ചാരായത്തിലും ആയൂര്‍വേദത്തിന്റെ ടച്ച്; ലിറ്ററിന് 1500 രൂപ; ഒടുവില്‍ പൂട്ടിട്ട് എക്സൈസ്

കൊല്ലം: ആയൂര്‍വേദ ചാരായം എന്ന വിളിപ്പേരില്‍ വില്പന നടത്തുന്ന വാറ്റ് ചാരായ സംഘത്തെ എക്സൈസ് പിടികൂടി. പുനലൂര്‍ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ സുദേവന്ന്റെ നേതൃത്വത്തിലുള്ള സംഘം വാറ്റ് കേന്ദ്രം റെയ്ഡ് നടത്തിയത്. വ്യവസായിക അടിസ്ഥാനത്തിലുള്ള ചാരായ നിര്‍മ്മാണ യൂണിറ്റില്‍ എത്തയ എക്സൈസ് സംഘം മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
അഞ്ചല്‍, അരിപ്ലാച്ചി സ്വദേശി ജോസ് പ്രകാശിന്റെ വീട്ടില്‍ നടത്തിവന്നിരുന്ന വ്യവസായിക അടിസ്ഥാനത്തിലുള്ള ചാരായ നിര്‍മ്മാണ യൂണിറ്റാണ് കണ്ടെത്തിയത്. വീടിന്റെ രണ്ടാം നിലയില്‍ ആധുനിക രീതിയില്‍ സജ്ജീകരിച്ച നിര്‍മ്മാണ യൂണിറ്റില്‍ മൂന്ന് ബാരലുകളിലായി സൂക്ഷിച്ചിരുന്ന ആയിരം ലിറ്റര്‍ കോടയും, 5 ലിറ്റര്‍ ചാരായവും, ഗ്യാസ് സ്റ്റൗ സിലിണ്ടറും ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ കസ്റ്റഡിയിലെടുത്തു.
ബാത്റൂമില്‍ നിന്ന് മോട്ടോര്‍ ഉപയോഗിച്ച് ജലവിതരണ സംവിധാനവും, ഗ്യാസ് സിലിണ്ടര്‍ ഉപയോഗിച്ച് വലിയ അടുപ്പുകളും സജ്ജീകരിച്ചിരുന്നു. വിവിധതരം പഴങ്ങളും, ആയുര്‍വേദ ഉത്പന്നങ്ങളും ഉപയോഗിച്ചു കോട ഉണ്ടാക്കിയിരുന്ന ഇവര്‍ ചാരായത്തിന് ലിറ്ററിന് 1500 രൂപ വരെ ഈടാക്കിയിരുന്നതായി മൊഴി നല്‍കിയിട്ടുണ്ട്.
കൊട്ടാരക്കര ചടയമംഗലം സ്വദേശി അനില്‍കുമാര്‍ എന്ന സ്പിരിറ്റ് കണ്ണന് ആയിരുന്നു ചാരായ നിര്‍മ്മാണത്തിന്റെ മേല്നോട്ടക്കാരന്. ചടയമംഗലം വെള്ളുപ്പാറ സ്വദേശി മണിക്കുട്ടന് ആയിരുന്നു പ്രധാന സഹായി, സാമ്പത്തികവും സ്ഥല സൗകര്യവും ഏര്‍പ്പെടുത്തിയത് ജോസ് പ്രകാശ് ആണ്. ഇവര്‍ എല്ലാപേരെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്.
എക്സൈസ് സംഘത്തില്‍ പ്രിവന്റിവ് ഓഫിസര്‍ അന്‍സര്‍ എ, കെ പി ശ്രീകുമാര്‍, ബി. പ്രദീപ്കുമാര്‍, സിവില്‍ എക്സൈസ് ഓഫസര്‍മാരായ അനീഷ അര്‍ക്കജ്, ഹരിലാല്‍ എസ് , റോബി സി എം എന്നിവര്‍ പങ്കെടുത്തു.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications