മുഖ്യമന്ത്രി പച്ചക്കള്ളം ഏറ്റുപറഞ്ഞു... പൊട്ടിത്തെറിച്ച് മേരി വര്‍ഗീസ്... തന്റെ വാക്ക് കേള്‍ക്കുന്നില്ല
കൊല്ലം: മല്‍സ്യത്തൊഴിലാളിയായ സ്ത്രീയുടെ വില്‍പ്പനയ്ക്ക് വച്ച മീന്‍ പോലീസ് തട്ടിത്തെറിപ്പിച്ചെന്ന വാര്‍ത്ത വലിയ വിവാദത്തിനാണ് തിരികൊളുത്തിയത്. കൊല്ലം പാരിപ്പള്ളിയില്‍ നടന്ന സംഭവത്തില്‍ പോലീസ് വിശദീകരണവുമായി രംഗത്തുവന്നിരുന്നു. പ്രചരിച്ച വീഡിയോ വ്യാജമാണെന്നും പോലീസ് മീന്‍ തട്ടിത്തെറിപ്പിച്ചില്ല എന്നുമായിരുന്നു വിശദീകരണം. ഇന്ന് നിയമസഭയില്‍ മുഖ്യമന്ത്രി പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് മറുപടി നല്‍കിയത് പോലീസിനെ ന്യായീകരിച്ചുകൊണ്ടാണ്. പോലീസ് പറഞ്ഞത് വിശ്വസിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇതിനെതിരെ പോലീസ് അതിക്രമത്തിന് ഇരയായ മല്‍സ്യത്തൊഴിലാളി മേരി വര്‍ഗീസ് രംഗത്തുവന്നു. പോലീസ് പറഞ്ഞ കള്ളം മുഖ്യമന്ത്രി ഏറ്റുപറയുകയാണ് ചെയ്തതെന്ന് അവര്‍ പ്രതികരിച്ചു. മല്‍സ്യം പോലീസ് തട്ടിപ്പറിച്ചില്ല എന്ന് പറയാന്‍ മുഖ്യമന്ത്രി അവിടെയില്ലായിരുന്നല്ലോ എന്നും മേരി വര്‍ഗീസ് പറഞ്ഞു.

മല്‍സ്യക്കച്ചവടത്തെ കുറിച്ച് പ്രദേശവാസികള്‍ പരാതിപ്പെട്ടിരുന്നു. തുടര്‍ന്നാണ് പോലീസ് സംഭവസ്ഥലത്തെത്തിയത് കൊവിഡ് ഡി കാറ്റഗറിയില്‍ ഉള്‍പ്പെട്ട സ്ഥലമായിരുന്നു അത്. കച്ചവടം അവസാനിപ്പിക്കുക മാത്രമാണ് ചെയ്തത് എന്നായിരുന്നു പോലീസിന്റെ പ്രതികരണം. ഇതേ കാര്യമാണ് മുഖ്യമന്ത്രി നിയമസഭയിലും പറഞ്ഞത്. പോലീസ് മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് മേരി വര്‍ഗീസ് പറഞ്ഞു. തന്റെ വാക്കുകള്‍ എന്തുകൊണ്ട് മുഖ്യമന്ത്രി കേള്‍ക്കുന്നില്ലെന്നും അവര്‍ ചോദിച്ചു.
പരവൂര്‍ റോഡിലാണ് മേരി വര്‍ഗീസ് മീന്‍ കച്ചവടം നടത്തിയിരുന്നത്. ഇവര്‍ക്കെതിരെ പോലീസ് നടപടിയെടുത്തത് പ്രാദേശിക മാധ്യമമാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. രാഷ്ട്രീയ നേതാക്കള്‍ വിഷയത്തില്‍ പ്രതികരണവുമായി രംഗത്ത് വന്നതോടെ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നു. തുടര്‍ന്നാണ് പോലീസ് ന്യായീകരിച്ച് രംഗത്തെത്തിയത്. പോലീസിനെ വിശ്വസിച്ച് മുഖ്യമന്ത്രിയും സംസാരിച്ചു.
അതേസമയം, വിഷയത്തില്‍ ഇന്ന് സെക്രട്ടേറിയറ്റിന് മുമ്പില്‍ പ്രതിഷേധം നടന്നു. തീരദേശ മഹിളാവേദിയുടെ നേതൃത്വത്തിലായിരുന്നു സമരം. മല്‍സ്യത്തൊഴിലാളികള്‍ മീന്‍ വിറ്റ് പ്രതിഷേധിച്ചു. എല്‍ഡിഎഫിന് ഒപ്പം നിന്ന മല്‍സ്യത്തൊഴിലാളികളെ പോലീസ അടിച്ചമര്‍ത്തുകയാണ് എന്ന് സമരക്കാര്‍ ആരോപിച്ചു. പോലീസുകാരും ഗുണ്ടകളും പലയിടത്തും മല്‍സ്യത്തൊഴിലാളികളെ ആക്രമിക്കുകയാണ്. നെയ്യാറ്റിന്‍കരയിലും ചിറയിന്‍കീഴിലുമെല്ലാം ഇത്തരം സംഭവങ്ങളുണ്ടായി. മല്‍സ്യത്തൊഴിലാളിയായ മേരി വര്‍ഗീസിനെ ആക്രമിച്ച പാരിപ്പള്ളി എസ്എച്ച്ഒയെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു.
സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പോലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട് എന്നാണ് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്. കൊവിഡ് കാലത്ത് പോലീസ് അതിക്രമം വര്‍ധിച്ചിട്ടുണ്ട് എന്നാരോപണം ശക്തമാണ്. ഒട്ടേറെ ആരോപണങ്ങളാണ് പോലീസിനെതിരെ ഉയര്‍ന്നത്. പോലീസ് പരസ്യമായി ചീത്ത വിളിക്കുന്നതും മര്‍ദ്ദിക്കുന്നതുമായ വീഡിയോകളും പുറത്തുവന്നിരുന്നു. എന്നാല്‍ ഒരു സംഭവത്തിലും ഇതുവരെ പോലീസ് ഓഫീസര്‍മാര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.
ചൂടന്‍ ചിത്രം പങ്കുവച്ച് നടി സംയുക്ത മേനോന്‍; ബിക്കിനി അണിഞ്ഞ് ഗ്ലാമര്‍ ലുക്കില്‍, വൈറല്‍












Click it and Unblock the Notifications