അടൂര്‍ പറക്കോട്ടെ ഭര്‍തൃവീട്ടില്‍ വച്ചും ഉത്രക്ക് പാമ്പ് കടിയേറ്റിരുന്നു. ശേഷം ചികിത്സക്കും വിശ്രമത്തിനുമാണ് മാതാപിതാക്കള്‍ താമസിക്കുന്ന വീട്ടില്‍ ഉത്ര എത്തുന്നത്.

പാമ്പ് കടിയേറ്റ ദിവസം ഭര്‍ത്താവ് സൂരജും ഉത്രക്കൊപ്പം മുറിയില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഉത്രയെ പാമ്പ് കടിച്ചതോ മരണപ്പെട്ടതോ അറിഞ്ഞില്ലെന്നാണ് സൂരജിന്റെ മൊഴി. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ഇരുവര്‍ക്കും ഒരു വയസുള്ള മകനുണ്ട്.

നാല് മണിവരെ കാത്തു; അനുമതിയില്ല; ബസുകള്‍ തിരിച്ച് വിളിച്ച് പ്രിയങ്കഗാന്ധി; രൂക്ഷ ഭാഷയില്‍ പ്രതികരണംനാല് മണിവരെ കാത്തു; അനുമതിയില്ല; ബസുകള്‍ തിരിച്ച് വിളിച്ച് പ്രിയങ്കഗാന്ധി; രൂക്ഷ ഭാഷയില്‍ പ്രതികരണം

കോഴിമുട്ടയുടെ ഉണ്ണി പച്ചതന്നെ!! ദിവസങ്ങള്‍ കാത്തു... സര്‍ക്കാര്‍ വക തീറ്റ കൊടുത്തു, മൂന്നാഴ്ച്ച കൂടികോഴിമുട്ടയുടെ ഉണ്ണി പച്ചതന്നെ!! ദിവസങ്ങള്‍ കാത്തു... സര്‍ക്കാര്‍ വക തീറ്റ കൊടുത്തു, മൂന്നാഴ്ച്ച കൂടി

രാഹുലിന്റെ ടാക്ടിക്കല്‍ ഗെയിം... വാക്ക് പാലിക്കുന്നു, 5700 കോടി കര്‍ഷകര്‍ക്ക്, ഇനി വരാനിരിക്കുന്നത്!രാഹുലിന്റെ ടാക്ടിക്കല്‍ ഗെയിം... വാക്ക് പാലിക്കുന്നു, 5700 കോടി കര്‍ഷകര്‍ക്ക്, ഇനി വരാനിരിക്കുന്നത്!

English summary
Kollam: Death of Uthara By Cobra Bite Is Still Under Mystery
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X