കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊല്ലം കളക്ടര്‍ കൊവിഡ് നിരീക്ഷണത്തില്‍, പ്രാഥമിക സമ്പർക്ക പട്ടികയിലുളളയാൾ ഓഫീസിലെത്തി

Google Oneindia Malayalam News

കൊല്ലം: കൊല്ലം ജില്ലാ കളക്ടര്‍ ബി അബ്ദുള്‍ നാസര്‍ വീട്ടില്‍ കൊവിഡ് നിരീക്ഷണത്തില്‍ പ്രവേശിച്ചു. കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉളളയാളുമായി സമ്പര്‍ക്കമുണ്ടായ സാഹചര്യത്തിലാണിത്. പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ വരുന്ന ആള്‍ കളക്ടറുടെ ഓഫീസ് കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചിരുന്നു.

ഇതേത്തുടര്‍ന്ന് താന്‍ വീട്ടില്‍ നിരീക്ഷണത്തില്‍ പ്രവേശിക്കുകയാണ് എന്ന് കളക്ടര്‍ ബി അബ്ദുള്‍ നാസര്‍ അദ്ദേഹത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിക്കുകയായിരുന്നു. ആശങ്ക വേണ്ടതില്ലെന്ന് കളക്ടര്‍ വ്യക്തമാക്കി. താന്‍ സെക്കന്‍ഡറി കോണ്‍ടാക്ട് പട്ടികയിലാണ് ഉളളത്. എങ്കിലും കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചതാണ് എന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

covid

Recommended Video

cmsvideo
Masks that can be used to get rid of Corona | Oneindia Malayalam

കൊല്ലം ജില്ലയിൽ ഇന്ന് 53 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് വന്ന 8 പേർക്കും സമ്പർക്കം മൂലം 44 പേർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. ഇന്ന് ജില്ലയിൽ ഒരു കൊവിഡ് മരണവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കൊല്ലം തേവലക്കര മുട്ടയ്ക്കൽ മാംമ്പുഴ വടക്കെത്തറ വീട്ടിൽ രുഗ്മീണി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ കൊവിഡ് ബാധിച്ച് മരണപ്പെട്ടു. 56 വയസ്സായിരുന്നു. ജില്ലയിൽ ഇന്ന് 94 പേർ രോഗമുക്തി നേടി.

'എത്ര വൃത്തികെട്ട മനസ്സിൻ്റെ ഉടമയാണ് ഈ കോടിയേരി ബാലകൃഷ്ണൻ'! തിരിച്ചടിച്ച് വിടി ബൽറാം'എത്ര വൃത്തികെട്ട മനസ്സിൻ്റെ ഉടമയാണ് ഈ കോടിയേരി ബാലകൃഷ്ണൻ'! തിരിച്ചടിച്ച് വിടി ബൽറാം

കൊല്ലത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത് 1748 പേര്‍ക്കാണ്. ആകെ 6 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ഇതുവരെ 23998 പേര്‍ കൊവിഡ് നെഗറ്റീവായി. ഇന്ന് 6688 പേര്‍ ഹോം ക്വാറന്റൈനിലും 970 പേര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ക്വാറന്റൈനിലും 690 പേര്‍ ഹോസ്പിറ്റല്‍ ക്വാറന്റൈനിലും പ്രവേശിപ്പിക്കപ്പെട്ടു. കേരളത്തില്‍ ഇന്ന് 1310 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്നലത്തെ 425 പേരുടേയും ഇന്നത്തെ 885 പേരുടേയും പരിശോധനാഫലം ചേര്‍ന്നുള്ളതാണിത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 48 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 54 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1,162 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

ചെന്നിത്തലക്ക് ആർഎസ്എസ് ബന്ധമുണ്ടെന്നത് പഴകിപ്പുളിച്ച ആരോപണം, സിപിഎമ്മിനെതിരെ മുസ്ലീം ലീഗ്ചെന്നിത്തലക്ക് ആർഎസ്എസ് ബന്ധമുണ്ടെന്നത് പഴകിപ്പുളിച്ച ആരോപണം, സിപിഎമ്മിനെതിരെ മുസ്ലീം ലീഗ്

''ബാലുവിനെ കൊന്നതാണ്; അതിന് ശേഷം അപകടമുണ്ടാക്കി''യെന്ന് കലാഭവൻ സോബി! നടുക്കുന്ന വെളിപ്പെടുത്തൽ''ബാലുവിനെ കൊന്നതാണ്; അതിന് ശേഷം അപകടമുണ്ടാക്കി''യെന്ന് കലാഭവൻ സോബി! നടുക്കുന്ന വെളിപ്പെടുത്തൽ

English summary
Kollam District Collector B Adbul Nasar in Covid home quarantine
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X