വളര്‍ത്തിയതും ഈ നിലയിലെത്തിച്ചതും ചവറയിലെ ജനങ്ങളാണ്; വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് ഷിബു ബേബി ജോണ്‍
കൊല്ലം: തനിക്ക് വോട്ട് ചെയ്ത ചവറയിലെ വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് ആര്‍എസ്പി സ്ഥാനാര്‍ത്ഥി ഷിബു ബേബി ജോണ്‍. കഴിഞ്ഞ 23 വര്‍ഷത്തെ പൊതുപ്രവര്‍ത്തന കാലയളവില്‍ എന്നെ വളര്‍ത്തിയതും ഈ നിലയിലെത്തിച്ചതും ചവറയിലെ ജനങ്ങളാണ്. അതിന്റെ നന്ദിയും കടപ്പാടും എന്നുമുണ്ടാകുമെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

ഞാന്‍ നിങ്ങളുടെ മുന്നില്‍ കപട്യത്തിന്റെ മുഖംമൂടി അണിഞ്ഞിട്ടില്ല. മുഖത്ത് കൃത്രിമമായി വച്ചുപിടിപ്പിച്ച അഭിനയചിരികളല്ല, ഹൃദയത്തിന് ഉള്ളില്‍ നിന്നുള്ള സ്‌നേഹമാണ് ചവറയോടും ഇവിടത്തെ ജനങ്ങളോടുമുള്ളതെന്നും അദ്ദേഹം പറഞ്ഞു. കുറിപ്പിന്റെ പൂര്‍ണരൂപം.
എനിക്ക് വോട്ട് നല്‍കിയ ചവറയിലെ എല്ലാ ജനാധിപത്യവിശ്വസികള്‍ക്കും നന്ദി. കഴിഞ്ഞ 23 വര്‍ഷത്തെ പൊതുപ്രവര്‍ത്തന കാലയളവില്‍ എന്നെ വളര്‍ത്തിയതും ഈ നിലയിലെത്തിച്ചതും ചവറയിലെ ജനങ്ങളാണ്. അതിന്റെ നന്ദിയും കടപ്പാടും എന്നുമുണ്ടാകും.
ജയിച്ചാലും തോറ്റാലും നിങ്ങള്‍ക്കൊപ്പമുണ്ടാകുമെന്നത് നേരത്തെ തന്നെ നിങ്ങള്‍ക്ക് തന്ന വാക്കാണ്. അതില്‍ മാറ്റമുണ്ടാകില്ല. ചവറ എന്റെ കുടുംബമാണ്. ഈ മണ്ണില്‍ ജനിച്ചു വളര്‍ന്ന എന്നെ നിങ്ങള്‍ക്കറിയുംപോലെ മറ്റാര്‍ക്കും അറിയില്ല. ഈ നാടിന്റെ പച്ചമണ്ണിലൂടെ നടന്നാണ് ഞാന്‍ പൊതുപ്രവര്‍ത്തനത്തിന്റെ ആദ്യാക്ഷരം കുറിച്ചത്. അക്കാലത്ത് നിങ്ങള്‍ പകര്‍ന്നുതന്ന സ്‌നേഹത്തിന്റെ മധുരം തുടച്ച് മാറ്റാന്‍ ഈ പരാജയത്തിന് കഴിയില്ല.
കൊവിഡ് വാക്‌സിനേഷന്‍ മൂന്നാംഘട്ടം രാജ്യത്ത് തുടരുന്നു; ചിത്രങ്ങള്‍ കാണാം
ഞാന്‍ നിങ്ങളുടെ മുന്നില്‍ കപട്യത്തിന്റെ മുഖംമൂടി അണിഞ്ഞിട്ടില്ല. മുഖത്ത് കൃത്രിമമായി വച്ചുപിടിപ്പിച്ച അഭിനയചിരികളല്ല, ഹൃദയത്തിന് ഉള്ളില്‍ നിന്നുള്ള സ്‌നേഹമാണ് ചവറയോടും ഇവിടത്തെ ജനങ്ങളോടുമുള്ളത്. നിങ്ങള്‍ നല്‍കിയ സ്‌നേഹത്തിനും കരുതലിനും നന്ദി. വിജയിച്ച ഇടതു മുന്നണി സ്ഥാനാര്‍ത്ഥി സുജിത്തിന് അഭിനന്ദനങ്ങള്‍.
തിളങ്ങുന്ന മഞ്ഞ വസ്ത്രത്തില്‍ ബെഡ്‌റൂം ചിത്രങ്ങളുമായി അനിഷ് വിക്ടര്‍; വൈറല്‍ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications