കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊവിഡ് സ്ഥിരീകരിച്ച രോഗിക്ക് തുടർ ചികിത്സ നൽകിയില്ല, നടപടിയെന്ന് കൊല്ലം ജില്ലാ കളക്ടർ

Google Oneindia Malayalam News

കൊല്ലം: ചികിത്സയിലിരുന്ന രോഗിയ്ക്ക് കോവിഡ് സ്ഥിരീകരിച്ച ശേഷം തുടര്‍ ചികിത്സ നല്‍കാതെ ജില്ലാ ആശുപത്രിയിലേക്ക് വിട്ട സംഭവത്തില്‍ ആശുപത്രി അധികൃതര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാന്‍ കൂടിയ ഉന്നത ഉദ്യോഗത്ഥതല ഓണ്‍ലൈന്‍ യോഗത്തിലാണ് അറിയിപ്പ്.

'പച്ചമുളക് തേച്ച കണ്ണിന് ഇപ്പോഴും തകരാർ', ബിഗ് ബോസ് താരം രജിത് കുമാറിനെതിരെ പരാതി നൽകി രേഷ്മ'പച്ചമുളക് തേച്ച കണ്ണിന് ഇപ്പോഴും തകരാർ', ബിഗ് ബോസ് താരം രജിത് കുമാറിനെതിരെ പരാതി നൽകി രേഷ്മ

ചികിത്സയിലിരുന്ന രോഗിയെ തുടര്‍ചികിത്സ നല്‍കാതെ കോവിഡ് കാരണം പറഞ്ഞ് ജില്ലാ ആശുപത്രിയിലേക്ക് വിട്ട വിവരം ആശുപത്രി സൂപ്രണ്ട് ഡോ ഡി വസന്തദാസാണ് കലക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. നൂറും അതിന് മുകളിലും കിടക്കകളുള്ള സ്വകാര്യ-സഹകരണ ആശുപത്രികള്‍ ചികിത്സ തേടിയെത്തുന്നവരില്‍ കോവിഡ് സ്ഥിരീകരിക്കുന്നവരെ ചികിത്സിക്കാന്‍ ഐ സി യു വാര്‍ഡുകള്‍ ഒരുക്കണമെന്ന് നേരത്തെ നിര്‍ദേശിച്ചിരുന്ന കാര്യം കലക്ടര്‍ ഓര്‍മ്മിപ്പിച്ചു.

covid

വീഴ്ച്ച വരുത്തിയ ആശുപത്രി അധികൃതര്‍ക്കെതിരെ ദുരന്ത നിവാരണ നിയമപ്രകാരം നടപടിയെടുക്കാനാണ് കലക്ടര്‍ നിര്‍ദേശിച്ചത്. ജില്ലയില്‍ ക്ലോസ്ഡ് ക്ലസ്റ്റര്‍ ഗ്രൂപ്പുകളുടെ(സി സി ജി) പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കാന്‍ ഡെപ്യൂട്ടി കലക്ടര്‍ എം എ റഹിമിനെ കലക്ടര്‍ ചുമതലപ്പെടുത്തി. സബ് കലക്ടര്‍ നിരീക്ഷണത്തില്‍ പ്രവേശിച്ചതിനാലാണ് ചുമതല കൈമാറിയത്. സി സി ജി താഴെത്തട്ടില്‍ ഫലപ്രദമായി നടപ്പിലാക്കുന്നതിന് തദ്ദേശ സ്ഥാപന പ്രതിനിധികള്‍ സഹകരിക്കണമെന്നും കലക്ടര്‍ അഭ്യര്‍ത്ഥിച്ചു. സി സി ജി സംബന്ധിച്ച് ബോധവത്കരണം ശക്തമാക്കാനും യോഗം തീരുമാനിച്ചു. ആര്യങ്കാവ് ചെക്ക് പോസ്റ്റ് വഴി രാവിലെ ഏഴിന് ശേഷം ചരക്ക് വാഹനങ്ങളും അത്യാവശ്യക്കാരെയും മാത്രം കടത്തിവിട്ടാല്‍ മതിയെന്നും കലക്ടര്‍ നിര്‍ദേശിച്ചു.

ദിലീപ് പരാതി നല്‍കി, ആഷിഖ് അബുവും പാര്‍വ്വതിയുമടക്കമുളളവര്‍ക്ക് കോടതിയുടെ നോട്ടീസ്ദിലീപ് പരാതി നല്‍കി, ആഷിഖ് അബുവും പാര്‍വ്വതിയുമടക്കമുളളവര്‍ക്ക് കോടതിയുടെ നോട്ടീസ്

കൊല്ലം ജില്ലയില്‍ 589 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ജില്ലയില്‍ രോഗനിരക്ക് ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയ സെപ്റ്റംബര്‍ മാസത്തില്‍ മൂന്ന് തവണയാണ് അഞ്ഞൂറ് കടന്ന് രോഗബാധ എത്തിയത്. 23 ന് 503 പേര്‍ക്കായിരുന്നു രോഗബാധ. 25 ന് 569 ല്‍ എത്തി. ശനിയാഴ്ച 589 ല്‍ എത്തുമ്പോള്‍ കൊല്ലം കോര്‍പ്പറേഷനില്‍ മാത്രം 180 പേര്‍ക്ക് രോഗബാധയുണ്ടായി.

 'കുറച്ച് ദിവസങ്ങളായി താന്‍ പലതും കേള്‍ക്കുന്നു'; പ്രതികരണവുമായി ബിഗ് ബോസ്സ് താരം രജിത് കുമാര്‍ 'കുറച്ച് ദിവസങ്ങളായി താന്‍ പലതും കേള്‍ക്കുന്നു'; പ്രതികരണവുമായി ബിഗ് ബോസ്സ് താരം രജിത് കുമാര്‍

English summary
Kollam district Collector assures action in covid patient treatment denied issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X