കടയിൽ വെച്ച് തർക്കം; കൊല്ലത്ത് മകൻ അച്ഛനെ ചുറ്റിക കാെണ്ട് തലയ്ക്കടിച്ചു കൊന്നു
കൊല്ലം: മൂന്നാം കുറ്റിയിൽ ചുറ്റിക കൊണ്ട് അടിച്ച് മകൻ അച്ഛനെ കൊലപ്പെടുത്തി. മാങ്ങാട് താവിട്ടുമുക്ക് ഇന്ദ്രശീലയിൽ രവീന്ദ്രനാണ് രവീന്ദ്രനെയാണ് മകൻ തയക്കടിച്ച് കൊലപ്പെടുത്തിയത്. 65 വയസ്സായിരുന്നു. സംഭവത്തിൽ മകൻ അഖിലിനെ പോലീസ് പിടികൂടി. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം നടക്കുന്നത്.
ദേശീയപാതയ്ക്ക് അരികിൽ മൂന്നാം കുറ്റിയിൽ ഇവർക്ക് സിറ്റി മാഷ് എന്ന പേരിൽ ഒരു ഫാൻസി കടയുണ്ട്. ഉച്ചയ്ക്ക് അഖിലും അച്ഛനും കടയിലായിരുന്നു. കടയിൽ വെച്ച് ഇരുവരും തമ്മിൽ വാക് തർക്കം ഉണ്ടായി.

തർക്കത്തിന് പിന്നാലെ രവീന്ദ്രന്റെ തലയിൽ അഖിൽ ചുറ്റിക കൊണ്ട് അടിക്കുകയായിരുന്നവെന്നാണ് പറയുന്നത്. കേസുമായി ബന്ധപ്പെട്ട് കടയിലെ ജീവനക്കാരിയും കസ്റ്റഡിയിൽ ആണെന്നാണ് പുറത്തുവരുന്ന വാർത്ത.












Click it and Unblock the Notifications