രാജ്യത്തെ ആദ്യത്തെ 24x7 ഓൺലൈൻ കോടതി കൊല്ലത്ത്; പ്രവർത്തനം ഇങ്ങനെ, വിശദമായി അറിയാം..
കൊല്ലം: രാജ്യത്തെ ആദ്യത്തെ 24x7 ഓൺലൈൻ കോടതി ബുധനാഴ്ച കൊല്ലത്ത് പ്രവർത്തനം തുടങ്ങും. ഒരു മജിസ്ട്രേറ്റും മൂന്ന് ജീവനക്കാരുമാണ് കോടതിയിൽ ഉണ്ടാവുക. ദിവസവും 24 മണിക്കൂറും കേസ് ഫയൽ ചെയ്യാൻ സാധിക്കുന്നതാണ്. എവിടെയിരുന്നും ഏത് സമയത്തും കോടതി സംവിധാനത്തിൽ കേസ് ഫയൽ ചെയ്യാനാകും. പേപ്പറിൽ കേസുകൾ ഫയൽ ചെയ്യുന്ന രീതി ഇവിടെയില്ല. വെബ്സൈറ്റിലൂടെ നിശ്ചിത ഫോറം ഓൺലൈനായി സമർപ്പിച്ചാണ് കേസ് ഫയൽ ചെയ്യേണ്ടത്.

കേസിലെ കക്ഷികളോ അഭിഭാഷകരോ കോടതിയിൽ ഹാജരാകേണ്ടതില്ല. വാദവും വിചാരണയും കേസിന്റെ എല്ലാ നടപടി ക്രമങ്ങളും ഓൺലൈനായി തന്നെ നടക്കും. കേസിലെ പ്രതികൾക്കുള്ള സമൻസ് അതത് പോലീസ് സ്റ്റേഷനുകളിലേക്ക് ഓൺലൈനായി അയക്കും. പ്രതിക്കും ജാമ്യക്കാർക്കും ജാമ്യാപേക്ഷ ഓൺലൈനായി ഫയൽ ചെയ്ത് ജാമ്യമെടുക്കാൻ കഴിയും.
ഇതിനുള്ള രേഖകൾ അപ് ലോഡ് ചെയ്താൽ മാത്രംമതി. കോടിതിയിൽ അടയ്ക്കേണ്ട ഫീസ് ഇ പെമെന്റ് വഴി അടയ്ക്കാം. കക്ഷികൾക്കും അഭിഭാഷകർക്കും നേരിട്ട് കോടതി നടപടികളിൽ പെങ്കെടുക്കാം. കേസിന്റെ നടപടി ആർക്കും പരിശോധിക്കാനും സംവിധാനം ഒരുക്കിയിട്ടുണ്ട്.
കൊല്ലത്തെ മൂന്ന് ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് കോടതികളിലും ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലും നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് നിയമപ്രകാരം ഫയൽ ചെയ്യേണ്ട ചെക്ക് മുടങ്ങിയ കേസുകളാണ് പുതിയ കോടതി പരിഗണിക്കുക.












Click it and Unblock the Notifications