കൊല്ലം കളക്ടര്‍ കൊവിഡ് നിരീക്ഷണത്തില്‍, പ്രാഥമിക സമ്പർക്ക പട്ടികയിലുളളയാൾ ഓഫീസിലെത്തി
കൊല്ലം: കൊല്ലം ജില്ലാ കളക്ടര്‍ ബി അബ്ദുള്‍ നാസര്‍ വീട്ടില്‍ കൊവിഡ് നിരീക്ഷണത്തില്‍ പ്രവേശിച്ചു. കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉളളയാളുമായി സമ്പര്‍ക്കമുണ്ടായ സാഹചര്യത്തിലാണിത്. പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ വരുന്ന ആള് കളക്ടറുടെ ഓഫീസ് കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചിരുന്നു.
ഇതേത്തുടര്‍ന്ന് താന്‍ വീട്ടില്‍ നിരീക്ഷണത്തില്‍ പ്രവേശിക്കുകയാണ് എന്ന് കളക്ടര്‍ ബി അബ്ദുള്‍ നാസര്‍ അദ്ദേഹത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിക്കുകയായിരുന്നു. ആശങ്ക വേണ്ടതില്ലെന്ന് കളക്ടര്‍ വ്യക്തമാക്കി. താന്‍ സെക്കന്‍ഡറി കോണ്ടാക്ട് പട്ടികയിലാണ് ഉളളത്. എങ്കിലും കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചതാണ് എന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

Recommended Video
കൊല്ലം ജില്ലയിൽ ഇന്ന് 53 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് വന്ന 8 പേർക്കും സമ്പർക്കം മൂലം 44 പേർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. ഇന്ന് ജില്ലയിൽ ഒരു കൊവിഡ് മരണവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കൊല്ലം തേവലക്കര മുട്ടയ്ക്കൽ മാംമ്പുഴ വടക്കെത്തറ വീട്ടിൽ രുഗ്മീണി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ കൊവിഡ് ബാധിച്ച് മരണപ്പെട്ടു. 56 വയസ്സായിരുന്നു. ജില്ലയിൽ ഇന്ന് 94 പേർ രോഗമുക്തി നേടി.
കൊല്ലത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത് 1748 പേര്‍ക്കാണ്. ആകെ 6 പേര് കൊവിഡ് ബാധിച്ച് മരിച്ചു. ഇതുവരെ 23998 പേര് കൊവിഡ് നെഗറ്റീവായി. ഇന്ന് 6688 പേര് ഹോം ക്വാറന്റൈനിലും 970 പേര് ഇന്‍സ്റ്റിറ്റ്യൂട്ട് ക്വാറന്റൈനിലും 690 പേര് ഹോസ്പിറ്റല്‍ ക്വാറന്റൈനിലും പ്രവേശിപ്പിക്കപ്പെട്ടു. കേരളത്തില്‍ ഇന്ന് 1310 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്നലത്തെ 425 പേരുടേയും ഇന്നത്തെ 885 പേരുടേയും പരിശോധനാഫലം ചേര്‍ന്നുള്ളതാണിത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 48 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 54 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1,162 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications