വിവാഹ വേദിയിൽ വിളക്ക് കത്തിക്കരുത്,ഷൂസ് ഊരില്ലെന്നും വരൻ; കെട്ടിയ താലി അഴിച്ച് നൽകി വധു
കൊല്ലം; വിവാഹ വേദിയിൽ തർക്കത്തിനെ തുടർന്ന് കെട്ടിയ താലി വരന് അഴിച്ച് നൽകി യുവതി. അതേസമയം വേദിയിൽ മറ്റൊരു യുവാവിനെ യുവതി വിവാഹം കഴിക്കുകയും ചെയ്തു. സംഭവം നടന്നത് കൊല്ലം കടയ്ക്കലിൽ ആൽത്തറമൂടാണ്.
'ഇത് തലൈവി ഡാ'..വെറുതേയാണോ ഭാവനയെ ആളുകൾക്ക് ഇത്ര ഇഷ്ടം.. ' ആ നോട്ടം ഒരു രക്ഷേം ഇല്ല'

ആല്‍ത്താറമൂട് സ്വദേശിയായ പെണ്‍കുട്ടിയും കിളിമാനൂര്‍ പുളിമാത്ത് സ്വദേശിയായ യുവാവും തമ്മിലായിരുന്നു വിവാഹം. ആല്‍ത്തറമൂട് ഓഡിറ്റോറിയത്തിലായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നിരുന്നു. വിവാഹ സമയത്ത് മണ്ഡലപത്തിലേക്ക് കയറിയ യുവാവ് വിവാഹ വേദിയില്‍ നിലവിളക്ക് തെളിക്കാന്‍ പാടില്ലെന്ന് വീട്ടുകാരെ അറിയിക്കുകയായിരുന്നു.

മാത്രമല്ല താൻ ഇട്ട ഷൂസ് അഴിക്കാനും സാധിക്കില്ലെന്ന് അറിയിച്ചു. ഇത് പെൺകു്ടടിയുടെ ബന്ധുക്കളെ ചൊടിപ്പിച്ചു. ഇതിന്റെ പേരിൽ ചെറിയ വാക്ക് തർക്കങ്ങളും ഉണ്ടായി.
ഒടുവിൽ തർക്കം പരിഹരിച്ച് വേദിക്ക് പുറത്ത് വിവാഹം നടത്താൻ ധാരണയായി.

താലികെട്ടും കഴിഞ്ഞ പോകവെ വീണ്ടും വീണ്ടും പെണ്‍കുട്ടിയുടെ ബന്ധുക്കളും വരനുമായി തര്‍ക്കമായി. ഇരുവീട്ടുകാരും തമ്മിൽ കൊമ്പ് കോർത്തതോടെ ബന്ധുക്കളുടെ നിര്‍ദേശ പ്രകാരം യുവാവ് കെട്ടിയ താലി പെണ്‍കുട്ടി തിരിച്ചു നല്‍കുകയും ചെയ്തു.

തൊട്ട് പിന്നാലെ ബന്ധുവായ മറ്റൊരു യുവാവ് പെൺകുട്ടിയെ വിവാഹം ചെയ്ത് 'പ്രശ്നം' പരിഹരിച്ചു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

മദ്യപിച്ച് വിവാഹ വേദിയിൽ നേരെ നിൽക്കാൻ പോലും സാധിക്കാതെ വരൻ; വിവാഹം വേണ്ടെന്ന് വെച്ച് വധു
മധ്യപ്രദേശ്; വിവാദ വേദിയിൽ മദ്യപിച്ച് ലക്ക് കെട്ടെത്തിയ യുവാവുമായുള്ള വിവാഹം വേണ്ടെന്ന് വെച്ച് വധു.മധ്യപ്രദേശിലെ രാജ്ഗഡ് ജില്ലയിലെ സുതാലിയയിലാണ് സംഭവം. നവംബർ 7 നായിരുന്നു വിവാഹം.

യുവാവും സുഹൃത്തുക്കളും മദ്യപിച്ച് ചടങ്ങിൽ എത്തുകയായിരുന്നു. വരന്റേയും സംഘത്തിൻറേയും വരവിൽ പന്തി കേട് തോന്നിയതോടെ തിരക്കിയപ്പോഴാണ് എല്ലാവരും മദ്യപിച്ചാണ് എത്തിയത് എന്ന് മനസിലായത്. വരനായിരുന്നു കൂട്ടത്തിൽ നന്നായി മദ്യപിച്ചിട്ടുണ്ടായിരുന്നത്.

ഇതോടെ തനിക്ക് വിവാഹത്തിന് താത്പര്യമില്ലെന്ന് വധു മുസ്കാൻ ഷെയ്ഖ് വീട്ടുകാരെ അറിയിക്കുകയായിരുന്നു. വധുവിന്റെ തിരുമാനത്തെ കുടുംബവും പൂർണമായി അനുകൂലിച്ചു.അതേസമയം വധുവിന്റെ കുടുംബത്തിന് പോലീസ് പൂർണ സംരക്ഷണം ഒരുക്കിയിട്ടുണ്ട്.
അയ്യോ... ഇത് ഒരു രക്ഷയുമില്ല; കിടിലന്‍ ഫോട്ടോഷൂട്ട്; ശരണ്യ ആനന്ദിന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ വൈറല്‍












Click it and Unblock the Notifications