കൊല്ലം തുറമുഖത്ത് പതിവായി കപ്പൽ എത്തുമോ? പ്രതീക്ഷ ബിസിനസ്സ് മീറ്റിൽ ..
കൊല്ലം: രാജ്യാന്തര യാനങ്ങൾക്കും അടുക്കാനുള്ള ഇമിഗ്രേഷൻ ചെക് പോസ്റ്റ് ഉൾപ്പെടെ എല്ലാ സൗകര്യങ്ങളും സജ്ജമായ കൊല്ലം തുറമുഖത്ത് പതിവായി കപ്പൽ എത്തുമോ എന്ന ചോദ്യം നിരന്തരം ഉയർന്നുകേൾക്കുന്ന ചോദ്യമാണ്. വിനോദ സഞ്ചാര യാത്ര കപ്പൽ സർവീസുകൾ ആരംഭിക്കുമോ എന്നാണ് അറിയേണ്ടത്. 19 ന് കൊച്ചിയിൽ നടക്കുന്ന ബിസിനസ്സ് മീറ്റിൽ ഇത് സംബന്ധിച്ച സൂചന ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
കേരള മാരിടൈം ബോർഡ് സംസ്ഥാനത്തുള്ള തുറമുഖങ്ങളിൽ നിന്ന് സർവീസ് നടത്തുന്നതിന് താല്പര്യ പത്രം ക്ഷണിച്ചിരുന്നു. ആഴക്കടൽ യാത്രാക്കപ്പലിനും പുറമെ ഇതര സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചും സംസ്ഥാനത്തെ തുറമുഖങ്ങളെ ബന്ധിപ്പിച്ചും ഉൾനാടൻ ജലപാതയിലൂടെയു സർവീസ് എന്നിവയ്ക്കാണ് താല്പര്യ പത്രം ക്ഷണിച്ചിരിക്കുന്നത്.

ദുബായ് - കൊച്ചി സർവീസ് നടത്തുിന്നതിന് ചില കമ്പനികൾ രംഗത്തെത്തിയിട്ടുണ്ട്. വിഴിഞ്ഞം, കാെല്ലം, കൊച്ചി, ബേപ്പൂർ, അഴീക്കൽ തുടങ്ങിയ തുറമുഖങ്ങളെ ബന്ധിപ്പിച്ചും സർവീസ് നടത്താൻ മാരിടൈം ബോർഡ് ലക്ഷ്യമിട്ട് തുറമുഖത്ത് നിന്ന് സർവീസ് ആരംഭിച്ച് 10 മണിക്കൂർ സഞ്ചരിച്ച് അതേ തുറമുഖത്ത് എത്തുന്ന സർവീസിനും താല്പര്യം പത്രം ക്ഷണിച്ചിരുന്നു. ബിസിനസ് മീറ്റിന്റെ രജിസ്ട്രേഷൻ ആരംഭിച്ചു. 7 കമ്പനികൾ രജിസ്റ്റർ ചെയ്തു. കൂടുതൽ കമ്പനികൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ.
കൊല്ലം തുറമുഖത്ത് ഇമിഗ്രേഷൻ ചെക്പോസ്റ്റിന്റെ പ്രവർത്തനം തുടങ്ങുന്നതിന് മുൻപ് തികുവനന്തപുരം ഫോറിനേഴ്സ് റീജനൽ റജിസ്ട്രേഷൻ ഓഫിസ് (എഫ് ആർ ആർ ഒ) നിർദേശിച്ച ചില നിർമാണം നടന്നു വരികയാണ്. കെട്ടിടത്തിനുള്ളിൽ കാബിൻ തിരിക്കുന്നത് ഉൾപ്പെടെയുള്ള ജോലികളാണ് പുരോഗമിക്കുന്നത്.












Click it and Unblock the Notifications