കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊല്ലത്ത് ജില്ലാ ആശുപത്രിയില്‍ ജാഗ്രത... കോവിഡ് രോഗികള്‍ ഇനിയും എത്താം, മാറ്റങ്ങള്‍ ഇങ്ങനെ

Google Oneindia Malayalam News

കൊല്ലം: കോവിഡ് രോഗികളുടെ വന്‍ വരവിന് സജ്ജമായി ജില്ലാ ആശുപത്രി. ജില്ലയിലെ രണ്ടാമത്തെ കോവിഡ് ചികിത്സാ കേന്ദ്രമായി തിരഞ്ഞെടുത്തത് ജില്ലാ ആശുപത്രിയെയാണ്. ഏപ്പോള്‍ വേണമെങ്കിലും രോഗികളെ പ്രവേശിപ്പിക്കുന്നതിന് സജ്ജമാക്കാനാണ് ഇവര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. കോവിഡ് രോഗികള്‍ ക്രമാതീതമായി വര്‍ധിച്ച് വരുന്ന സാഹചര്യത്തിലാണ് ഈ നീക്കം. ആദ്യ ഘട്ടത്തില്‍ കെഎച്ച്ആര്‍ഡബ്ല്യുഎസ് പേവാര്‍ഡുകളാണ് ഐസൊലേഷന്‍ വാര്‍ഡായി മാറ്റുന്നത്.

1

ഇവിടേക്ക് അത്ര ഗുരുതരമല്ലാത്ത രോഗികളെയാണ് പ്രവേശിപ്പിക്കുകയാണ്. അതായത് കാറ്റഗറി എ, ബി വിഭാഗത്തില്‍പ്പെടുന്നവരായിരിക്കും ഇവര്‍. തുടക്കത്തില്‍ രോഗികളെ പ്രവേശിപ്പിക്കുന്നതിന് മുമ്പ് മറ്റ് രോഗികളെ ഒഴിപ്പിക്കില്ല. കിടക്കകള്‍ 50 കഴിയുമ്പോള്‍ മാത്രമാണ് ഇവരെ ഒഴിപ്പിക്കാന്‍ തുടങ്ങുക. ഇതിന് മുമ്പ് ബാരിക്കേഡുകള്‍ വെച്ച് കാത്ത്‌ലാബ്, പാലിയേറ്റീവ് യൂണിറ്റ്, ഡയാലിസിസ് യൂണിറ്റ് എന്നിവ വേര്‍തിരിക്കുകയും ചെയ്യും.

എല്ലാ ജീവനക്കാരെയും കോവിഡ് ഡ്യൂട്ടിക്ക് നിയമിക്കാനും അടിസ്ഥാന സൗകര്യങ്ങള്‍ അടിയന്തരമായി പൂര്‍ത്തിയാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ ജില്ലയില്‍ കോവിഡ് ചികിത്സ നല്‍കുന്നത് പാരിപ്പള്ളി മെഡിക്കല്‍ കോളേജ് മാത്രമാണ്. ഇവിടെ 176 പേര്‍ ചികിത്സയുണ്ട്. ജില്ലയിലെ ഫസ്റ്റ് ലൈന്‍ കോവിഡ ്ട്രീറ്റ്‌മെന്റ് സെന്റര്‍ ആയ കൊട്ടാരക്കര വാളകം മേഴ്‌സി ആശുപത്രിയില്‍ ഇന്ന് മുതല്‍ രോഗികളെ പ്രവേശിപ്പിക്കും.

അതേസമയം പരിശോധനയില്‍ പോസിറ്റീവ് കണ്ടെത്താത്തവരിലും രോഗലക്ഷണം പ്രകടിപ്പിക്കാത്തവരെയും ഗുരുതരാവസ്ഥയില്‍ അല്ലാത്തവരെയുമാണ് ഫസ്റ്റ് ലൈന്‍ സെന്ററില്‍ പ്രവേശിപ്പിക്കുക. ഇവ നൂറിലധികം കിടക്കകളുമുണ്ട്. ഇതിനിടെ പുനപൂര്‍ നഗരസഭയിലെ അഞ്ച് വാര്‍ഡുകളിലെ നിയന്ത്രണം ഈ മാസം ഏഴ് വരെ തുടരും. പുകയിലെ ഉല്‍പ്പന്നങ്ങള്‍ വിറ്റതിന് അറസ്റ്റിലായ വ്യാപാരിക്കും സമ്പര്‍ക്കത്തിലൂടെ മകനും കോവിഡ് സ്ഥിരീകരിച്ചതോടെ കണ്ടെയ്ന്‍മെന്റ് സോണുകളാക്കുകയായിരുന്നു പുനലൂരിലെ വാര്‍ഡുകള്‍.

English summary
kollam: district hospitla will admit covid patients
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X