കൊല്ലത്ത് അച്ഛനേയും രണ്ട് മക്കളേയും വീടിനകത്ത് തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി
കൊല്ലം: കൊല്ലത്ത് അച്ഛനേയും രണ്ട് മക്കളേയും മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം പട്ടത്താനാത്താണ് സംഭവം. മക്കളെ കൊന്ന് അച്ഛൻ ആത്മഹത്യ ചെയ്തത് ആണെന്നാണ് പ്രാഥമിക നിഗമനം. ജവഹർ നഗർ സ്വദേശി ജോസ് ഫ്രമോദ് ( 41 ), മക്കൾ ദേവ നാരായൺ ( 9 ), ദേവനന്ദ ( 4 ) എന്നിവരെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് പുലർച്ചെയോടെയാണ് വിവരം പുറത്തുവന്നത്.
കുട്ടികളുടെ മൃതദേഹം സ്റ്റെയർ കേസിന് താഴെ വശത്തായി കെട്ടിത്തൂക്കിയ നിലയിലും ജോസിന്റെ മൃതദേഹം കിടപ്പ് മുറിയിൽ നിന്നും ആണ് കണ്ടെത്തിയത്. കുടുംബം പ്രശ്നം ആണോ മരണത്തിന് പിന്നിലെന്ന സംശയം ഉയരുന്നുണ്ട്.

ജോസിന്റെ പ്രണയ വിവാഹം ആയിരുന്നവെന്ന് ബന്ധുക്കൾ പറയുന്നു. വിവാഹത്തിന് മുമ്പ് ജോസ് സൗദി അറേബ്യയിൽ ജോലി ചെയ്യുകയായിരുന്നു. കോവിഡിന് ശേഷം ജോസ് തിരിച്ച് പോകാതെ നാട്ടിൽ ജോലി ചെയ്യുകയായിരുന്നുവെന്നാണ് വിവരം. ഇവരുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ മരണ കാരണം വ്യക്തമാകുകയുള്ളൂ എന്നാണ് പോലീസ് പറയുന്നത്. അസ്വാഭാവിക മരണത്തിന് കേസെടുത്തു












Click it and Unblock the Notifications