കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ക്വാറന്റൈനില്‍ ഇരുന്ന് മൂക്കറ്റം കുടി, ആവശ്യം ഇങ്ങനെ, ഒടുവില്‍ സംഭവിച്ചത് അമ്പരിപ്പിക്കും!!

Google Oneindia Malayalam News

കല്ലുവാതില്‍ക്കല്‍: ക്വാറന്റൈനിലാണെന്ന കാര്യത്തില്‍ ചിലര്‍ക്ക് ഒട്ടും ബോധമില്ലെന്ന് തോന്നുന്നു. അത്തരത്തിലാണ് ചില സംഭവങ്ങള്‍ നടക്കുന്നത്. കൊല്ലത്ത് കര്‍ണാടകയില്‍ നിന്നെത്തി ഭാര്യവീട്ടിനടുത്ത് ക്വാറന്റൈനില്‍ കഴിയുന്ന ഒരു യുവാവ് കാണിച്ച് കൂട്ടിയ പരാക്രമങ്ങളാണ് പറഞ്ഞുവരുന്നത്. ക്വാറന്റൈനില്‍ ഇരുന്ന് കൊണ്ട് തന്നെ ഇയാള്‍ മൂക്കറ്റം കുടിച്ചു. മദ്യം തലയ്ക്ക് പിടിച്ചപ്പോള്‍ സ്വന്തം വീട്ടിലേക്ക് പോകണമെന്നായിരുന്നു ആവശ്യം.

1

അഞ്ചല്‍ അലയമണിയിലായിരുന്നു ഇയാളുടെ വീട്. മദ്യം മൂത്തപ്പോള്‍ ഇവിടേക്ക് നടന്ന് പോകണമെന്നാണ് ഇയാള്‍ക്ക് ആഗ്രഹം. അധികൃതര്‍ പലവഴിക്കും ഇയാളെ അനുനയിപ്പിക്കാന്‍ നോക്കി. എന്നാല്‍ ഒടുവില്‍ ബലപ്രയോഗത്തിലൂടെ സര്‍ക്കാര്‍ തന്നെ ഇയാളെ നിരീക്ഷണ കേന്ദ്രത്തിലാക്കിയിരിക്കുകയാണ്. കല്ലുവാതുക്കല്‍ നടയ്ക്കലിന് സമീപമാണ് ഇയാള്‍ ഗൃഹനിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നത്. കഴിഞ്ഞ ദിവസമായിരുന്നു ഇയാള്‍ വെള്ളമടിച്ച് അധികൃതരെ ചുറ്റിച്ചത്. കര്‍ണാടകത്തില്‍ കിണര്‍ നിര്‍മാണ ജോലി ചെയ്യുന്നയാളാണ് യുവാവ്.

ഇയാള്‍ സുഹൃത്തിനൊപ്പം കര്‍ണാടകത്തില്‍ നിന്നെത്തിയാണ് ഗൃഹനിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നത്. അതേസമയം നിരീക്ഷണത്തില്‍ കഴിയുന്ന യുവാവിനും സുഹൃത്തിനും മദ്യം ലഭിച്ചതും ഗുരുതര വീഴ്ച്ചയാണ്. ഇവര്‍ കാല്‍നടയായി അഞ്ചലിലേക്ക് പോകുന്നതിന് മുമ്പ് ബഹളം ഉണ്ടാക്കിയിരുന്നു. ഇത് കേട്ട് ഉണര്‍ന്ന പരിസരവാസികളാണ് സംഭവം പോലീസിനെ അറിയിച്ചത്. പോലീസ് ജീപ്പിന് മുമ്പില്‍ നിന്നും ഇയാള്‍ അഭ്യാസം കാണിച്ചിരുന്നു.

പാരിപ്പള്ളി പോലീസെത്തിയപ്പോള്‍ ഇയാള്‍ പോലീസിന് അടുത്തേക്ക് ചെല്ലാനായി ശ്രമിച്ചിരുന്നു. ഇതോടെ അടുക്കരുതെന്ന് പോലീസ് പറയേണ്ടി വന്നു. പിന്നീടാണ് അനുനയശ്രമങ്ങള്‍ തുടങ്ങിയത്. ഒടുവില്‍ ആരോഗ്യ വകുപ്പ് വന്നു. എന്നിട്ടും രക്ഷയില്ല. ഇയാളെ പിടിച്ച് കൊണ്ടുപോകാന്‍ അഗ്നിശമന സേനയുടെ സഹായവും തേടേണ്ടി വന്നു. തുടര്‍ന്നാണ് ഇയാളെ ബലം പ്രയോഗിച്ച് ആംബുലന്‍സില്‍ കയറ്റുന്നത്. പ്രദേശത്താകെ അണുനശീകരണവും നടത്തി. ചാത്തന്നൂര്‍ ആശുപത്രിയിലെ ക്വാറന്റൈന്‍ കേന്ദ്രത്തിലാണ് ഇയാളെ പ്രവേശിപ്പിച്ചത്.

English summary
kollam: drunken man breaks quarantine before police caught him
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X